മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ; തലയുയര്‍ത്തി മൊറോക്കോൻ മടക്കം

ഖത്തർ ലോകകപ്പിൽ പൊരുതി കളിച്ച മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാമത്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലൂക്കാ മോഡ്രിച്ചുംസംഘവും ജയം നേടിയത്. ജോസ്കോ ഗ്വാർഡിയോൾ, മിസ്ലാവ് ഓർസിച്ച് എന്നിവരാണ്ക്രൊയേഷ്യക്ക് വേണ്ടി വല കുലുക്കിയത്. അച്രാഫ് ദാരിയുടെ വകയായിരുന്നു മൊറോക്കോയുടെആശ്വാസ ഗോൾ. തോറ്റെങ്കിലും ഫിഫ ലോകകപ്പിൽ ചരിത്ര നേട്ടത്തോടെ തല ഉയര്‍ത്തി തന്നെയാണ്മൊറോക്കോ മടങ്ങുന്നത്.

കെ.പി.എസ്‌.ടി.എ സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു.

എടപ്പാൾ: കെ.പി.എസ്‌.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസജില്ലാ പരിധിയിലുള്ള എടപ്പാൾ, പൊന്നാനി, കുറ്റിപ്പുറം, തിരൂർ ഉപജില്ലകളിലെ അധ്യാപകരെപങ്കെടുപ്പിച്ച് കൊണ്ട് സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു. പുരുഷന്മാരുടെ സെവൻസ് ഫുട്ബോൾടൂർണമെന്റിൽ പൊന്നാനി ഉപജില്ല ജേതാക്കളായപ്പോൾ തിരൂർ ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. അധ്യാപികമാർക്കായി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ എടപ്പാൾ ഉപജില്ലവിജയികളായി. തിരൂർ ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. മത്സരങ്ങൾ കെ.പി.എസ്.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.അബ്ദുൽ മജീദ്ഉദ്‌ഘാടനം ചെയ്തു. മുൻ സംസ്ഥാന അധ്യക്ഷൻ വി.കെ അജിത് കുമാർ സമ്മാന ദാനം നിർവഹിച്ചു. ടി.വി രഘുനാഥ്, റവന്യു ജില്ലാ പ്രസിഡന്റ് സി.പി മോഹനൻ, ട്രഷറർ മനോജ്‌ കുമാർ, സിബിതോമസ്, ഷഫീഖ്, എം.പി മുഹമ്മദ്, എം.കെ.എം അബ്ദുൽ ഫൈസൽ, സി.പി ഷറഫുദ്ധീൻ, സി.എസ് മനോജ്, ബെന്നി തോമസ്, രാമകൃഷ്ണൻ, സജീവ് പി.ജി, ദീപ ലാസർ, നൂറുൽ അമീൻഎന്നിവർ പ്രസംഗിച്ചു. 

