മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിസ്വീകരിക്കണം കെ ആർ എം യു

കുറ്റിപ്പുറം: മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്നഅക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന (കെ.ആര്‍.എം.യു).മലപ്പുറം ജില്ലാകമ്മറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സുരേഷ് ഇ നായര്‍ അധ്യക്ഷനായി.                                  സെക്രട്ടറി നൂറുൽ ആബിദ്നാലകത്ത്, ട്രഷറർ സൻജിത് എ ,നാഗ്,മുഹമ്മദ് അബ്ദുറഹിമാൻ, എം.വി.നൗഫൽ എടപ്പാൾ, റഫീഖ്മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Valanchery ചെഗുവേര കൾച്ചറൽ & വെൽഫെയർ 

ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറത്തിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായിനടക്കുന്ന "മുതിർന്നവരുടെ കൂടിച്ചേരൽ മാർച്ച് 5 ഞായർ രാവിലെ 9.30 മുതൽ വളാഞ്ചേരി ഹൈസ്കൂളിന്സമീപം നടക്കുന്നു. കോവിഡ് പ്രതിസന്ധികളും , മറ്റ് പ്രശ്നങ്ങളും കാരണം പുറത്തിറങ്ങാൻകഴിയാത്തവരുംപരസ്പരം കാണാത്തവരുമായ ഒരു പാട് വ്യക്തികൾ നമ്മുടെ ഇടയിലുണ്ട്. അവർക്ക് പരസ്പരം കാണാനും വർത്താനം പറയാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനുംവേദിയൊരുക്കുകയാണ് ചെ. ഫോറം നമ്മുടെ സമൂഹത്തിൽ നിറ സാന്നിദ്ധ്യമായിരുന്ന ഇവർ ഒന്നിച്ച് കൂടുകയാണ്പങ്ക് വെച്ചും , പങ്കിട്ടെടുത്തും ഒരു പകൽ അവർ ധന്യമാക്കും. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

വളാഞ്ചേരി നഗരസഭ  ബസ്റ്റാന്റ് റോഡ് -എ.കെ.ജി റോഡ് നാടിനു സമർപ്പിച്ചു.

വളാഞ്ചേരിയുടെ മുഖച്ഛായ മാറ്റുന്ന രീതിയിൽ നവീകരിച്ച  ബസ്റ്റാന്റ് - എ.കെ.ജി റോഡ്  നഗരസഭചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നാടിന് സമർപ്പിച്ചു. കോഴിക്കോട് റോഡിൽ നിന്നുംബസ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡാണ് സിമന്റ് കട്ട പതിച്ച് പെയിന്റടിച്ച് ഭംഗി കൂട്ടിയത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 420000 രൂപ ചിലവഴിച്ചാണ്  പദ്ധതി നടപ്പിലാക്കുന്നത്. നിരവധിവ്യാപാര സ്ഥാപനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലുമായി കച്ചവടം നടത്തുന്നുണ്ട്. ഇവരുടെനേതൃത്തത്തിൽ  റോഡിന്റെ ഇരുവശങ്ങളിലും പൂച്ചട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. റോഡ് തുറന്നു നൽകിയതോട് കൂടി വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചിട്ടുണ്ട്. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ്കൗൺസിലരുമായ ദീപതി ഷൈലേഷ് സ്വാഗതം പറഞ്ഞു. 

കേരളം പൊരുതി നേടിയ നവോത്ഥാനത്തെ പുറകോട്ട് വലിക്കുന്നവരെ ചെറുത്ത് തോല്പിക്കണം.

