ഉദ്ഘാടനം ചെയ്തിട്ടും പൊന്നാനിയിലെ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർപ്രവർത്തനസജ്ജമായില്ല 

പൊന്നാനി: കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പൊന്നാനിയിൽഉദ്ഘാടനം ചെയ്ത താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർ ദുരന്ത സമയത്തും നിശ്ചലം. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർ അടച്ചു പൂട്ടികിടക്കുന്ന നിലയിലാണ്. ദുരന്ത മുന്നറിയിപ്പ് ഉപകരണം (ഏർളി വാണിങ് സിറ്റം) സെൻ്ററിൽഇതുവരെ സ്ഥാപിച്ചിട്ടില്ല.താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ചാണ് എമർജൻസി ഓപ്പറേഷൻ സെൻ്റർസജമാക്കിയത്. താലൂക്ക് ഓഫീസ് കെട്ടിടത്തിൽ റവന്യൂ വിഭാഗത്തിലെ മുറിയാണ് ഓഫീസിനായിസജ്ജീകരിച്ചത്.  ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ്സംസ്ഥാനത്തെ താലൂക്ക് ആസ്ഥാനങ്ങളിൽ താലൂക്ക് എമർജൻസി ഓപറേഷൻ കേന്ദ്രങ്ങൾആരംഭിച്ചത്. താലൂക്കിനു കീഴിലുള്ള സുപ്രധാന വകുപ്പുകളെ ഏകോപിപ്പിച്ച്​ പ്രകൃതിക്ഷോഭംഉൾപ്പെടെയുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഇവിടെ നിന്ന് നേതൃത്വം നൽകാനായിരുന്നുതീരുമാനം. വയർലെസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളതിനാൽ എല്ലാ ഘട്ടത്തിലും വിവരങ്ങൾ ഈകേന്ദ്രം വഴി കൈമാറാനാകുമെന്നതാണ് സെൻ്ററിൻ്റെ പ്രത്യേകത. അടിയന്തര ഘട്ടങ്ങളിൽതാലൂക്കിലെ വിവരവിനിമയ കേന്ദ്രമായാണ് സെൻറർ പ്രവർത്തിക്കേണ്ടത്. 24 മണിക്കൂറുംബന്ധപ്പെടാവുന്ന തരത്തിലാണ് കേന്ദ്രത്തിൻ്റെ പ്രവർത്തനം. വിഡിയോ കോൺഫറൻസ് ഹാൾഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, ഇതിനായുള്ളകമ്പ്യൂട്ടർ അനുബന്ധ സാമഗ്രികൾ മാത്രമാണ് സെൻ്ററിലുള്ളത്. എന്നാൽ അടിയന്തര ഘട്ടങ്ങളിൽസെൻറർ പ്രവർത്തിക്കാനാവുമെന്നാണ്  എം.എൽ.എ പറയുന്നത്. അതേ സമയം,ലക്ഷങ്ങൾചെലവഴിച്ച് മുറി സജ്ജീകരിച്ചിട്ടും, റെഡ് അലർട്ട്  പ്രഖ്യാപിച്ച ഘട്ടത്തിൽ പോലും സെൻറർനിശ്ചലമായി കിടക്കുകയാണ്. 

മലപ്പുറത്ത് വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി 

മലപ്പുറം: മലപ്പുറത്ത് വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടിലങ്ങാടി വില്ലേജ്ഓഫീസര്‍ വിപിന്‍ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാര്‍ട്ടേഴ്‌സില്‍മരിച്ച നിലയില്‍ കണ്ടത്. ആലപ്പുഴ സ്വദേശിയാണ്. രാവിലെ ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന്മെബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ ജീവനക്കാരാണ്  വിപിന്‍ ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.  പുന്നപ്ര വടക്ക് പഞ്ചായത്ത് 11- )o വാർഡ് പറവൂർ ജങ്ഷന് പടിഞ്ഞാറ് കൊച്ചുചിറ വീട്ടിൽപരേതനായ വാസുവിന്റേയും പത്മാവതിയുടെയും മകനാണ്. ആലപ്പുഴ കളക്ട്രേറ്റിൽ സീനിയർക്ലാർക്കായി ജോലി നോക്കിയിരുന്ന വിപിൻദാസിന് നാല് മാസം മുമ്പാണ് ഉദ്യോഗക്കയറ്റം ലഭിച്ച്കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറായി പോയത്. എൻജി ഒ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. 

