/ചങ്ങരംകുളം വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥികൾക്ക് നേരെ കണ്ടക്ടറുടെ അക്രമം 

ചങ്ങരംകുളം വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥികൾക്ക് നേരെ കണ്ടക്ടറുടെ അക്രമം 

ചങ്ങരംകുളംവളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥികൾക്ക് നേരെ കണ്ടക്ടറുടെ

അക്രമം.പെരുമ്പിലാവ് അൻസാർ സ്കൂളിലെ പത്താം

ക്ലാസ് വിദ്യാർത്ഥികളെയാണ് കണ്ടക്ടർ മർദ്ധിച്ചത്.സംഭവത്തിൽ ബസണ്ടക്ടറെ

ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ

എടുത്തു.

തൃശ്ശൂർ കോഴിക്കോട് റൂട്ടിലോടുന്ന ജോണിച്ചൻ ബസിലെ കണ്ടക്ടർ സുബൈദിനെയാണ്ചങ്ങരംകുളം പോലീസ്

കസ്റ്റഡിയിൽ എടുത്തത്.ശനിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം.വളയംകുളത്ത്

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെരുമ്പിലാവ് അൻസാർ സ്കൂളിലെ വിദ്യാർത്ഥികളെയാണ് ബസ്കണ്ടക്ടർ മർദ്ധിച്ചത്.കൂറ്റനാട് സ്വദേശി ബാസിൽ കടവല്ലൂർ സ്വദേശി ഷിനാഫ്,എടപ്പാൾ സ്വദേശിസാഹി ലൈസ്

എന്നിവർക്കാണ് മർദ്ധനമേറ്റത്.

സാരമായ പരിക്കേറ്റ വിദ്യാർത്ഥികളെ ആലംകോട് ഗ്രാമപഞ്ചായത്ത്

പ്രസിഡണ്ട് കെവി സഹീറിന്റെ നേതൃത്വത്തിൽ

ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ

എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

നേരത്തെ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ വന്നതോടെ വിദ്യാർത്ഥികളും കണ്ടക്ടറും തമ്മിൽവാക്കേറ്റം നടന്നിരുന്നു.തുടർന്ന് ബസ്സിൽ കയറിയ വിദ്യാർത്ഥികളെ കണ്ടക്ടർ അകാരണമായി

മർദ്ദിച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചങ്ങരംകുളംപോലീസെത്തിയാണ് കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തത്