വിവാദം ആളിക്കത്തിയതോടെ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. സംഭവത്തിൽ പ്രതികാര നടപടിക്ക് ഇല്ലെന്നും പൊലീസിൽ പരാതിപ്പെടില്ലെന്നുംഭാര്യ ബിന്ദു മേനോൻ അറിയിച്ചു. മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ മന്ത്രി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. മന്ത്രിയുടെ രാജിആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്.
സഖാവ് കൃഷ്ണപിള്ള ദിനം ആചരിച്ചു.
എടപ്പാൾ :സി പി ഐ വട്ടംകുളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷ്ണപിള്ള ദിനംആചരിച്ചു. സി പി ഐ തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം പതാക ഉയർത്തി. ലോക്കൽസെക്രട്ടറി പി.വി ബൈജു അദ്ധ്യക്ഷത വഹിച്ചു. നാസർ എടപ്പാൾ, സി.വി സുഹൈർ, വി.ഷാജി, വിഷ്ണു നാരായണൻ, എ.ടി ബാബു, ഇ.എം ആനന്ദ് എന്നിവർ സംസാരിച്ചു.
പട്ടാമ്പിയിൽ കർഷക കോൺഗ്രസ് ധർണ്ണ നടത്തി
പട്ടാമ്പി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടാമ്പി നിയോജക മണ്ഡലം കർഷക കോൺഗ്രസിന്റെനേതൃത്വത്തിൽ ധർണ്ണ നടത്തി. കർഷകർ ഉല്പാദിപ്പിക്കുന്ന നാണ്യ വിളകളുടെ താങ്ങുവില നിശ്ചയിക്കുക, ബഫർ സോൺ നിയമം ഭേദഗതി ചെയ്യുക, എല്ലാ വിളകൾക്കും ന്യായവില നൽകി സർക്കാർസംഭരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടന്നത്. മേലെ പട്ടാമ്പിയിൽ നടന്ന ധർണ്ണയിൽ പ്രസിഡന്റ് കെ.കെ. അലി അധ്യക്ഷനായി. സീനിയർകോൺഗ്രസ് നേതാവ് ഇ.ടി ഉമ്മർ ഉദ്ഘാടനം ചെയ്തു. ജെ.ശങ്കർ കൊട്ടാരത്തിൽ, പവ്വത്ത് ഉണ്ണി, അസീസ് പട്ടാമ്പി, ടി.ടി.സലീൻ, രവി സരോവരം, എ.ശ്രീനിവാസൻ, ദാവൂദ് ഹാജി, സന്തോഷ് കുമാർ, സി.കൃഷ്ണദാസ്, കെ.മൻസൂർ, സൈദ് വല്ലപ്പുഴ, കെ.ഹനീഫ, മൻസൂർ ചുരക്കോട്, വാപ്പു, നാരായണൻ, ഹക്കീം എന്നിവർ സംബന്ധിച്ചു.
സി പി ഐ എം എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി
എടപ്പാൾ: തവനൂർ എം എൽ എ കെ ടി ജലീലിൻ്റ എടപ്പാൾ ഓഫീസിൽ കരി ഓയിൽ ഒഴിച്ചസംഭവത്തിൽ സി പി ഐ എം പ്രതിഷേധിച്ചു. ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിൽ നടന്നപ്രകടനത്തിന് ടി സത്യൻ, പി വിജയൻ, ഇ രാജഗോപാൽ, അഡ്വ: പി പി മോഹൻദാസ്, സി രാഘവൻ, സി രാമകൃഷ്ണൻ, യു പി പുരുഷോത്തമൻ ,ടി വി ശിവദാസ് (ബാബു), ബി ജി ശ്രീജിത്ത്, എം എനവാബ്, നേതൃത്വം നൽകി.
എംഎൽഎ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവം; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ
എടപ്പാൾ: തവനൂർ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽരണ്ടുപേർ പോലീസ് കസ്റ്റഡിയിലായി. കൊളത്തൂർ, തിരൂർ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇരുവരും യുവമോർച്ച ഭാരവാഹികളാണ്. ഇവരെ കൂടാതെ സംഭവത്തിൽ പങ്കുചേർന്നതായികരുതുന്നവരെക്കുറിച്ചുള്ള അന്വേഷണം നടന്ന് വരുന്നുണ്ട്.
നമ്മുടെ രാജ്യത്തിന്റെ 75-മാത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച്, കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാൽമഞ്ച് വളാഞ്ചേരി കോൺഗ്രസ് ഭവനിൽ വച്ച് ചരിത്ര ക്വിസ് സംഘടിപ്പിച്ചു. സമ്മാനദാന ചടങ്ങ് സിനിമ സീരിയൽ നടൻ വളാഞ്ചേരി ഉണ്ണി നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.വി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസ്സേനാർ,…
ബിജെപി ചങ്ങരംകുളത്ത് കെ ടി ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു .
ചങ്ങരംകുളം: ഭാരതിയ ജനതാപാർട്ടി പ്രതിഷേധ ധർണ നടത്തി കെ ടി ജലീലിന്റെ രാജ്യവിരുദ്ധപരാമർശന ത്തിനെതിരെ യാണ് ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധ പ്രകടനം നടത്തിയത്. തുടർന്ന് കെ ടി ജലീലിന്റെ കോലം കത്തിച്ചു. ബിജെപിചങ്ങരംകുളം മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ധർണ്ണ സമരം ഉദ്ഘാടനം ചെയ്തുസംസാരിച്ചു ജനാർദ്ദനൻ പട്ടേരി അനീഷ് സുധാകരൻ നന്നംമുക്ക് കുഞ്ഞുണ്ണി കർമത്തിൽഅഖിലേഷ് സന്തോഷ് ചങ്ങരംകുളം എം വിനയകുമാർ ബിജു മാന്തടം എന്നിവർ സംസാരിച്ചു .
