വളാഞ്ചേരി : വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ ,വളാഞ്ചേരി ഹയർ സെക്കൻ്ററിസ്കൂൾ സംയുക്തമായി നടത്തുന്ന ദ്വിദിന സ്കൂൾ ഒളിമ്പികിസ് ആരംഭിച്ചു. വളാഞ്ചേരി നഗരസഭവിദ്യാഭ്യാസ കലാകായിക സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വലാസി ഉദ്ഘാടനം ചെയ്തു. വാർഡ്കൗൺസിലർ കെ.വി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ , എസ്.എം.സി ചെയർമാൻ നസീർ തിരൂർക്കാട് , പി.ടി.എ വൈ .പ്രസിഡണ്ട്അനിൽകുമാർ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എം.പി. ഫാത്തിമക്കുട്ടി, ഗേൾസ് എച്ച്.എസ്.എസ് പ്രധാനധ്യാപകൻ എം.വി. ജെയ്സൺ, വി.എച്ച്.എസ്.എസ് പ്രധാനധ്യാപക സി.ആർ. ശ്രീജ, സ്റ്റാഫ്സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ, സി. മുഹമ്മദ് റഫി, കായിക അധ്യാപകരായ കെ.ടി. സജിത്ത്, കെ. രജനി സംബന്ധിച്ചു. സ്കൂൾ ചെയർപേഴ്സൺ സി.എച്ച്. ഫാത്തിമ ഫൈഹ അത് ലറ്റുകൾക്ക്പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഖൊ-ഖോ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.എച്ച്.എസ്.എസ്എട്ടാം ക്ലാസ് വിദ്യാർഥിനി ടി.ആർ. അനന്യ ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു.ഗേൾസ് ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ പി. സുധീർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.ജി. ജ്യോതികൃഷ്ണൻ നന്ദിയും പറഞ്ഞു.
സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ; 2 കോടി 20 ലക്ഷം രൂപ ക്യാഷ്പ്രൈസ്
സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ. റിയാദിൽ പ്രവാസിയായകോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റൺ മത്സരത്തിൽ ജേതാവായത്. 2കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം ലഭിക്കും. വനിതാ സിംഗിസ് ബാഡ്മിന്റൺ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അൽ നജദ് ക്ലബിനെ പ്രതിനിധീകരിച്ച്കളത്തിലിറങ്ങിയ ഖദീജ വിജയം നേടി. ഇന്നു നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാൽ ക്ലബിലെഹയ അൽ മുദരയ്യയെ 21-11, 21-10 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. സൗദിയിൽ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സൗദിയിലുളള വിദേശികൾക്കുംപങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്. ദേശീയ ഗെയിംസിൽപങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ്. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾപ്ലസ് വൺ വിദ്യാർഥിനിയാണ്. ഐടി എഞ്ചിനീയർ കൊടത്തിങ്ങൽ അബ്ദുല്ലത്തീഫിന്റെ മകളാണ്. സൗദി, ബഹ്‌റൈൻ, ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന നിരവധി മത്സരങ്ങളിലും ഖദീജ നിസബാഡ്മിന്റൺ മത്സരത്തിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