സൗജന്യമായി 4k എച്ച്ഡി യിൽ ഫുട്ബോൾ വിരുന്നൊരുക്കി ഗോവിന്ദ സിനിമാസ്

എടപ്പാൾ: സൗജന്യമായി 4k എച്ച്ഡി യിൽ ഫുട്ബോൾ വിരുന്നൊരുക്കി ഗോവിന്ദ സിനിമാസ്. 4 K ശബ്ദ സംവിധാനവും 70 എം.എം. സ്ക്രീനുമൊക്കെയായി മലപ്പുറം ജില്ലയിലെ തന്നെ പ്രധാനതീയറ്ററുകളിലൊന്നായ  എടപ്പാൾ ഗോവിന്ദാ സിലാണ് ഫുട്ബോൾ പ്രേമികൾക്ക്  സൗജന്യമായിലോകകപ്പ് കാണാനുളള സംവിധാനമൊരുക്കിയത്. മാനേജർ ഹരിയും ജീവനക്കാരും ബിഗ് സ്ക്രീനിൽകളി കാണാൻ ഒരു പരീക്ഷണം നടത്തി.  സംഭവം ഗംഭീരം. പത്തോ പതിനഞ്ചോ ആളുകളായി കളി കാണാൻ ഹരമില്ല. ഏതായാലും തീയറ്റർപ്രവർത്തിക്കുകയാണ്,  ജനങ്ങളെല്ലാവരും വരട്ടെ എന്ന തീരുമാനത്തിലെത്തിയത് അങ്ങിനെയാണ്.  ഇഷ്ട ടീമുകളായ  അർജന്റീനയുടെയും ബ്രസീലിന്റെയും കളികൾ സൗജന്യമായി കാണിച്ചു തുടങ്ങിയതോടെ തീയറ്റർഹൗസ് ഫുൾ. നിലത്തിരിക്കാൻ പോലും സ്ഥലമില്ലാതായതോടെ ആരവങ്ങളും ആർപ്പു വിളികളുമായിപലർക്കും  ഖത്തറിലെത്തിയ പ്രതീതി.  സമൂഹ മാധ്യമങ്ങളിലും തിയറ്ററിലെ കളികാണൽ സൗകര്യം വൈറലായിരിക്കുകയാണിപ്പോൾ.  എ.സി.യും വൈദ്യുതി വിളക്കുകളുമെല്ലാം കൂടി ഓരോ ഷോക്കും ആയിരങ്ങൾ ചെലവു വരുമെങ്കിലുംഫുട്ബോൾ കളിക്കായി അതു കാര്യമാക്കേണ്ടെന്ന ഉടമകളുടെ സപ്പോർട്ടും സൗജന്യ കളിപ്രദർശനത്തിന് ധൈര്യം നൽകിയതായി  മാനേജർ ഹരി  പറയുന്നു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ തിരൂരിനടുത്ത പറവണ്ണയിലെ സി.എം.സി. നജ് ലയും 

മലപ്പുറം: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ തിരൂരിനടുത്ത പറവണ്ണയിലെ സി.എം.സി. നജ് ലയും ഇടം നേടുന്നു. വനിതാ ക്രിക്കറ്റില്‍ കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു താരം ദേശീയ ടീമില്‍ ഇടം നേടുന്ന ത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വനിത ട്വന്റി 20 ടീമില്‍ ഇന്ത്യക്ക് വേണ്ടി നജ്ല ജഴ്‌സി അണിയുമ്പോള്‍…

സ്കൈ ബ്ലൂ ഫുട്ബോൾ ടൂർണമെന്റ്  സീസൺ ടിക്കറ്റ് ലോഞ്ചിങ് നടത്തി

എടപ്പാൾ :സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 വെള്ളിയാഴ്ച എടപ്പാൾ പൂക്കറത്തറ ദാറുൽ ഹിദായ ഓർഫാനെജ് ഹയർ സെക്കന്ററി സ്കൂളിൽപ്രത്യേകം സജ്ജമാക്കിയ കെ വി മുഹമ്മദ് ഹാജി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നഫുട്ബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് ലോൺച്ചിങ് മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം യു.ഷറഫലി നിർവഹിച്ചു ചെയർമാൻ യു.പി.പുരുഷോത്തമൻ ആദ്യക്ഷത വഹിച്ചു ജനറൽകൺവീനവർ നൗഫൽ സി തണ്ഡലം സി പി ബാവഹാജി, കെ പ്രഭാകരൻ, ഇബ്രാഹിം മുതൂർ, സുരേഷ് പൊല്പകര അസ്‌ലം തിരുത്തി, ഈ പ്രകാശ്, ഇ പി രാജീവ്‌,  ഷബീർ,  സന്തോഷ്‌ പാലട്ട് ,  ഉമ്മർ,  ലിജോ,  ദാറുൽ ഹിദായ സ്കൂൾ എച്ച്എം ഹമീദ് മാസ്റ്റർ, അഷ്‌റഫ്‌ കരിമ്പനക്കൽ, നജീബ് വട്ടകുളം, സുമേഷ് ഐശ്വര്യ, അൻവർതറക്കൽ, പി ബിജോയ്‌, ഹമീദ് നടുവട്ടം എന്നിവർ പ്രസംഗിച്ചു. 