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ എടയൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പതാകഉയർത്തലും ,മധുരം വിതരണവും നടന്നു .
ചീനി ചോടിൽ വെച്ചു നടന്ന പരിപാടിയിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ബഷീർമാവണ്ടിയൂർ അധ്യക്ഷധവഹിച്ച ചടങ്ങിൽ ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് അലിസ്വാഗതവും മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ. മോഹനകൃഷ്ണൻ ഉൽഘടനവും ചെയ്തു . പരിപാടിയിൽ പതാക ഉയർത്തുകയും ജന്മദിന മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മണ്ഡലംസെക്രട്ടറി സുധാകരൻ മാസ്റ്റർ മുഖ്യപ്രസംഗം നടത്തി , കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ശ്രീ. മോഹൻദാസ് ,INTUC മണ്ഡലം പ്രസിഡന്റ് ശ്രീ. ഫൈസൽ മാളിയേക്കൽ, യൂത്ത് കോൺഗ്രസ്ജനറൽ സെക്രട്ടറിയും വാർഡ് മെമ്പറുമായ ശ്രീമതി. അനുഷ സ്ലീമോവ്, KSU നിയോജകമണ്ഡലംസെക്രട്ടറി ശ്രീ. മുൻഷി, KSU എടയൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ.അൻസാർ,മുതിർന്ന കോൺഗ്രസ്പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാന്നിധ്യമറിയിച്ചു.
നാടിന്റെ ജലസമൃദ്ധി വൃത്തിയാക്കി ഡി വൈ എഫ് ഐ യുവജന സംഘടന മാതൃകയായി.
ചാലിശ്ശേരി: ചാലിശ്ശേരി ഗ്രാമത്തിലെ വിശാലമായ ശുദ്ധജല സംഭരണി അങ്ങാടിക്കുളംഡിവൈഎഫ്ഐ പ്രവർത്തകർ വൃത്തിയാക്കിയത് ഗ്രാമത്തിന് പുതു കാഴ്ചയായി. ആഗസ്റ്റ് 15 ന്നടക്കുന്ന ഫ്രീഡം പരേണ്ടിന്റെ പ്രചരണാർത്ഥമാണ് ഞായറാഴ്ച ചാലിശ്ശേരി ടൗൺ മേഖലഡിവൈഎഫ്ഐ യുവജന സംഘടനയുടെ നേതൃത്വത്തിൽ നീന്തൽ അറിയുന്ന അൻപതോളം പേർഅഞ്ചുമണിക്കൂർ സമയം എടുത്താണ് കുളത്തിലെ ചണ്ടിയും, പായലും, മറ്റു മാലിന്യങ്ങളും മാറ്റിഏകദേശം ഒരേക്കർ വരുന്ന കുളത്തെ ജലസമൃദ്ധിയുടെ തെളിനീരാക്കി മാറ്റിയത്. കാലങ്ങൾ പഴക്കമുള്ള കുളം കഴിഞ്ഞ കുറെ വർഷങ്ങളായി സംരക്ഷിക്കാൻ ആരുമില്ലാതെനാശത്തിന്റെ വക്കിലായിരുന്നു. പതിനെട്ട് വർഷം മുമ്പ് സർക്കാർ പദ്ധതിയിൽ ആഴം കൂട്ടി പാർശ്വഭിത്തികൾ കെട്ടി വേർത്തിരിച്ചിരുന്നെങ്കിലും തുടർന്ന് കുളം സംരക്ഷിക്കാനുള്ള പദ്ധതികളൊന്നുംനടന്നിരുന്നില്ല. ആദ്യകാലങ്ങളിൽ കർഷകർ രണ്ടും, മൂന്നും പൂവൽകൃഷി ചെയ്തിരുന്നത് ഈവെള്ളം ഉപയോഗിച്ചായിരുന്നു. കുളം വൃത്തിയാക്കിയതോടെ സ്കൂൾ വിദ്യാർത്ഥികൾക്കുംഗ്രാമവാസികൾക്കും അവധിക്കാലങ്ങളിലും നീന്തൽ പരിശീലനത്തിനും പാടശേഖരങ്ങളിലെനെൽകൃഷി, പച്ചക്കറി കൃഷി, സമീപത്തെ വീടുകളിൽ ജലസമൃദ്ധി എന്നിവക്ക് ഈ വെള്ളംഉപകരിക്കും. മാതൃക ജല സംഭരണിയായി നിലനിർത്തി വേലിയും, വെളിച്ചവും നൽകി കുളംസംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുളം വൃത്തിയാക്കിയ സംഘടന അംഗങ്ങൾക്ക്ഏറെ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് മേഖല സെക്രട്ടറി ടി.കെസുധീഷ് കുമാർ, പ്രസിഡന്റ് ഫ്ലെമിങ് പി.എ, ട്രഷറർ കെ.പി ദിപിൻ, കെ.എ അജിത്ത്, അരുൺകെ.എ എന്നിവർ നേതൃത്വം നൽകി.



