അരിമ്പൂർ: നാലാംകല്ലിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയെ കടയിലെത്തിയ ആൾ ചുറ്റികകൊണ്ട്തലക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ എറവ് ആറാംകല്ല് കുറ്റിക്കാടൻ വർഗ്ഗീസ് ഭാര്യ ഷേർളി(58) യെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക്ശേഷമാണ് സംഭവം നടന്നത്. നാലാംകല്ലിലുള്ള സാന്ദ്ര സൂപ്പർ മാർക്കറ്റിൽ വച്ച് അക്രമം നടക്കുന്നസമയത്ത് ഷേർളി മാത്രമാണ് ഉണ്ടായിരുന്നത്. കടയുടമ പുറത്ത് പോയിരിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ മുകളിലെ നിലയിൽ വച്ചായിരുന്നു സംഭവം. പ്രസന്റേഷൻ ഐറ്റം ചോദിച്ചെത്തിയവ്യക്തി മാല പൊട്ടിക്കാൻ ശ്രമിച്ചുവെന്നും സംഭവശേഷം എത്തിയ നാട്ടുകാരോട് ഷേർളി പറഞ്ഞു. കവർച്ചാ ശ്രമമാണ് ഇതിന് പിന്നിലെന്ന് കരുതുന്നുണ്ടെങ്കിലും ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടാത്തത്ദുരൂഹതയാകുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽഅന്തിക്കാട് എസ്എച്ച്ഒ പി.കെ.ദാസ്, എസ്ഐ എം.സി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽഅന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.