നാഷണൽ ഹൈസ്കൂളിൽ ‘മയിൽപ്പീലി’ സംഗമം സംഘടിപ്പിച്ചു .

കൊളത്തൂർ : നാഷണൽ ഹൈസ്‌കൂളിലെ 1968-69 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർഥികൾ53 വർഷത്തിനുശേഷം വിദ്യാലയത്തിൽ ഒത്തുകൂടി. ‘മയിൽപ്പീലി’ എന്നപേരിൽ നടന്ന സംഗമംബാച്ചിലെ വിദ്യാർഥിയും തിരൂർ വിദ്യാഭ്യാസജില്ലാ റിട്ട. ഡി.ഇ.ഒ.യുമായ വി.പി. രത്നകുമാരിഉദ്ഘാടനംചെയ്തു. എം. വാസുദേവൻ അധ്യക്ഷതവഹിച്ചു. കെ.എസ്. സിസിലിയാമ്മയെ ആദരിച്ചു. സി. ഉണ്ണികൃഷ്ണൻ, പി. പരമേശ്വരൻ, എം. ഗോപിനാഥൻ, കെ.എം. സുലോചന, ഡോ. കെ. കുട്ടികൃഷ്ണൻ, കെ. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. 

മഹാപ്രതിഭക്ക്‌ ഇനിയും അർഹമായ സ്മാരകം ഉയരാത്തത് വലിയ അപചയം;ആലങ്കോട്ലീലാകൃഷ്ണൻ .

എടപ്പാൾ: പൊന്നാനി കളരിയിലെ മഹാപ്രതിഭക്ക്‌ ഇനിയും അർഹമായ സ്മാരകം ഉയരാത്തത് വലിയഅപചയമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ.പൊന്നാനി ‘സുന്ദരികളും സുന്ദരൻ’മാരും‘ഉമ്മാച്ചു’വും സൃഷ്ടിച്ച തൂലികയുടെ ഓർമകൾ നിറയുന്നു. ഉറൂബ്‌ (പി സി കുട്ടികൃഷ്ണൻ) വിടവാങ്ങിയിട്ട്‌  43 വർഷം. 1979 ജൂലൈ 10നായിരുന്നു ഉറൂബിന്റെ നിര്യാണം.  പൊന്നാനി കളരിയിലെ ഈ മഹാപ്രതിഭക്ക്‌ ഇനിയും അർഹമായ സ്മാരകം ഉയരാത്തത് വലിയഅപചയമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ പറയുന്നു. ‘‘ഉറൂബിനെ നേരിട്ട് കണ്ടിട്ടില്ല. താൻഎഴുതിയ കഥ ആഴ്ചപ്പതിപ്പിലേക്ക് തിരഞ്ഞെടുത്തത് ഉറൂബാണ്. 