ജില്ലാസിവിൽസർവ്വീസ്കായികമേളയിൽ
മികച്ചനേട്ടംകൊയ്ത്പരപ്പനങ്ങാടിയിലെകായിക കൂട്ടായ്മയായപരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്. പരപ്പങ്ങാടി*:മലപ്പുറം എം.എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന കായിക മത്സരത്തിൽ പരപ്പനാട്വാക്കേഴ്സ് ക്ലബ്ബിൽ പരിശീലനം നടത്തുന്ന കായിക താരങ്ങളാണ് മികച്ച നേട്ടം കൈവരിച്ചത്. പുരുഷൻമാരുടെ 800 മീറ്റർ, 110 ഹർഡിൽസ് എന്നിവയിൽ ഗോൾഡ് മെഡൽ നേടി കെ.ടി. വിനോദ്സഹകരണ വകുപ്പ് തിരൂരങ്ങാടി , വനിതകളുടെ ഷോട്ട്പുട്ട്, ജാവലിൻ ത്രോ ഗോൾഡ് മെഡൽ നേടി ഷീബ രമേശ് (കമ്മ്യൂണി ഹെൽത്ത് സെന്റർ ചെട്ടിപ്പടി ), കാറ്റഗറി ബി 100 മീറ്റർ , 200 മീറ്റർ ഓട്ടംസിൽവർ മെഡൽ നേടി കവിത ഒ. , ജാവലിൻ ത്രോ സിൽവർ മെഡൽ നേടി രാഖിമോൾ (ഇരുവരുംതാലൂക്ക് ഓഫീസ് , തിരൂരങ്ങാടി) , വനിത വിഭാഗം ഓപ്പൺ കാറ്റഗറി 100 മീറ്റർ , ലോംഗ് ജംപ് എന്നിവയിൽ ഗോൾഡ് മെഡൽ നേടി അനീഷ. എൻ, പുരുഷ വിഭാഗം ഷോട്ട്പുട്ട് ജയരാജൻ കെ.വി ( നാലാം സ്ഥാനം ), പുരുഷൻമാരുടെ ബോൾ ബാഡ്മിന്റൺ ടീമിൽ ഇടം നേടിയ അനൂപ് എം.കെ(മൂവരും ജി.എസ്.ടി ഓഫീസ് തിരൂരങ്ങാടി), വനിത ഓപ്പൺ വിഭാഗം 800 മീറ്റർ ഗോൾഡും , 200 മീറ്റർ സിൽവർ മെഡൽ നേടി പ്രജിതയും (ലാൻഡ് ട്രിബ്യൂണൽ ഓഫീസ്, പരപ്പനങ്ങാടി) അഭിമാനമായി മാറി. പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയിലാണ് കായിക താരങ്ങൾ പരിശീലനം നടത്തുന്നത്. കഴിഞ്ഞരണ്ട് വർഷമായി പരപ്പനങ്ങാടിയുടെ കായികമേഖലയിൽ നിറ സാന്നിദ്ധ്യമായി രൂപം കൊണ്ടിട്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കായിക പരിശീലനം നൽകി കായിക സംസ്കാരംവളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തനം .
ആനക്കര. സ്വന്തം ആശയത്തിൽ ഏഴാമത്തേയും എട്ടാമത്തേയും ഗിന്നസ് വേൾഡ് റിക്കാർഡുകൾ…
ആനക്കര. സ്വന്തം ആശയത്തിൽ ഏഴാമത്തേയും എട്ടാമത്തേയും ഗിന്നസ് വേൾഡ് റിക്കാർഡുകൾ കരസ്ഥമാക്കിയ ഏക മലയാളി ആനക്കര സൈതലവി.കൂടാതെ തന്റെ 9/10റെക്കാർഡുകൾ എവിഡൻസ് വെരിഫിക്കേഷനു വേണ്ടി ലണ്ടനിലെ ഗിന്നസ്സ് ആസ്ഥാനത്തേക്ക് ' അയച്ചിരിക്കുകയാണ്.
ഹയർ സെക്കൻ്ററി സ്കൂൾ ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം റിട്ട എസ്.പി അബ്ദുൽ കരീംനിർവഹിച്ചു.
വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം റിട്ട എസ്.പിഅബ്ദുൽ കരീം നിർവഹിച്ചു.നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി ഫുട്ബോൾ താരം മുഹമ്മദ് സഫ് നാദിന് സ്കൂൾ മാനേജർ സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ ഉപഹാരം കൈമാറി. ഫുട്ബാൾ അക്കാദമിക്കുള്ള ജേഴ്സി വളാഞ്ചേരി സർവീസ്സഹകരണ ബാങ്ക് പ്രസിഡൻറ് സി.കെ. അബ്ദുൽ നാസർ കൈമാറി.നഗരസഭ സ്ഥിര സമിതിഅധ്യക്ഷൻ മുജീബ് വാലാസി, നഗരസഭ കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, പ്രൈമറി എച്ച്.എംഫോറം സെക്രട്ടറി വി.പി. അബ്ദുറഹ്മാൻ, മാനേജ്മെൻറ് കമ്മിറ്റി അംഗം വി. ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് നസീർ തിരൂർക്കാട്, വൈ. പ്രസിഡൻ്റ് കെ.പി. അബ്ദുൽ കരീം, ഗേൾസ്എച്ച്.എസ്, എസ് പ്രിൻസിപ്പൽ വി.കെ. പ്രീത, പ്രധാനധ്യാപിക പി.കെ. പ്രേമ, ഫുട്ബോൾ അക്കാദമികോച്ച് മുഹമ്മദ് അൻസാർ, കൺവീനർ കെ.ടി. സജിത്ത്, വിവിധ സ്കൂൾ പി.ടി.എ പ്രസിഡൻറ്മാരായ യാസർ അറഫാത്ത്, സി. രാജേഷ്, മമ്മു മച്ചിഞ്ചേരി, അബ്ദുള്ള കുട്ടി മച്ചിഞ്ചേരി, എടയൂർ കെ.എം.യു.പി.സ്കൂൾ പ്രധാനധ്യാപകൻ കെ.ആർ. ബിജു, ഹമീദ് പാണ്ടികശാല , പി. നൗഷാദ്, വി. അബ്ദുസമദ് , കെ.പ്രേംരാജ് എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽസ്വാഗതവും, പ്രധാനധ്യാപിക സി.ആർ. ശ്രീജ നന്ദിയും പറഞ്ഞു.
സുബ്രതോ കപ്പ് – ചാമ്പ്യൻമാരായ മാവൂരിലെ താരങ്ങൾക്ക് സിഗ്സാഗ് കൽപ്പള്ളി ഉപഹാരം നൽകിആദരിച്ചു
സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ കിരീടം നേടിയ മലപ്പുറം എൻ.എൻ.എം.എച്ച്.എസ്ചേലാമ്പ്ര സ്കൂളിൻ്റെ താരങ്ങളായ മാവൂരിൽ നിന്നും പങ്കെടുത്ത മൂന്ന് താരങ്ങൾക്ക് സിഗ്സാഗ്കൽപ്പള്ളി ഉപഹാരം നൽകി ആദരിച്ചു. ക്യാപ്റ്റൻ അമൽ പി, അജ്സൽ ടി.എം ,റിസ് വാൻ കെ.ടിഎന്നിവർക്കാണ് ജന്മനാടിൻ്റെ ആദരം ലഭിച്ചത്.മലപ്പുറം കോട്ടപ്പടിയിൽ നടന്ന ഫൈനൽമത്സരത്തിൽ പാലക്കാട് തൃക്കണ്ടിയൂർ പി.ടി.എം എച്ച് എസിനെ ഏകപക്ഷിയമായ രണ്ട്ഗോളുകൾക്കാണവർ പരാജയപ്പെടുത്തിയത്.ജവഹർ പ്രസിഡണ്ട് കെ.ടി.അഹമ്മദ് കുട്ടി, പഞ്ചായത്തംഗങ്ങളായ കെ.ഉണ്ണികൃഷ്ണൻ, എം.പി കരീം എന്നിവർ ഉപഹാരങ്ങൾ നൽകി. അനസ്പി പി അദ്ധ്യക്ഷത വഹിച്ചു.അബ്ദുറഹിമാൻ എം.കെ, അസീസ് കെ.പി ,അൻസാർ ടി.എം എന്നിവർപ്രസംഗിച്ചു. സായിദ് പുത്തോട്ടത്തിൽ സ്വാഗതവും മധു സി.പി നന്ദിയും പറഞ്ഞു.
