/*ദേശീയപാതയിലെ കുഴിയില്‍ വീണു മരിച്ച ഹാഷിമിനെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ പിടിയിൽ* 

*ദേശീയപാതയിലെ കുഴിയില്‍ വീണു മരിച്ച ഹാഷിമിനെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ പിടിയിൽ* 

എറണാകുളംദേശീയപാതയിൽ നെടുമ്പാശ്ശേരി ഭാഗത്ത് വച്ച് വാഹനാപകടത്തിൽ മാഞ്ഞാലിമനയ്ക്കപ്പടി സ്വദേശി മരണപ്പെട്ട കേസിൽ ലോറി ഡ്രൈവർ പിടിയിൽകർണാടക സ്വദേശിഹനുമന്തപ്പ (28) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്വാഹനവും കസ്റ്റഡിയിലെടുത്തുകഴിഞ്ഞ 5ന് രാത്രിയായിരുന്നു സംഭവംബൈക്കിൽ സഞ്ചരിച്ചിരുന്ന മാഞ്ഞാലി മനയ്ക്കപ്പടിസ്വദേശിയായ മുഹമ്മദ്‌ ഹാഷിം എന്നയാളാണ് മരണമടഞ്ഞത്നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ്ഭാഗത്ത് വച്ച് വീണതിനെ തുടർന്ന് ഹാഷിം റോഡിന് എതിർ വശത്തേക്ക് ബൈക്കിൽ നിന്നും തെറിച്ചുവീഴുകയായിരുന്നുതുടർന്ന് ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയായിരുന്നുഅപകടത്തിനുശേഷം വാഹനം നിർത്താതെ പോയി.

വാഹനം കണ്ടുപിടിക്കാൻ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീംരൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്തത്മുന്നൂറ്റി അമ്പതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചുഅഞ്ഞൂറില്‍പരം വാഹന ഉടമകളുടെവിവരം ശേഖരിച്ചുകർണ്ണാടകയിൽ നിന്നാണ് വാഹനം പിടികൂടിയത്കൊച്ചിയിൽ നിന്ന്ബെംഗളൂരുവിലേക്ക് കെമിക്കൽ കൊണ്ടുപോകുന്ന വാഹനമായിരുന്നുആലുവ ഡി.വൈ.എസ്.പിപി.കെ.ശിവൻകുട്ടിഇൻസ്പെക്ടർ സോണി മത്തായിഎസ്..മാരായ അനീഷ് കെ ദാസ്വര്‍ഗീസ്‌.എസ്. അഭിലാഷ്പോലീസുകാരായ റോണി അഗസ്റ്റിൻകെ.ആർ.റെന്നിഎൻ.ജി.ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 മാസം അഞ്ചിന് രാത്രിയാണ് ഹാഷിം റോഡിലെ ഭീമൻ കുഴിയിൽ വീണതിനെ തുടർന്നുള്ളഅപകടത്തിൽ മരിച്ചത്ഹാഷിമിനുണ്ടായ അപകടം വലിയ വിവാദമായി മാറുകയും വിഷയത്തിൽഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നുഅങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ‘ ഉടമയായിരുന്നു ഹാഷിംരാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്മാർ അത്തനേഷ്യസ്സ്‌കൂളിന് സമീപത്തുള്ള കുത്തനെയുള്ള വളവിലെ കുഴിയിലാണ് ഹാഷിം വീണത്റോഡിന്അപ്പുറത്തെ വശത്തേക്ക് തെറിച്ചുവീണപ്പോൾ അജ്ഞാത വാഹനം ശരീരത്തിലൂടെകയറിയിറങ്ങുകയായിരുന്നുപിന്നീട് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്