താമരശ്ശേരി: തന്റെയും അനിയന്റെയും കൈകൾപിടിച്ച് സ്കൂൾബസിലേക്ക് കയറ്റിവിടാൻവന്ന ഉമ്മതെരുവുനായകളെക്കണ്ട് ഭയന്ന് മാറവേ റോഡിലേക്കുവീണതുമാത്രമേ ഒമ്പതുവയസ്സു കാരനായസമാന് ഓർമയുള്ളൂ. റോഡരികിലേക്കു വീണ് ചെറിയപോറലുകൾമാത്രം സംഭവിച്ച സമാനെയുംഇളയസഹോദരൻ മുഹമ്മദ് ആരിഫിനെയും നാട്ടുകാർ പൂനൂർ ഇഷാത്ത് പബ്ലിക് സ്കൂളിലേ ക്ക്കയറ്റിവിടുമ്പോൾ അവരുടെ മാതാവ് ഫാത്തിമത്തു സാജിദയുടെ ജീവനറ്റ ശരീരം റോഡിൽകിടക്കുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട് ഉമ്മയുടെ ജീവൻപൊലിഞ്ഞത് കൺമുന്നിലാണെങ്കിലുംആളുകൾ ഓടിക്കൂടി കാഴ്ച മറഞ്ഞതിനാൽ കാര്യമറിയാതെയാണ് ഇരുവരും സ്കൂളിലെത്തിയത്. ഉമ്മയ്ക്ക് പരിക്ക് പറ്റിയതേയുള്ളൂവെന്നാണ് ഇരുവരെയും പ്രദേശവാസികൾ ആദ്യം വിശ്വസിപ്പിച്ചത്.
സംഭവസ്ഥലത്തുണ്ടായിരുന്നവർ സമാനെ സ്കൂൾവാഹനത്തിൽത്തന്നെ കയറ്റിവിട്ടപ്പോൾ ഒന്നാംക്ലാസ്വിദ്യാർഥി മുഹമ്മദ് ആരിഫിനെ അയൽവാസിയാണ് അതേ സ്കൂളിൽ പഠിക്കുന്ന തന്റെമകൾക്കൊപ്പം കാറിൽ സ്കൂളിലേക്കെത്തിച്ചത്. പത്തുമണിയോടെ സ്കൂളിൽനിന്ന് വീട്ടിൽമടങ്ങിയെത്തിയപ്പോൾമാത്രമാണ് ഇരുവരും മാതാവിന്റെ വിയോഗവിവരമറിയുന്നത്. ഉമ്മ തങ്ങളെഎന്നന്നേക്കുമായി വിട്ടുപോയതാണെന്ന സത്യം മറ്റു രണ്ടു സഹോദരങ്ങളെപ്പോലെ തിരിച്ചറിയാനുള്ളപ്രായമാവാത്തതിനാൽ ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാതെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നഇരുവരും കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു.
തെരുവുനായകൾ വഴിയൊരുക്കിയ ദുരന്തം……
റോഡരികിലൂടെ കടന്നുപോവുകയായിരുന്ന തെരുവുനായകൾ കുരച്ചുകൊണ്ട്അടുത്തെത്തിയതുകണ്ട് ഭയന്ന് മാറവേയാണ് റോഡിൽ വീണ് ലോറിക്കടിയിൽപ്പെട്ട് ഫാത്തിമത്തുസാജിദയുടെ ജീവൻ പൊലിഞ്ഞത്. ഇറച്ചി, മത്സ്യ വിപണനശാലകളും മാർക്കറ്റുകളും ഭക്ഷ്യമാലിന്യംതള്ളുന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ച് തമ്പടിക്കുന്ന തെരുവുനായകളുടെ ശല്യം അടുത്തകാലത്തായിതാമരശ്ശേരി ഉൾപ്പെടെയുള്ള മലയോരപഞ്ചായത്തുകളിൽ രൂക്ഷമാണ്.










