തൃശൂർ: തൃശൂരില്‍ കൊവിഡ് രോഗിക്ക് അവഗണന. അപകടത്തിൽപ്പെട്ട കൊവിഡ് രോഗിയെ തൃശൂർമെഡിക്കൽ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തില്ല. വേലുപാടം സ്വദേശി ജോസിനാണ്അവഗണന നേരിട്ടത്.
വാരിയെല്ലിനും കാലിനും പൊട്ടലുള്ള ജോസിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ രണ്ട്മണിക്കൂറോളം ആംബുലൻസിൽ കിടത്തിയെന്നാണ് എന്നാണ് പരാതി ഉയര്‍ന്നത്. കൊവിഡ്സ്ഥിരീകരിച്ചതൊടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്നിര്ദ്ദേശിക്കുകയായിരുന്നു. പിന്നാലെ തൃശൂർ മെഡിക്കൽ കോളേജില്‍ എത്തിച്ചെങ്കിലും അഡ്മിറ്റ്ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല.
ഡോക്ടർമാർ എത്തി രേഖകൾ പരിശോധിച്ചെങ്കിലും മുൻകൂട്ടി വിളിച്ചുപറയാത്തത്എന്തെന്നായിരുന്നു ചോദ്യം. വാരിയെല്ലിനും കാലിനും പൊട്ടലേറ്റ ജോസിനെ ഓക്സിജന്‍റെസഹായത്തോടെയാണ് ആംബുലൻസിൽ കിടത്തിയിരുന്നത്. ഞായറാഴ്ചയാണ് ജോസിന്അപകടത്തിൽ പരിക്കേറ്റത്. പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയിൽ നിന്ന്മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മാധ്യമങ്ങൾ പ്രശ്നം വാർത്തയാക്കിയപ്പോൾആശുപത്രി അധികൃതർ ജോസിനെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി.










