മികച്ചനേട്ടംകൊയ്ത്പരപ്പനങ്ങാടിയിലെകായിക കൂട്ടായ്മയായപരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്.
പരപ്പങ്ങാടി*:മലപ്പുറം എം.എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന കായിക മത്സരത്തിൽ പരപ്പനാട്വാക്കേഴ്സ് ക്ലബ്ബിൽ പരിശീലനം നടത്തുന്ന കായിക താരങ്ങളാണ് മികച്ച നേട്ടം കൈവരിച്ചത്. പുരുഷൻമാരുടെ 800 മീറ്റർ, 110 ഹർഡിൽസ് എന്നിവയിൽ ഗോൾഡ് മെഡൽ നേടി കെ.ടി. വിനോദ്സഹകരണ വകുപ്പ് തിരൂരങ്ങാടി , വനിതകളുടെ ഷോട്ട്പുട്ട്, ജാവലിൻ ത്രോ ഗോൾഡ് മെഡൽ നേടി ഷീബ രമേശ് (കമ്മ്യൂണി ഹെൽത്ത് സെന്റർ ചെട്ടിപ്പടി ), കാറ്റഗറി ബി 100 മീറ്റർ , 200 മീറ്റർ ഓട്ടംസിൽവർ മെഡൽ നേടി കവിത ഒ. , ജാവലിൻ ത്രോ സിൽവർ മെഡൽ നേടി രാഖിമോൾ (ഇരുവരുംതാലൂക്ക് ഓഫീസ് , തിരൂരങ്ങാടി) , വനിത വിഭാഗം ഓപ്പൺ കാറ്റഗറി 100 മീറ്റർ , ലോംഗ് ജംപ് എന്നിവയിൽ ഗോൾഡ് മെഡൽ നേടി അനീഷ. എൻ, പുരുഷ വിഭാഗം ഷോട്ട്പുട്ട് ജയരാജൻ കെ.വി ( നാലാം സ്ഥാനം ), പുരുഷൻമാരുടെ ബോൾ ബാഡ്മിന്റൺ ടീമിൽ ഇടം നേടിയ അനൂപ് എം.കെ(മൂവരും ജി.എസ്.ടി ഓഫീസ് തിരൂരങ്ങാടി), വനിത ഓപ്പൺ വിഭാഗം 800 മീറ്റർ ഗോൾഡും , 200 മീറ്റർ സിൽവർ മെഡൽ നേടി പ്രജിതയും (ലാൻഡ് ട്രിബ്യൂണൽ ഓഫീസ്, പരപ്പനങ്ങാടി) അഭിമാനമായി മാറി.
പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയിലാണ് കായിക താരങ്ങൾ പരിശീലനം നടത്തുന്നത്. കഴിഞ്ഞരണ്ട് വർഷമായി പരപ്പനങ്ങാടിയുടെ കായികമേഖലയിൽ നിറ സാന്നിദ്ധ്യമായി രൂപം കൊണ്ടിട്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കായിക പരിശീലനം നൽകി കായിക സംസ്കാരംവളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തനം .