എടപ്പാൾ: കേരള സമൂഹത്തെ മുന്നോട്ട് നയിച്ചതും തുല്യതയുള്ള ജീവിത സാധ്യമാക്കിയതും നാംകൂട്ടായി നടത്തിയ പോരാട്ടങ്ങൾ വഴിയാണ്. ഐത്യഹ്യങ്ങളിലേക്കും മിത്തുകളിലേക്കും മനുഷ്യരെവീണ്ടും കൊണ്ടുചെന്നെത്തിക്കുന്നത് ചെറുക്കപ്പെടേണ്ടതാണ്.  നവോത്ഥാന കേരളത്തെ വീണ്ടുംഭ്രാന്താലയമാക്കരുത് എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമനകലാസാഹിത്യ സംഘം, യാസ്പൊ പൊറുക്കര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രഭാഷണംസംഘടിപ്പിച്ച സാംസ്കാരിക സദസ് ആവശ്യപെട്ടു. പ്രൊഫ. എം.എം നാരായണൻ ഉദ്ഘാടനംചെയ്തു. സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. കെ.പാപ്പുട്ടി മുഖ്യ പ്രഭാഷണംനടത്തി. ഹരിയാനന്ദകുമാർ, അഡ്വ. കെ.വിജയൻ, പി.പി. വാസുദേവൻ എന്നിവർ സംസാരിച്ചു.

വി.ആർ. ഭരതൻ മാസ്റ്ററെ അനുസ്മരിച്ചു.

ചങ്ങരംകുളം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ എടപ്പാൾ ഏരിയാകമ്മിറ്റിയംഗമായിരുന്ന വി.ആർ.ഭരതൻ മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷിക ദിനം സി.പി.ഐ.എംനന്നംമുക്ക് ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു. പതിനേഴ് ബ്രാഞ്ചുകളിലും പതാക ഉയർത്തിപ്രഭാതഭേരികൾ നടന്നു. വൈകീട്ട് 5 മണിക്ക്  മൂക്കുതലയിൽ നടന്ന പൊതുയോഗംവി.വി.കുഞ്ഞുമുഹമ്മദിൻ്റെ അധ്യക്ഷതയിൽ എടപ്പാൾ ഏരിയ സെക്രട്ടറി ടി.സത്യൻ ഉദ്ഘാടനംചെയ്തു. റിയാസ് പഴഞ്ഞി മുഖ്യപ്രഭാഷണം നടത്തി. എം.അജയഘോഷ് സ്വാഗതവും പി.എ.അക്ഷയ് നന്ദിയും രേഖപ്പെടുത്തി.പി.വിജയൻ,ഇ.വി.അബ്ദുട്ടി, മിസിരിയ സെയ്ഫുദീൻ, ടി.കോമളം,കെ.വേലായുധൻ, ഷാജഹാൻ.കെ.എ എന്നിവർ അഭിവാദ്യങ്ങൾ നടത്തി.

ബസ്റ്റാന്റ് നിർമ്മാണം താലൂക്ക് സർവ്വേയർ സ്ഥലം സന്ദർശിച്ചു.

കുറ്റിപ്പുറം: ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ നിർമ്മാണ പ്രവർത്ഥനങ്ങൾക്ക്വേണ്ടിയുള്ള ഗ്രാമ പഞ്ചായത്തിന്റെ  കൈവശമുള്ള ഭൂമിയുടെ അതിർത്തി നിർണ്ണയിക്കുന്നതിനായ്താലൂക്ക് സർവ്വേയർ അസി: സർവ്വേയർ  ചേർന്ന് സ്ഥലം സന്ദർശിച്ചു. ഊരാളുങ്കൽസൊസൈറ്റിയ്ക്കാണ് മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിനുളള ചുമതല എങ്കിലും താലൂക്ക്സർവ്വേയുടെസ്ഥല നിർണയ സാക്ഷ്യപത്രം ഊരാളുങ്കൽ ആവശ്യപെട്ടിരുന്നു. ഭരണ സമിതിആവശ്യപെട്ടത് പ്രകാരമാണ് സർവ്വേ നടപടികൾ നടന്നു വരുന്നത്. സംഘത്തോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മത് കുട്ടി,വൈസ്:പ്രസിഡന്റ് സിദ്ദീഖ് പരപ്പാര, കെ.ടി. സിദ്ദീഖ്,ഫസലലി സഖാഫ് തങ്ങൾ റിജിത  അബൂബക്കർ,അഷറഫലി,റമീന,കെ.ടി. അബ്ദ്ദൾ ഹമീദ്എന്നീ ജനപ്രതിനിധികളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ഉത്സവച്ചന്തയിൽ കച്ചവടം പൊടിപൊടിച്ച് കുട്ടിക്കച്ചവടക്കൂട്ടം

