/ഉദ്ഘാടനം ചെയ്തിട്ടും പൊന്നാനിയിലെ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർപ്രവർത്തനസജ്ജമായില്ല 

ഉദ്ഘാടനം ചെയ്തിട്ടും പൊന്നാനിയിലെ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർപ്രവർത്തനസജ്ജമായില്ല 

പൊന്നാനികഴിഞ്ഞ ഏപ്രിൽ മാസത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പൊന്നാനിയിൽഉദ്ഘാടനം ചെയ്ത താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർ ദുരന്ത സമയത്തും നിശ്ചലംജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർ അടച്ചു പൂട്ടികിടക്കുന്ന നിലയിലാണ്ദുരന്ത മുന്നറിയിപ്പ് ഉപകരണം (ഏർളി വാണിങ് സിറ്റംസെൻ്ററിൽഇതുവരെ സ്ഥാപിച്ചിട്ടില്ല.താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ചാണ് എമർജൻസി ഓപ്പറേഷൻ സെൻ്റർസജമാക്കിയത്താലൂക്ക് ഓഫീസ് കെട്ടിടത്തിൽ റവന്യൂ വിഭാഗത്തിലെ മുറിയാണ് ഓഫീസിനായിസജ്ജീകരിച്ചത്.  ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ്സംസ്ഥാനത്തെ താലൂക്ക് ആസ്ഥാനങ്ങളിൽ താലൂക്ക് എമർജൻസി ഓപറേഷൻ കേന്ദ്രങ്ങൾആരംഭിച്ചത്താലൂക്കിനു കീഴിലുള്ള സുപ്രധാന വകുപ്പുകളെ ഏകോപിപ്പിച്ച്​ പ്രകൃതിക്ഷോഭംഉൾപ്പെടെയുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഇവിടെ നിന്ന് നേതൃത്വം നൽകാനായിരുന്നുതീരുമാനംവയർലെസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളതിനാൽ എല്ലാ ഘട്ടത്തിലും വിവരങ്ങൾ ഈകേന്ദ്രം വഴി കൈമാറാനാകുമെന്നതാണ് സെൻ്ററിൻ്റെ പ്രത്യേകതഅടിയന്തര ഘട്ടങ്ങളിൽതാലൂക്കിലെ വിവരവിനിമയ കേന്ദ്രമായാണ് സെൻറർ പ്രവർത്തിക്കേണ്ടത്. 24 മണിക്കൂറുംബന്ധപ്പെടാവുന്ന തരത്തിലാണ് കേന്ദ്രത്തിൻ്റെ പ്രവർത്തനംവിഡിയോ കോൺഫറൻസ് ഹാൾഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലുംഇതിനായുള്ളകമ്പ്യൂട്ടർ അനുബന്ധ സാമഗ്രികൾ മാത്രമാണ് സെൻ്ററിലുള്ളത്എന്നാൽ അടിയന്തര ഘട്ടങ്ങളിൽസെൻറർ പ്രവർത്തിക്കാനാവുമെന്നാണ്  എം.എൽ. പറയുന്നത്അതേ സമയം,ലക്ഷങ്ങൾചെലവഴിച്ച് മുറി സജ്ജീകരിച്ചിട്ടുംറെഡ് അലർട്ട്  പ്രഖ്യാപിച്ച ഘട്ടത്തിൽ പോലും സെൻറർനിശ്ചലമായി കിടക്കുകയാണ്