അസബാഹ് കൊമേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം: വളയംകുളം അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്സ്ഡിപ്പാർട്ട്മെൻറിന് കീഴിലുള്ള കൊമേഴ്സ് ക്ലബ്ബിൻറെ ഉദ്ഘാടനം റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർപിപിഎം അഷ്റഫ് നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മുഹമ്മദ് കോയ  അധ്യക്ഷതവഹിച്ചു.കോളേജ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഉണ്ണി ഹാജി കുഞ്ഞുമുഹമ്മദ് പന്താവൂർ എം.വി. സാലിഹ് കെ. ഹമീദ് മാസ്റ്റർ, കോളേജ് യൂണിയൻ സെക്രട്ടറി മുഹമ്മദ് ഷിബിൽ എന്നിവർആശംസകൾ നേർന്നു.തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചയിൽ വൈസ് പ്രിൻസിപ്പൽ  ഡോ.ബൈജു എം കെസ്റ്റാഫ് സെക്രട്ടറി  പ്രവീൺ പ്രനീഷ കെ എസ് സ്റ്റുഡൻറ് അഡ്വൈസർ രഞ്ചു രാജ് ഡിപ്പാർട്ട്മെൻറ്മേധാവി ജൂബി,എന്നിവർ നേതൃത്വം നൽകി.ഗ്രിഗറി സാം വിൽസൺ "ജി എസ് ടി റവല്യൂഷൻ ഓൺഇന്ത്യൻ ടാക്സ് സിസ്റ്റം"എന്ന വിഷയത്തിൽ  നടത്തിയ സെമിനാറിന് നേതൃത്വംനൽകി.ഇൻറർനാഷണൽ കോമേഴ്സ് ഡേ യോട് അനുബന്ധിച്ച് നടത്തിയ ക്വിസ്കോമ്പറ്റീഷൻ,സ്പോട്ട് ടോപ് കോമ്പറ്റീഷൻ എന്നിവയിലെ വിജയികൾക്കും കൊമേഴ്സ് ഡേ ലോഗോഡിസൈൻ ചെയ്ത ഹരികൃഷ്ണ നെയും ചടങ്ങിൽ അനുമോദിച്ചു  കൊമേഴ്സ് വിഭാഗം മേധാവി സ്മിത,കൊമേഴ്സ് ക്ലബ് സെക്രട്ടറി ഐശ്വര്യ എന്നിവർ സെമിനാർനിയന്ത്രിച്ചു.  

പൊൻമണി ജെ എൽ ജെ ഗ്രൂപ്പ് നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പൊൻമണി ജെ എൽ ജെ ഗ്രൂപ്പ് നെൽകൃഷിയുടെകൊയ്ത്തുത്സവം സംഘടിപ്പിച്ചു. തരിശ് രഹിത കൃഷിയിടത്തിന്റെ ഭാഗമായി നടുവട്ടം ഐക്യപാടo 25 ഏക്കർ കൃഷിയിടത്തിൽ നടത്തിയ കൃഷിയുടെ ഉത്സവമാണ് നടന്നത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റാബിയസ്വാഗതം പറഞ്ഞു. പ്രഭാകരൻ നടുവട്ടം, നാസർ കോലക്കാട്, ബബിനി, ശശികല, ഗ്രൂപ്പ് അംഗങ്ങൾതുടങ്ങിയവർ പങ്കെടുത്തു. 

രചനയുടെ രസതന്ത്രം ശില്പശാലയ്ക്ക് തുടക്കമായി

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, എഴുത്തുകാരായ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്നരചനയുടെ രസതന്ത്രം ശില്പശാലയ്ക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്പി.രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന  പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്അഡ്വക്കേറ്റ് ആർ ഗായത്രി, എൻ ആർ അനീഷ്, വാർഡ് മെമ്പർ പ്രകാശൻ തട്ടാരവളപ്പിൽതുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.   ക്യാമ്പ് ഡയറക്ടർ രാമകൃഷ്ണൻ കുമരനെല്ലൂർ ആമുഖ പ്രഭാഷണം നടത്തി. ശില്പശാലയുടെ ഒന്നാംസെക്ഷൻ ഡോ.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സജീവ് കുമാർ, അക്ബർ എന്നിവർസംസാരിച്ചു. എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിൽ ആരംഭിച്ച ക്യാമ്പിൽ ഒമ്പത് സെക്ഷനുകളിലായിവിവിധ എഴുത്തുകാരും സാഹിത്യകാരന്മാരും പങ്കെടുക്കും. ക്യാമ്പ് നാളെ സമാപിക്കും. 

