എടപ്പാൾ: പൊന്നാനി താലൂക്കിലെ എടപ്പാളിൽ ഒരു മഴ പെയ്താൽ ഇരുവശങ്ങളിലെയുംകടകളിലേക്ക് വെള്ളം കയറി ദുരിത പൂർണമായ അവസ്ഥയാണ് ഉള്ളതെന്നുംകച്ചവടസ്ഥാപനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായുംആരോപിച്ച് കൊണ്ട് യു.ഡി.എഫ് നേതാക്കൾ പരാതി നൽകി.
പൊന്നാനി തഹസീൽദാർക്കും ഡെപ്യൂട്ടി കളക്ടർക്കും യുഡിഫ് തവനൂർ നിയോജകമണ്ഡലംചെയർമാൻ സുരേഷ് പൊല്പാക്കര, കൺവീനർ ഇബ്രാഹിം മുതൂർ എന്നിവർക്കാണ് നേരിട്ട് പരാതിനൽകിയത്. എടപ്പാൾ മേൽപ്പാലം നിലവിൽ വന്നതോടെ റോഡ് വീതി കൂട്ടിയത് ഡ്രൈനേജ്മൂടികൊണ്ടാണ്. പട്ടാമ്പി റോഡിൽ നിന്നും തൃശൂർ റോഡിൽ നിന്നും വരുന്ന മഴ വെള്ളം പൊന്നാനിറോഡിലെ താഴ്ന്ന പ്രദേശത്തെ കടയിലേക്ക് ഒഴുകി വരുന്നതോടെ വലിയ ബുദ്ധിമുട്ടാണ് എടപ്പാളിൽഉണ്ടാവുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ, പൊതുമരാമത്ത്വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നും ഇരുവരും അറിയിച്ചു.










