കുറ്റിപ്പുറം : ഇന്ന് രാവിലെ മലപ്പുറം കുറ്റിപ്പുറത്ത് വെച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം ചെമ്പിക്കൽ പകരനെല്ലൂർ സ്വദേശിനി വലിയാക്കതൊടിയിൽ ഹഫ്സത്ത് ബീവി (30) ആണ്മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ (40) പരിക്കുകളോടെ കുറ്റിപ്പുറം അമാനആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കുറ്റിപ്പുറം മഞ്ചാടിയിൽ വെച്ച്മറ്റൊരു വാഹനം വന്ന് ബൈക്കിൽ ഇടിക്കുകയും ഹഫ്സത്ത് ബീവി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ശരീരത്തിലൂടെ ഗ്യാസ് സിലിണ്ടറുമായിഎത്തിയ മിനിലോറി കയറിയിറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു.
മരണപ്പെട്ട ഹഫ്സത്ത് ബീവിയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്മാറ്റി.