1979ൽ ഉറൂബിന്റെ മരണശേഷംസ്മരണാഞ്ജലിയായി ഇറങ്ങിയ പതിപ്പിലാണ് അത് പ്രസിദ്ധീകരിച്ചത്‌’’–- ലീലാകൃഷ്ണൻ ഓർത്തു. ‘‘പൊന്നാനി ടൗണിൽ ലൈബ്രേറിയനായിരുന്ന കെ ഉമ്മർകുട്ടിയുടെ നേതൃത്വത്തിൽ ഉറൂബിന്റെപേരിൽ വായനശാല ഒരുക്കിയെങ്കിലും അത് സജീവമല്ല. ജന്മദേശമായ പൊന്നാനി പള്ളപ്രം ഭാഗത്തിന്‌ഉറൂബ്നഗർ എന്ന പേരുമാത്രമാണ് സ്‌മരണക്കായി ഉള്ളത്‌. സ്മാരകം നിർമിക്കാൻ കോട്ടത്തറയിൽഎം ടി അടക്കമുള്ളവരെ പങ്കെടുപ്പിച്ച് ജനകീയ സമിതി രൂപീകരിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ സഹകരണത്തോടെ ജനകീയ സ്മാരകം ഉയരണം’’–- ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.  1915ൽ പാറുകുട്ടിയമ്മയുടെയും കരുണാകരമേനോന്റെയും മകനായാണ്‌ പരത്തുള്ളി ചാലപ്പുറത്ത് പിസി കുട്ടികൃഷ്ണന്റെ ജനനം. പൊന്നാനി കളരിയെ സമ്പുഷ്ടമാക്കിയ ഇടശ്ശേരി, കുട്ടികൃഷ്ണമാരാർ, കടവനാട് കുട്ടികൃഷ്‌ണൻ, ഇ നാരായണൻ തുടങ്ങിയവർക്കൊപ്പമായിരുന്നു സാഹിത്യയാത്ര. സർക്കാർ ഉദ്യോഗസ്ഥനായി ആകാശവാണിയിൽ ജോലിചെയ്യുമ്പോഴാണ് ഉറൂബ് എന്ന തൂലികാനാമംസ്വീകരിച്ചത്.പൊന്നാനിയുടെ പ്രിയകവി ഇടശ്ശേരിയേക്കാൾ 10 വയസിനുതാഴെയാണ് ഉറൂബ്. തനിക്ക്ദിശാബോധം നൽകിയ മൂത്തസഹോദരനും ഗുരുതുല്യനുമായിരുന്നു ഇടശ്ശേരിയെന്ന് ഉറൂബ്പറഞ്ഞിരുന്നതായി മകൻ സുധാകരനും ഓർക്കുന്നു. പൊന്നാനി കളരിയിലെ പ്രധാന കേന്ദ്രമായഭാരതപ്പുഴയോരത്തെ മോത്തിലാൽ ഘട്ടിലായിരുന്നു എഴുത്തുകാരുടെ ഒത്തുചേരൽ. നിരവധികൃതികളാണ് നിളയോരത്ത് പിറന്നത്. അവരവരുടെ കൃതികൾ ഇവിടെ പരസ്പരം അവതരിപ്പിക്കും. മുഖം നോക്കാതെ അഭിപ്രായം പറയും. കുട്ടികൃഷ്ണമാരാരായിരുന്നു മുന്നിൽ. വേലക്കാരിയുടെചെക്കൻ എന്ന ചെറുകഥ മാരാർക്കേറെ ഇഷ്ടപ്പെട്ടു. മാരാരുടെ അഭിനന്ദനം കവിതയിൽനിന്ന്കഥയിലേക്ക് പറിച്ചുനട്ടുവെന്ന് ഉറൂബ് പറഞ്ഞിട്ടുണ്ട്.

