താരസംഘടനയായ അമ്മയിലെ തർക്കം പുതിയ തലത്തിലേയ്ക്ക്. നടി അൻസിബയ്ക്ക് സംഘടനകാരണം കാണിക്കൽ നോട്ടീസ് നൽകി. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി അൻസിബ സംഘടനയെതകർക്കാൻ ശ്രമിച്ചെന്നും ഇതിൽ വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ സംഘടന അടുത്തനടപടികളിലേക്ക് കടക്കുമെന്നുമാണ് താക്കീത്. ജൂൺ 17-ാം തീയതിക്ക് മുൻപ് മറുപടിനൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് മുന്നിൽ താരസംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് അൻസിബശ്രമിച്ചതെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷണമെന്ന് കാരണം കാണിക്കൽ നോട്ടീസിൽചൂണ്ടിക്കാട്ടുന്നു. ഇത് സംഘടനയുടെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയെന്നുംപൊതുജനങ്ങൾക്ക് മുന്നിൽ അമ്മയുടെ സൽക്കീർത്തിയും ജനപ്രീതിയും ഇടിയാൻകാരണമായെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷിച്ചു. അതേസമയം നടി അൻസിബ വനിതാ എസ്ഐക്കും നടി ലക്ഷ്മി പ്രിയയ്ക്കും എതിരെ നൽകിയപരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ വനിതാസെൽ എസ്ഐ രേഷ്മനടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ്ചെയ്തതെന്നുമാണ് തൃക്കാക്കര എസിപി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽപറയുന്നത്. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മി പ്രിയയും വനിതാ എസ്ഐയും ചേർന്ന് മാനസികമായിപീഡിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി.
സാമൂഹ്യ സുരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയും ഫെഡറൽ ബാങ്ക് വളാഞ്ചേരി ശാഖയും സംയുക്ത ആഭി മുഖ്യത്തിൽ നഗരസഭ ടൗൺഹാളിൽ വെച്ച് സാമൂഹ്യ സുരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10.00 ന് ആരംഭിച്ച ക്യാമ്പ് നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് വളാഞ്ചേരി ശാഖയിലെ സീനിയർ മാനേജർ നിതിൻ ടി.കെ അദ്ധ്യക്ഷത വഹിച്ചു.…
നവീകരിച്ച അണ്ണക്കംപാട് കൊറ്റിക്കുന്ന് റോഡ് തുറന്ന് കൊടുത്തു
എടപ്പാൾ: നവീകരിച്ച അണ്ണക്കംപാട് കൊറ്റിക്കുന്ന് റോഡ് ഗതാഗത്തിന് തുറന്ന് കൊടുത്തു. എം എൽഎ ഫണ്ടിൽ നിന്നും 26.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് നവീകരണം നടത്തിയത്. കെ ടിജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ, വാർഡ് മെമ്പർ രാജലക്ഷ്മിയും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.
താനൂരിലെ ബോട്ട് അപകടം: മരണ സംഖ്യ ഉയർന്നേക്കും
മലപ്പുറം: മലപ്പുറത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണനിരക്ക് ഉയർന്നേക്കുമെന്ന് സൂചന.നിലവിൽ 9 പേരെ മരണം സ്ഥിരീകരിച്ചു വെങ്കിലും ബോട്ട് ചില്ലുഗ്ലാസ് കളാൽ വലയം ചെയ്ത നിർമിതി ആയതിനാൽ രക്ഷ നീക്കം സങ്കീർണമാണ്... . ഞായർഅവധി ചിലവഴിക്കുകയായിരുന്ന35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്ത് ആണ് വിനോദ യാത്രബോട്ട് മുങ്ങിയത്. എട്ടോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനംപുരോഗമിക്കുകയാണ്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. അവധിദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ്രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ഓരോ വീട്ടിലും അടുക്കളത്തോട്ടം ഗ്രൂപ്പ് സംഗമം സംഘടിപ്പിച്ചു
ചങ്ങരംകുളം : ചിയാനൂർ ജി എൽ പി സ്കൂളിൽ നടന്ന ഓരോ വീട്ടിലും അടുക്കളത്തോട്ടം ഗ്രൂപ്പ് സംഗമം സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബഹിയ അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുൽ ഹക്കീം, ഡോ.സജിന ഹക്കീം എന്നിവർ ക്ലാസെടുത്തു. സതീശൻ കുറവിലങ്ങാട്, അബ്ദുൽ ലത്തീഫ്, സീനത്ത് കോക്കൂർ, എസ്ഐ പി.ജെ.ആൽബർട്ട്, പി.…
*കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വനമേഖലയിലേക്ക്സഞ്ചരിക്കുന്നു; വനം വകുപ്പ്*
പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വനമേഖലയിലേക്ക്സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ് അധികൃതർ. മണ്ണാത്തിപ്പാറയിലാണ് നിലവിൽഅരിക്കൊമ്പനുള്ളത്. അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ളസിഗ്നലുകൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.(Arikkomban back to kerala from tamil nadu) തമിഴ്നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ മോണിക്കൂറുകളോളം അവിടെ ചുറ്റിത്തിരിഞ്ഞശേഷം കേരളത്തിലേക്ക് തിരിച്ച് സഞ്ചരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്വനം വകുപ്പ് അറിയിച്ചു.