കാനറി കുതിപ്പിൽ സ്വിറ്റ്‌സർലൻഡും വീണു: ബ്രസീൽ പ്രീ ക്വാർട്ടറിൽ

ബ്രസീൽ ജൈത്രയാത്ര തുടരുന്നു. കാനറികളുടെ കുതിപ്പിൽ സ്വിറ്റ്‌സർലൻഡും വഴിമാറി. ഒരു ഗോൾജയവുമായി അഞ്ചുവട്ടം ജേതാക്കളായ ബ്രസീൽ ലോകകപ്പ്‌ പ്രീ ക്വാർട്ടറിലേക്ക്‌ മാർച്ച്‌ ചെയ്‌തു. കാസെമിറോയാണ്‌ ലക്ഷ്യം കണ്ടത്‌. തുടർച്ചയായ രണ്ടാംജയത്തോടെ ഗ്രൂപ്പ്‌ ജിയിൽ ഒന്നാമതുള്ളകാനറികൾക്ക്‌ ആറ്‌ പോയിന്റായി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം കളി തീരാൻ ഏഴ്‌ മിനിറ്റ്‌ബാക്കിനിൽക്കേയാണ്‌ കാസെമിറോ വിജയഗോൾ കുറിച്ചത്‌. ഡിസംബർ രണ്ടിന്‌ കാമറൂണുമായാണ്‌അടുത്ത മത്സരം.

ബ്രസീൽ ഫാൻസ് റോഡ് ഷോ സംഘടിപ്പിച്ചു.

എടപ്പാൾ: ബ്രസീൽ ഫാൻസ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോത്തന്നൂർനരിപ്പറമ്പ് മേഖല ബ്രസീൽ ഫാൻസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. നൂറുകണക്കിന് ഫാൻസുകാർ പങ്കെടുത്ത പ്രോഗ്രാം ബ്ലോക്ക് മെമ്പർ ദിലീഷ് ഉദ്ഘാടനം ചെയ്തു. കരീം പോത്തന്നൂർ അധ്യക്ഷത വഹിച്ചു. നൗഫൽ എൻ, ഷാഹിർ എ.പി , റാഫി കെ, മഹ്റൂഫ്  വി.പി,കെ.പി കുഞ്ഞുട്ടി, ബോസ് മാനു, ആഷിക് സി.എ , വൈശാഖ്, ഷാജു, ജിജിൻ, നിതിൻ ദാസ്, അൻവർ, ലെനിൽ ലിജേഷ് എന്നിവർ നേതൃത്വം നൽകി. പോത്തന്നൂരിൽ നിന്നും നരിപ്പറമ്പ് വരെനടത്തിയ റോഡ് ഷോ വർണ്ണ പകിട്ടാർന്ന പരിപാടികളടെ സമാപിച്ചു. 

ലഹരി ഔട്ട് വൺ മില്യൺ ഗോൾ  ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം

എടപ്പാൾ : വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് "ലഹരി ഔട്ട് വൺ മില്യൺ ഗോൾ " മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. എടപ്പാൾ പഞ്ചായത്തിലെ 8, 9 വാർഡ് യൂത്ത് ലീഗ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് മത്സരങ്ങൾനടന്നത്. ദുബായ് കെ.എം.സി.സി തവനൂർ മണ്ഡലം ട്രഷറർ ഷറഫുദ്ധീൻ കെ . വി ഉദ്ഘാടനംചെയ്തു . വി.കെ.എ മജീദ് അദ്ധ്യക്ഷനായി മുഹമ്മദ് കുട്ടി കല്ലിങ്ങൽ, കെ.വി ലൈസ്, കെ.വി ബാവ , തസ്തക്കീർ , അദീബ്, ഇസ്മായിൽ . കെ , ഷിഹാബ് എന്നിവർ സംസാരിച്ചു എ.എഫ്.സിഅയിലക്കാട്, ഗസ്റ്റൗസ് തലമുണ്ട എന്നിവർ വിജയികളായി മത്സരത്തിൽ വിജയിച്ച ക്ലബുകൾക്കുള്ളസമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.