കൊളത്തൂർ : നാഷണൽ ഹൈസ്കൂളിലെ 1968-69 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർഥികൾ53 വർഷത്തിനുശേഷം വിദ്യാലയത്തിൽ ഒത്തുകൂടി. ‘മയിൽപ്പീലി’ എന്നപേരിൽ നടന്ന സംഗമംബാച്ചിലെ വിദ്യാർഥിയും തിരൂർ വിദ്യാഭ്യാസജില്ലാ റിട്ട. ഡി.ഇ.ഒ.യുമായ വി.പി. രത്നകുമാരിഉദ്ഘാടനംചെയ്തു.
എം. വാസുദേവൻ അധ്യക്ഷതവഹിച്ചു. കെ.എസ്. സിസിലിയാമ്മയെ ആദരിച്ചു. സി. ഉണ്ണികൃഷ്ണൻ, പി. പരമേശ്വരൻ, എം. ഗോപിനാഥൻ, കെ.എം. സുലോചന, ഡോ. കെ. കുട്ടികൃഷ്ണൻ, കെ. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.










