വളാഞ്ചേരി നഗരസഭയിൽ പുതിയ ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിർമ്മാണകമ്പനിയുടെ വാഹനം കാവുംപുറം അങ്ങാടിയിലൂടെ പോകുന്നത് മൂലം റോഡിൽ മണ്ണ് നിറഞ്ഞുംവെയിലിൽ പൊടിശല്യവും മഴയിൽ ചെളിയിലും ജനം വലഞ്ഞിരുന്നു. ഇതിന് പരിഹാരംകാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രദേശവാസികളും വ്യാപാരികളും അധികാരികളോട്നിരന്തരമായി ആവശ്യപ്പെട്ടിരുന്നു നഗരസഭ കൗൺസിലർ ഫൈസൽ തങ്ങൾ ജില്ലാ കലക്ടർഉൾപ്പടെയുള്ളവർക്ക് നൽകിയ പരാതിയെ തുടർന്ന് മലപ്പുറം മോട്ടോർ വാഹനവകുപ്പ്എൻഫോഴ്സ്മെന്റ് വിഭാഗം മേധാവി മുഹമ്മദ് ശരിഫും സംഘവും സ്ഥലം സന്ദർശ്ശിച്ച് നിർമ്മാണകമ്പനി അധികൃതർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ റോഡിലെ മണ്ണ് നീക്കംചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.
വരും ദിവസങ്ങളിൽ അടിയന്തിര സാഹചര്യങ്ങളിൽ മാത്രം പൊതുറോഡുകൾ നിർമ്മാണ കമ്പനിഉപയോഗിക്കൂ എന്ന് അധികാരികൾക്ക് നിർമ്മാണ കമ്പനി അധികൃതർ ഉറപ്പ് നൽകി
നഗരസഭാ കൗൺസിലർ ബീരാൻ കുട്ടി പറശ്ശേരി, പാറക്കൽ ഹസ്സൻ എന്നിവരും പങ്കെടുത്തു.