എസ്.വൈ.എസ്. തൻശീത് സംഘടിപ്പിച്ചു .

എസ്.വൈ.എസ് അങ്ങാടിപ്പുറം പഞ്ചായത്ത് തൻശീത് തിരൂർക്കാട് മഹല്ല് ജുമാമസ്ജിദിൽ വെച്ച്‌നടന്നു. സയ്യിദ് കെ.കെ.സി.എം ഫിർദൗസ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ഇബ്രാഹീംഫൈസി ഉദ്‌ഘാടനം ചെയ്തു. സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. അബ്ദുൽ ബാരി ഫൈസി, ഒടമല ശമീർ ഫൈസി, കെ അബൂബക്കർ ഫൈസി, കളത്തിൽ ഹംസഹാജി, ബശീർ ദാരിമി, കെ മൂസ ഫൈസി, ശരീഫ് ഫൈസി, സി.എം ശമീർ ഫൈസി, സിദ്ധീഖ് പി.ടി, സ്വാദിഖ് ഫൈസി എന്നിവർ സംബന്ധിച്ചു.

കടകളിലേക്ക് വെള്ളം കയറുന്നു; യു.ഡി.എഫ് നേതാക്കൾ പരാതി നൽകി .

എടപ്പാൾ: പൊന്നാനി താലൂക്കിലെ  എടപ്പാളിൽ ഒരു മഴ പെയ്താൽ ഇരുവശങ്ങളിലെയുംകടകളിലേക്ക് വെള്ളം കയറി ദുരിത പൂർണമായ അവസ്ഥയാണ് ഉള്ളതെന്നുംകച്ചവടസ്ഥാപനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായുംആരോപിച്ച് കൊണ്ട് യു.ഡി.എഫ് നേതാക്കൾ പരാതി നൽകി.  പൊന്നാനി തഹസീൽദാർക്കും ഡെപ്യൂട്ടി കളക്ടർക്കും യുഡിഫ് തവനൂർ നിയോജകമണ്ഡലംചെയർമാൻ സുരേഷ് പൊല്പാക്കര, കൺവീനർ ഇബ്രാഹിം മുതൂർ എന്നിവർക്കാണ് നേരിട്ട് പരാതിനൽകിയത്. എടപ്പാൾ മേൽപ്പാലം നിലവിൽ വന്നതോടെ റോഡ് വീതി കൂട്ടിയത് ഡ്രൈനേജ്മൂടികൊണ്ടാണ്. പട്ടാമ്പി റോഡിൽ നിന്നും തൃശൂർ റോഡിൽ നിന്നും വരുന്ന മഴ വെള്ളം പൊന്നാനിറോഡിലെ താഴ്ന്ന പ്രദേശത്തെ കടയിലേക്ക് ഒഴുകി വരുന്നതോടെ വലിയ ബുദ്ധിമുട്ടാണ് എടപ്പാളിൽഉണ്ടാവുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ, പൊതുമരാമത്ത്വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നും ഇരുവരും അറിയിച്ചു. 

റെസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു .

മലപ്പുറം: ട്രോളിങ് നിരോധനത്തിനു ശേഷമുള്ള കടല്‍ പട്രോളിങ്ങിനുംരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി മത്സ്യബന്ധന വകുപ്പ് ഏര്‍പ്പെടുത്തുന്ന യന്ത്രവത്കൃത യാനത്തില്‍ദിവസവേതനാടിസ്ഥാനത്തില്‍ റസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു. പൊന്നാനി, താനൂര്‍മേഖലകളിലായി സേവനം നടത്തുന്നതിനായി അടുത്ത ട്രോളിങ് നിരോധനം വരെകാലയളവിലേക്കാണ് നിയമനം. കടലില്‍ നീന്താന്‍ വൈദഗ്ധ്യമുള്ള, നല്ല കായികശേഷിയുള്ള, 20 വയസ്സിന് മുകളില്‍ പ്രായമുള്ള, രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട്സൈസ് ഫോട്ടോ പതിച്ച വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ, മറ്റ് യോഗ്യതകള്‍തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 10.15ന്പൊന്നാനിയിലുള്ള ഫിഷറീസ് ഉപഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫിഷറീസ് വകുപ്പ് മുഖേന ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നുംപരിശീലനം ലഭിച്ചവര്‍ക്കും മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. വിവരങ്ങള്‍ക്ക് ഫോൺ: 0494-266742 

ഒരു വര്‍ഷത്തിനകം തൃത്താലയില്‍ ആയുര്‍വേദ പൈതൃക പാര്‍ക്ക് യാഥാര്‍ത്ഥ്യമാകും; മന്ത്രി പി രാജീവ് 

