/മഹാപ്രതിഭക്ക്‌ ഇനിയും അർഹമായ സ്മാരകം ഉയരാത്തത് വലിയ അപചയം;ആലങ്കോട്ലീലാകൃഷ്ണൻ .

മഹാപ്രതിഭക്ക്‌ ഇനിയും അർഹമായ സ്മാരകം ഉയരാത്തത് വലിയ അപചയം;ആലങ്കോട്ലീലാകൃഷ്ണൻ .

എടപ്പാൾപൊന്നാനി കളരിയിലെ മഹാപ്രതിഭക്ക്‌ ഇനിയും അർഹമായ സ്മാരകം ഉയരാത്തത് വലിയഅപചയമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ.പൊന്നാനി ‘സുന്ദരികളും സുന്ദരൻമാരുംഉമ്മാച്ചുവും സൃഷ്ടിച്ച തൂലികയുടെ ഓർമകൾ നിറയുന്നുഉറൂബ്‌ (പി സി കുട്ടികൃഷ്ണൻവിടവാങ്ങിയിട്ട്‌  43 വർഷം. 1979 ജൂലൈ 10നായിരുന്നു ഉറൂബിന്റെ നിര്യാണം

പൊന്നാനി കളരിയിലെ  മഹാപ്രതിഭക്ക്‌ ഇനിയും അർഹമായ സ്മാരകം ഉയരാത്തത് വലിയഅപചയമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ പറയുന്നു. ‘‘ഉറൂബിനെ നേരിട്ട് കണ്ടിട്ടില്ലതാൻഎഴുതിയ കഥ ആഴ്ചപ്പതിപ്പിലേക്ക് തിരഞ്ഞെടുത്തത് ഉറൂബാണ്. 1979 ഉറൂബിന്റെ മരണശേഷംസ്മരണാഞ്ജലിയായി ഇറങ്ങിയ പതിപ്പിലാണ് അത് പ്രസിദ്ധീകരിച്ചത്‌’’–- ലീലാകൃഷ്ണൻ ഓർത്തു. ‘‘പൊന്നാനി ടൗണിൽ ലൈബ്രേറിയനായിരുന്ന കെ ഉമ്മർകുട്ടിയുടെ നേതൃത്വത്തിൽ ഉറൂബിന്റെപേരിൽ വായനശാല ഒരുക്കിയെങ്കിലും അത് സജീവമല്ലജന്മദേശമായ പൊന്നാനി പള്ളപ്രം ഭാഗത്തിന്‌ഉറൂബ്നഗർ എന്ന പേരുമാത്രമാണ് സ്‌മരണക്കായി ഉള്ളത്‌സ്മാരകം നിർമിക്കാൻ കോട്ടത്തറയിൽഎം ടി അടക്കമുള്ളവരെ പങ്കെടുപ്പിച്ച് ജനകീയ സമിതി രൂപീകരിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ലപ്രദേശങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ സഹകരണത്തോടെ ജനകീയ സ്മാരകം ഉയരണം’’–- ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു

1915 പാറുകുട്ടിയമ്മയുടെയും കരുണാകരമേനോന്റെയും മകനായാണ്‌ പരത്തുള്ളി ചാലപ്പുറത്ത് പിസി കുട്ടികൃഷ്ണന്റെ ജനനംപൊന്നാനി കളരിയെ സമ്പുഷ്ടമാക്കിയ ഇടശ്ശേരികുട്ടികൃഷ്ണമാരാർകടവനാട് കുട്ടികൃഷ്‌ണൻ നാരായണൻ തുടങ്ങിയവർക്കൊപ്പമായിരുന്നു സാഹിത്യയാത്രസർക്കാർ ഉദ്യോഗസ്ഥനായി ആകാശവാണിയിൽ ജോലിചെയ്യുമ്പോഴാണ് ഉറൂബ് എന്ന തൂലികാനാമംസ്വീകരിച്ചത്.പൊന്നാനിയുടെ പ്രിയകവി ഇടശ്ശേരിയേക്കാൾ 10 വയസിനുതാഴെയാണ് ഉറൂബ്തനിക്ക്ദിശാബോധം നൽകിയ മൂത്തസഹോദരനും ഗുരുതുല്യനുമായിരുന്നു ഇടശ്ശേരിയെന്ന് ഉറൂബ്പറഞ്ഞിരുന്നതായി മകൻ സുധാകരനും ഓർക്കുന്നുപൊന്നാനി കളരിയിലെ പ്രധാന കേന്ദ്രമായഭാരതപ്പുഴയോരത്തെ മോത്തിലാൽ ഘട്ടിലായിരുന്നു എഴുത്തുകാരുടെ ഒത്തുചേരൽനിരവധികൃതികളാണ് നിളയോരത്ത് പിറന്നത്അവരവരുടെ കൃതികൾ ഇവിടെ പരസ്പരം അവതരിപ്പിക്കുംമുഖം നോക്കാതെ അഭിപ്രായം പറയുംകുട്ടികൃഷ്ണമാരാരായിരുന്നു മുന്നിൽവേലക്കാരിയുടെചെക്കൻ എന്ന ചെറുകഥ മാരാർക്കേറെ ഇഷ്ടപ്പെട്ടുമാരാരുടെ അഭിനന്ദനം കവിതയിൽനിന്ന്കഥയിലേക്ക് പറിച്ചുനട്ടുവെന്ന് ഉറൂബ് പറഞ്ഞിട്ടുണ്ട്.