/ഒരേസമയം അഞ്ചു കല്യാണങ്ങൾ; ഗുരുവായൂർ ഒരുങ്ങി, ഇന്ന് 248 കല്യാണങ്ങൾ 

ഒരേസമയം അഞ്ചു കല്യാണങ്ങൾ; ഗുരുവായൂർ ഒരുങ്ങി, ഇന്ന് 248 കല്യാണങ്ങൾ 

ഞായറാഴ്ച രാവിലേയും ശീട്ടാക്കാമെന്നുള്ളതിനാൽ എണ്ണം കൂടിയേക്കും.

ഗുരുവായൂർരണ്ടു വർഷത്തിനുശേഷം ഞായറാഴ്ച ഗുരുവായൂരിൽ ഏറ്റവും കൂടുതൽ കല്യാണങ്ങൾനടക്കും. 248 കല്യാണങ്ങൾക്കാണ് ശീട്ടാക്കിയിട്ടുള്ളത്ഞായറാഴ്ച രാവിലേയുംശീട്ടാക്കാമെന്നുള്ളതിനാൽ എണ്ണം കൂടിയേക്കും.

ക്ഷേത്രനടയിൽ ഒരേസമയം അഞ്ചു കല്യാണങ്ങൾ നടക്കുംആദ്യമായാണ് ഇങ്ങനെയൊരുസജ്ജീകരണം ഏർപ്പെടുത്തുന്നത്ക്ഷേത്രത്തിനു മുന്നിൽ ഒന്നാമത്തെ മണ്ഡപമായും കിഴക്കേഅറ്റത്ത് അഞ്ചാമത്തെ മണ്ഡപമായും രണ്ടെണ്ണം ശനിയാഴ്ച വൈകീട്ട് സ്ഥാപിച്ചു.

താലികെട്ടിന്റെ ശീട്ടും ഓൺലൈനിൽ ബുക്ക് ചെയ്തതിന്റെ പ്രിന്റും ഒത്തുനോക്കാൻ മേൽപ്പുത്തൂർഓഡിറ്റോറിയത്തിന്റെ തൊട്ടു തെക്കായി പന്തൽ സജ്ജീകരിച്ചിട്ടുണ്ട്വധൂവരന്മാരും ബന്ധുക്കളുംതാലികെട്ടിന് അരമണിക്കൂർ മുമ്പ് അവിടെ എത്തണംഅവിടെനിന്ന് ടോക്കൺ കൊടുക്കുംഅതിനുശേഷം വധൂവരന്മാർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ ഇരിക്കണംക്രമമനുസരിച്ച് ദേവസ്വംസുരക്ഷാ ഉദ്യോഗസ്ഥർ മൈക്കിൽ ടോക്കൺ നമ്പറുകൾ വിളിക്കുംഅതിനനുസരിച്ചാണ്മണ്ഡപത്തിലേക്ക് എത്തേണ്ടത്.

ശീട്ടാക്കുന്ന എല്ലാവർക്കും കല്യാണം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായുംതിരക്കുകാരണം ആരേയും ഒഴിവാക്കില്ലെന്നും ദേവസ്വം ചെയർമാൻ ഡോ.വി.കെവിജയൻഅറിയിച്ചുതാലികെട്ടിനായി അഞ്ചു മണ്ഡപങ്ങളിലും കൂടുതൽ കോയ്മമാരെ നിയോഗിച്ചു. 28 സെക്യൂരിറ്റിക്കാർ അധികമായി ഉണ്ടാകുംചെറിയ പാർക്കിങ് കേന്ദ്രങ്ങൾക്കു പുറമേപടിഞ്ഞാറേ നടമായാ സ്റ്റാൻഡിലും തെക്കേ നട ദേവസ്വം സ്കൂൾ മൈതാനത്തും താത്കാലിക സൗകര്യമൊരുക്കി.

ദർശനത്തിനുള്ള വരി ഞായറാഴ്ച വടക്കേ നടയിലായിരിക്കുംക്ഷേത്രക്കുളത്തിനടുത്തുനിന്നും വരിആരംഭിച്ച് കിഴക്കേനടയിലെ ക്യൂപന്തലിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുംകിഴക്കേ നടപ്പന്തലിലെ തിരക്ക്കുറയ്ക്കാനാണിത്മാത്രമല്ലകല്യാണക്കാരും ദർശനത്തിനുള്ളവരും കൂടിച്ചേരുന്ന അവസ്ഥഒഴിവാകുകയും ചെയ്യും.

ദീപസ്തംഭത്തിനു മുന്നിൽ തൊഴാൻ തടസ്സമില്ലഅതിനുള്ള വരി മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന്റെവടക്ക് ചേർന്നായിരിക്കും.