എടപ്പാള്‍ : ആനയും പഞ്ചവാദ്യവും ആര്‍പ്പുവിളികളുമില്ലാത്തിടത്ത് ഒരു ഉത്സവച്ചന്ത. ഉത്സവച്ചന്തയിൽകച്ചവടത്തിന്റെ പൊടിപൂരവും. പോട്ടൂര്‍ മോഡേൺ ഹയർസെക്കന്ററി സ്കൂള്‍ മുറ്റത്ത് വിദ്യാര്‍ത്ഥിക്കൂട്ടംനടത്തിയ  ഉത്സവച്ചന്ത ഏറെ വര്‍ണ്ണാഭമായിരുന്നു. കളിപ്പാട്ടങ്ങള്‍, വളകള്‍, മാലകള്‍, മധുരപലഹാരങ്ങള്‍ അങ്ങനെ സാധാരണ ഉത്സവച്ചന്തകളിലുണ്ടാകുന്ന മിക്കതും ഇവിടെകുട്ടിപ്പട്ടാളമൊരുക്കിയ ഉത്സവച്ചന്തയിലും ഉണ്ടായിരുന്നു. സ്കൂളിലെ എൽ.പി വിഭാഗംവിദ്യാർത്ഥികളാണ് അധ്യാപകരുടെ സഹകരണത്തോടെ  ഉത്സവച്ചന്ത സംഘടിപ്പിച്ചത്. ഗണിത പഠനംഅസ്വാദ്യകരവും വിജ്ഞാന പ്രദവുമാകുന്ന രീതിയില്‍ ആസൂത്രണം ചെയ്ത ഈ പരിപാടിയിലൂടെവിദ്യാർത്ഥികൾക്ക് നാണയങ്ങളും കറൻസികളും ഉപയോഗിച്ചുള്ള ക്രയ വിക്രയങ്ങള്‍ മനസ്സിലാക്കിനല്‍കുകയെന്നതാണ്  അധ്യാപകർ ലക്ഷ്യം വെച്ചത്. ക്രസന്റ് എജ്യുക്കേഷണൽ ട്രസ്റ്റ്  ഡയറക്ടർതുഫൈൽ മുഹമ്മദ്‌, മാനേജർ മൊയ്‌തുണ്ണി, സെക്രട്ടറി ഹംസ മൗലവി, പ്രിൻസിപ്പാൾ എ.വി സുഭാഷ്, വൈസ് പ്രിൻസിപ്പാൾ അബ്ദുൾ അസീസ് തുടങ്ങിയവർ  പങ്കെടുത്തു.

അങ്ങാടിപ്പുറത്ത് 14 മിനിമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു

അങ്ങാടിപ്പുറം : മുൻ മങ്കട എം.എൽ.എ. ടി.എ. അഹമ്മദ് കബീറിന്റെ ആസ്തിവികസനഫണ്ടിൽനിന്ന് 14 മിനിമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു. വിളക്കുകളുടെ ഉദ്ഘാടനം മഞ്ഞളാംകുഴി അലിഎം എൽ എ നിർവഹിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തിലെ പരിയാപുരം, പൂപ്പലം, കുന്നത്തപ്പടി, വലമ്പൂർ അത്താണി, ഏറാന്തോട് ജങ്ഷൻ, സോപാനം, കോട്ടപ്പറമ്പ്, തിരൂർക്കാട് ഖാസിം ദർവേശ്മസ്ജിദ്, തിരൂർക്കാട് സ്‌കൂൾപ്പടി, അരിപ്ര കാവുംപടി, തോണിക്കര, തിരൂർക്കാട് പടിഞ്ഞാറെപ്പാടം, തിരൂർക്കാട് പാറ, പീടികപ്പടി, ചോലയിൽകുളമ്പ് എന്നീ സ്ഥലങ്ങളിലാണ് മിനിമാസ്റ്റ് വിളക്കുകൾസ്ഥാപിച്ചത്.