നാസ‘യുടെ കലണ്ടറിൽ പഴനിയിലെ ആറാംക്ലാസുകാരി വരച്ച ചിത്രം

പഴനി: അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ്ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) സംഘടിപ്പിച്ച ചിൽഡ്രൻസ് ആർട്ട് വർക്ക് കലണ്ടർമത്സരത്തിൽ രണ്ടാംസ്ഥാനം പഴനിയിലെ വിദ്യാർഥിനിക്ക്. 10 മുതൽ 12 വയസ്സുവരെയുള്ളകുട്ടികളുടെ മത്സരത്തിൽ പഴനി പുഷ്പത്തൂർ ശ്രീവിദ്യാമന്ദിർ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിഎ. തിത്വികയാണ് (11) രണ്ടാംസ്ഥാനം നേടിയത്. തിത്വികയുടെ ചിത്രം 'നാസ'യുടെ കലണ്ടറിൽഇടംപിടിച്ചിട്ടുണ്ട്. 2023 മാർച്ചിലെ പേജിലാണ് ഈ ചിത്രമുള്ളത്. 'ഞാൻ ബഹിരാകാശയാത്രികയായാൽ' എന്നവിഷയത്തിലായിരുന്നു ചിത്രരചനാ മത്സരം. ഇതിൽ പങ്കെടുക്കാനായി ഇന്ത്യയിൽനിന്ന് 23,000 അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽനിന്ന് ഒമ്പതുപേരെയാണ് തിരഞ്ഞെടുത്തത്. 

പാന ആശാൻ ആലംകോട് ഗംഗാധരൻ നായർ ശ്രീകൃഷ്ണ സേവ സംഘ് പുരസ്‌കാരം ഏറ്റുവാങ്ങി

ചങ്ങരംകുളം: ശ്രീകൃഷ്ണ സേവ സംഘ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒൻപതാമത് പുരസ്കാരം ആലംകോട്ഗംഗാധരൻ ആശാൻ ഏറ്റുവാങ്ങി. ആലംകോട് ആര്യങ്കാവ് ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽപ്രശസ്ത സാഹ്യത്തകാരൻ ആലംകോട് ലീലാകൃഷ്ണൻ പുരസ്‌കാരം കൈമാറി. ചെണ്ടയിലുംഅയ്യപ്പൻ വിളക്കിലും പാന - തിരിയുഴിച്ചിൽ ഉൾപ്പെടെ വിവിധ കലകളിൽ അൻപത്വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന  ആലംകോട് ഗംഗാധരനെ പോലെയുള്ള, യാതൊരുഅവകാശങ്ങളും അവകാശപ്പെടാത്ത നന്മ നിറഞ്ഞ കലാകാരന്മാർക്ക് പുരസ്കാരം നൽകുന്നതിലൂടെശ്രീകൃഷ്ണ സേവ സംഘ് എന്ന സംഘടനയുടെ ലക്ഷ്യം സാധൂകരിച്ചു എന്ന് ആലംകോട്ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ടി.വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.  സുരേഷ് ആലംകോട്  ടി. കൃഷ്ണൻ നായർ ഉൾപ്പെടെ നിരവധി കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. 

കാലടിത്തറ വടക്കേ മണലിയാർ കാവിൽ പൊങ്കാല ഉത്സവം നടന്നു.

എടപ്പാൾ: കാലടിത്തറ വടക്കേ മണലിയാർ കാവിലെ പൊങ്കാല ഉത്സവം ആഘോഷിച്ചു. ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, പി.എം മനോജ് എമ്പ്രാന്തിരിഎന്നിവർ മുഖ്യാതിഥികളായിരുന്നു.  തന്ത്രി കെ.ടി നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി ദീപക് നമ്പൂതിരി എന്നിവർ കാർമികത്വംവഹിക്കും. പൊങ്കാലയിടൽ ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. 

അബ്ദുൽ റസാക്കിന്റെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്.

എടപ്പാൾ: ചങ്ങരംകുളത്ത് നിന്നും വീണുകിട്ടിയ തുക പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച്  മാതൃകയായിതാനൂർ പനങ്ങാട്ടൂർ അബ്ദുൾ റസാഖ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ പണമടങ്ങിയപേഴ്സുമായി സ്റ്റേഷനിലെത്തിയത്. മാതൃകാ പ്രവർത്തനം നടത്തിയ അബ്ദുൽ റസാക്കിനെചങ്ങരംകുളം പോലീസ് അഭിനന്ദിച്ചു. കൂലിപ്പണിക്കാരനായ ഇയാൾ കാൽനടയായാണ് സ്‌റ്റേഷനിലെത്തിയത്. ചങ്ങരംകുളത്ത് നിന്ന് വീണ് കിട്ടിയ പണത്തിൻ്റെ വിവരം പോലീസ് അറിയിച്ചതോടെ ഉടമസ്റ്റേഷനിലെത്തി തുക കൈപ്പറ്റി. 

കല്ലാനിക്കാവ് ക്ഷേത്രം  കമ്പ്യൂട്ടർവൽക്കരണവും സിസിടിവി ഉദ്ഘാടനവും നടന്നു.

എടാപ്പാൾ: കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെയും ഓഫീസ്കമ്പ്യൂട്ടർവൽക്കരണത്തിന്റെയും ഉദ്ഘാടനം നടന്നു. പൊന്നാനി സി ഐ വിനോദ് വലിയാറ്റൂർസിസിടിവിയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം ഓഫീസ്  കമ്പ്യൂട്ടർ വൽക്കരിച്ചതിന്റെ ഉദ്ഘാടനംമേൽശാന്തി ജയനാരായണൻ ഇളയത് നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് പ്രകാശൻ എം അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ സെക്രട്ടറി പി.വി മണികണ്ഠൻ, കെ.വി സുന്ദരൻ, പി.ടി അനിൽകുമാർ, പി.പിസുജീഷ് എന്നിവർ സംസാരിച്ചു.