കൂറ്റനാട്: ഒരു വര്‍ഷത്തിനകം തൃത്താലയില്‍ ആയുര്‍വേദ പൈതൃക പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുമെന്ന്വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍വാവന്നൂരിലെ അഷ്ടാംഗം ആയുര്‍വേദ കേന്ദ്രത്തില്‍ നടന്ന തൃത്താല ആയുര്‍വേദ പാര്‍ക്ക്ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍വേദ പാര്‍ക്കിന് സര്‍ക്കാര്‍പിന്തുണ നല്‍കുമെന്ന് അദ്ദേഹം സംരഭകരോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഒരു മാസത്തിനകംതീരുമാനം അറിയിക്കാനും. പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്താനും തീരുമാനമായി. ഇതിനായിആയുര്‍വേദ സ്ഥാപന പ്രതിനിധികള്‍, ജില്ലാ കലക്ടര്‍, കിന്‍ഫ്ര, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വ്യവസായ വകുപ്പ് എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റിക്കും രൂപം നല്‍കി. പദ്ധതി കിന്‍ഫ്ര ഏറ്റെടുത്ത്നടത്തുകയാണെങ്കില്‍ ഭൂമി കണ്ടെത്തി നല്‍കുന്നതിന് സംരംഭകരുടെയും പഞ്ചായത്ത്സംവിധാനങ്ങളുടെയും സഹകരണം ആവശ്യമാണ്. സംരംഭകര്‍ക്ക് കൂടി പങ്കാളിത്തമുള്ള രീതിആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ കണ്‍സോര്‍ഷ്യമാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നതെങ്കില്‍ അതിന് കിന്‍ഫ്ര പാര്‍ക്ക് സ്റ്റാറ്റസ്നല്‍കും. പശ്ചാത്തല സൗകര്യം ഒരുക്കാന്‍ ഏക്കറിന് 30 ലക്ഷം മുതല്‍ മൂന്ന് കോടി രൂപ വരെഅനുവദിക്കും. അനുമതികള്‍ക്കായി സിംഗിള്‍വിന്റോ സംവിധാനം ഏര്‍പ്പെടുത്തും. വ്യവസായപാര്‍ക്കിനുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കും. പാര്‍ക്കിന്റെ മാനദണ്ഡങ്ങള്‍ സംരംഭകര്‍ക്ക്തീരുമാനിക്കാനാകും. ആയുര്‍വേദ ഉത്പന്നങ്ങളുടെ ടെസ്റ്റിംഗ്, റിസര്‍ച്ച് ഡോക്യുമെന്റേഷന്‍, ഉത്പാദനവുമായി ബന്ധപ്പെട്ട് ആയുര്‍വേദ അക്കാദമികളുമായുള്ള സഹകരണം എന്നിവക്കുള്ളസൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദ പാര്‍ക്കിന്റെപ്രവര്‍ത്തനവും ഉത്പ്പന്ന നിര്‍മ്മാണവും അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളതാവണം. ആയുര്‍വേദമരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗംരൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആയുര്‍വേദ പാര്‍ക്കില്‍ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്നല്‍കുന്നത് സംബന്ധിച്ചും ആലോചിക്കും. ആയുര്‍വേദ പാരമ്പര്യവും നിരവധി സ്ഥാപനങ്ങളുമുള്ളതൃത്താലയ്ക്ക് ആയുര്‍വേദ പാര്‍ക്കിലൂടെ വലിയ സാധ്യതകളാണുള്ളത്. ആയുര്‍വ്വേദ പദ്ധതിക്ക്കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രോത്സാഹനമുണ്ട്. ഇന്റര്‍നാഷണല്‍ ആയുര്‍വേദ മാതൃകയില്‍ഒരു സര്‍ക്കാര്‍ സ്ഥാപനം തിരുവനന്തപുരത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാമതായിതൃത്താലയില്‍ കൂടി ഒരു കേന്ദ്രം ആരംഭിക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. യോഗത്തില്‍തൃത്താല എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷ് അധ്യക്ഷനായി. തൃത്താലയുടെ ആയുര്‍വേദ പാരമ്പര്യവും പ്രസക്തിയും ആഗോള തലത്തില്‍ പ്രചരിപ്പിക്കുക ലക്ഷ്യം; സ്പീക്കര്‍ എം.ബി രാജേഷ് തൃത്താലയുടെ ആയൂര്‍വേദ പാരമ്പര്യവും പ്രസക്തിയും ആഗോള തലത്തില്‍ പ്രചരിപ്പിക്കുകകയുംസാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് തൃത്താല ആയുര്‍വേദ പാര്‍ക്ക് എന്നആശയത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. തൃത്താലയുടെ ആയുര്‍വ്വേദ രംഗത്തെപാരമ്പര്യവും പൈതൃകവും ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്പാര്‍ക്ക് നടപ്പിലാക്കുക. ഇത് തൃത്താലയുടെ ആരോഗ്യരംഗത്തെ മുന്നേറ്റത്തിന് പ്രധാനപങ്ക്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചര്‍, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്ബാലചന്ദ്രന്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ്എന്‍. ഷറഫുദ്ധീന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ കുഞ്ഞുണ്ണി, ഷാഹിദാ, ജനാര്‍ദ്ദനന്‍, ജില്ലാകലക്ടര്‍ മൃണ്‍മയി ജോഷി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീസ്, കിന്‍ഫ്രഎം.ഡി സന്തോഷ് കോശി, ജനറല്‍ മാനേജര്‍, വ്യവസായ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, വിവിധആയുര്‍വേദ സ്ഥാപന പ്രതിനിധികളായ നീലകണ്ഠന്‍, കൃഷ്ണദാസ്, സുഗീര, ശ്രീജിത്ത്, പുരുഷോത്തമന്‍, രഞ്ജിത്ത്, ഡോ. മണികണ്ഠന്‍, ഡോ. വിജിത്ത്. ഡോ. വിനോദ്കുമാര്‍ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.