ഹെലികോപ്റ്റര്‍ പക്ഷി ഇടിച്ച് തകര്‍ന്നു; ഡി.കെ ശിവകുമാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.
ബംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽപക്ഷി ഇടിച്ചതിനെ തുടർന്ന് ചില്ല് തകർന്ന് അപകടം. കോപ്റ്ററിന്റെ മുൻഭാഗത്തെ ചില്ലാണ് തർന്നത്. തുടർന്ന് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി. വരാനിരിക്കുന്ന കർണാടക നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ബംഗളൂരുവിൽ നിന്നും മുൾബഗളിലേക്കുള്ളയാത്രാമധ്യേയായിരുന്നു അപകടം. അപകടത്തിൽ ഡി.കെ ശിവകുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ഒരാൾക്ക്നിസാര പരിക്കേറ്റു. ‘ജക്കൂർ വിമാനത്താവളത്തിൽ ഡി.കെ ശിവകുമാറിന്റെ ഹെലികോപ്റ്ററിൽകഴുകൻ ഇടിക്കുകയായിരുന്നു. ഹെലികോപ്റ്റർ ഉടൻ ലാൻഡ് ചെയ്തു, എല്ലാവരുംസുരക്ഷിതരാണെന്നും കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചു.
Edayur മദ്രസ പ്രവേശനോത്സവം* *സംഘടിപ്പിച്ചു
എടയൂർ : മൂന്നാക്കൽ അധികാരിപ്പടി തംറീനുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ പ്രവേശനോത്സവംവിവിധ പരിപാടികളോടെ ആഘോഷിച്ചു.. അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ ഉദ്ഘാടനം ചെയ്തു.. മദ്രസ പ്രസിഡന്റ് പി. കമ്മുക്കുട്ടിമാസ്റ്റർ അധ്യക്ഷത വഹിച്ചു.. പി. ഷെരീഫ് മാസ്റ്റർ, കെ. അഷറഫ്, പി. പി. ഹൈദ്രോസ്, വി. ടി. പൂക്കുഞ്ഞി തങ്ങൾ,അബൂബക്കർ ഉലൂമി, മുഹമ്മദ് കോയ തങ്ങൾ, ടി. കെ. ശുഐബ് എന്നിവർപ്രസംഗിച്ചു. പ്രവേശനോത്സവ ഗീതം ,പഠനോപകരണ വിതരണം, മദ്രസ പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികൾക്കുള്ള അനുമോദനം, മധുരവിതരണം എന്നിവനടന്നു എൻ. അബ്ദുറഹ്മാൻ മൗലവി, കെ. പി. അബൂബക്കർ, എം സിദ്ധീഖ്, കെ. പി. അബ്ദുൽ ബാസിത്ത്വാഫി, പി. മുഹമ്മദ്, കെ.മൊയ്തീൻ, എൻ. ടി. ഇർഷാദ്, പി. അബൂബക്കർ,ടി. കെ. ബാബു, പി മജീദ്എന്നിവർ നേതൃത്വം നൽകി.. സദർ മുഅല്ലിം എൻ. അബ്ദുൽ ഗഫൂർ മൗലവി സ്വാഗതവും, എൻ. ടി. ശിഹാബ് നന്ദിയും പറഞ്ഞു...
Valanchery ചുമട്ടുതൊഴിലാളി യൂണിയൻ CTU 53 ആമത് വാർഷിക ജനറൽബോഡി യോഗം വളാഞ്ചേരിയിൽനടത്തപ്പെട്ടു .
യോഗത്തിൽ 60 വയസ്സ് പൂർത്തിയായി റോളിൽ നിന്നും വിരമിച്ച വി ,വി ശംസുദ്ദീൻ, യൂസഫ് പി ,പിഅയ്യപ്പൻ, കെ ബാലൻ,കെ .പി മൊയ്തീൻ, കെ .വി ,അലി, വി .കെ അബ്ബാസ്, വി .പി കുഞ്ഞാലി, കെ ബഷീർ, ടി ,കുഞ്ഞുമുഹമ്മദ്, സി ,അബ്ദുള്ള, പി ,മൊയ്തീൻ, കെ സെയ്താലിക്കുട്ടി, വി ,പിമുഹമ്മദ് എന്നിവരെ ആദരിച്ചു. 2023-2024 വർഷകാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളായി കെ ,വി നാസർ, കെ ,പി യൂനുസ്, മുസ്തഫ വി ,കെ, ഇബ്രാഹിം വി കെ, ഗഫൂർ പി, സിദ്ദീഖ് വി, നിസാർ ഇ ടി, സുബൈർ പി പി, ഖാലിദ് സി.ടി, ബബിനേഷ് എം, മുഹമ്മദ് റഫീഖ് ടി, റഷീദ്സി ,വി, ബഷീർ എം .കെ, കോയ എൻ .ടി, പി അബൂബക്കർ,കെ ,പി അബ്ദുൽ ഖാദർ, സുധി രാജൻഎന്നിവരെ തെരഞ്ഞെടുത്തു .യോഗത്തിൽ യൂനുസ് കെ .പി സെക്രട്ടറി, പ്രസിഡണ്ട് കെ വി നാസർ ,ട്രഷറർ വി കെ മുസ്തഫ ,എന്നിവർ സംസാരിച്ചു.