യുഎഇ ദേശീയ ടീമിനെ മലയാളി റിസ്വാന്‍ റൗഫ് നയിക്കും
യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ ടി20 നായകനായി മലയാളി റിസ്വാന്‍ റൗഫിനെ തിരഞ്ഞെടുത്തു. ഏഷ്യ കപ്പിനുള്ള യോഗ്യത മത്സരങ്ങൾക്കുള്ള ടീമിന്റെ ക്യാപ്റ്റൻ ആയാണ് റിസ്വാനെനിയമിച്ചിരിക്കുന്നത്. ഈ മാസം 21ന് കുവൈറ്റിനെതിരെയാണ് യു എ ഇ യുടെ ആദ്യ മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമാണ് റിസ്വാന്‍ റൗഫ്. മൂന്ന് വർഷമായി യുഎഇ ദേശീയ ടീമിനായി കളിക്കുന്ന റിസ്വാന്‍ കണ്ണൂർ തലശേരി സ്വദേശിയാണ്. 2019 ജനുവരി 26ന് നേപ്പാളിനെതിരെ ആയിരുന്നു റിസ്വാന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. തുടർന്ന് സിംബാബ്‌വെയ്‌ക്കെതിരെയും ഒമാനെതിരെയും അയര്‍ലന്‍ഡിനെതിരെയുമുള്ളപരമ്പരകളിലും റിസ്വാന്‍ യു എ ഇയ്ക്ക് വേണ്ടി പാഡണിഞ്ഞിരുന്നു. യുഎഇയ്ക്ക് വേണ്ടി 17 ഏകദിനമത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറി അടക്കം 404 റൺസ് നേടിയിട്ടുണ്ട്. 2021ൽഅയര്‍ലന്‍ഡിനെതിരെ ആയിരുന്നു റിസ്വാന്റെ സെഞ്ചുറി പ്രകടനം. 136 പന്തിൽ 109 റൺസടിച്ചതാരം യുഎഇയ്ക്ക് അയര്‍ലന്‍ഡിനെതിരെ വിജയവും സമ്മാനിച്ചു. കണ്ണൂർ ജില്ലാ ടീമിലൂടെയാണ് റിസ്വാന്‍ ക്രിക്കറ്റിലേക്ക് കടന്ന് വന്നത്. വിവിധ പ്രായപരിധികളിൽകേരളത്തിനായി കളിച്ച താരം കേരള രഞ്ജി ടീമിലും ഇടം നേടിയിട്ടുണ്ട്. എഞ്ചിനീയറിംഗ് പഠനത്തിന്ശേഷം യു എ ഇയിലെത്തിയ റിസ്വാന്‍ ആഭ്യന്തര ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനത്തിലൂടെയാണ്ദേശീയ ടീമിൽ ഇടം നേടിയത്. വലങ്കൈ ബാറ്ററും ലെഗ്‌ബ്രേക് ഗൂഗ്ലി ബൗളറുമായ റിസ്വാന്‍, അഹമ്മദ്റാസയുടെ പിന്‍മുറകാരനായാണ് യു എ ഇ ദേശീയ ടി20 ടീമിന്റെ നായകപദവിയിൽ എത്തുന്നത്. യു എ ഇ, ഹോങ്കോങ്, കുവൈറ്റ്, സിങ്കപ്പൂർ എന്നീ ടീമുകളാണ് യോഗ്യതാ മത്സരങ്ങളില്‍പങ്കെടുക്കുന്നത്. വിജയികൾക്ക് ഈ മാസം 27ന് ആരംഭിക്കുന്ന ഏഷ്യ കപ്പിൽ കളിക്കാന്‍ അവസരംലഭിക്കും. ഓഗസ്റ്റ് 22ന് സിങ്കപ്പൂരുമായും 24ന് ഹോങ്കോങുമായുമാണ് യു എ ഇയുടെ മറ്റു മത്സരങ്ങൾ. മുൻ ഇന്ത്യൻ താരം റോബിൻ സിങാണ് യുഎഇ ടീമിന്റെ പരിശീലകൻ. അബ്ദുൾ റൗഫിന്റെയുംനസ്രീൻ റൗഫ് ദമ്പതികളുടെ മകനാണ് റിസ്വാന്‍ റൗഫ്. റിസ്വാന്റെ അനിയൻ ഇമാദ് റൗഫ് യു എ ഇഅണ്ടർ 16 ക്രിക്കറ്റ് ടീം അംഗമാണ്.
വളർന്നു വരുന്ന പുത്തൻ താരോധയങ്ങൾക്ക് ഫുട്ബോൾ കിറ്റ് സമ്മാനിച്ച് യൂത്ത് കോൺഗ്രസ് .
ചങ്ങരംകുളം:വളർന്ന് വരുന്ന യുവ പ്രതിഭകൾക്ക് പ്രോൽസാഹനം നൽകുന്നതിനായി ചിയ്യാനൂർയൂത്ത് കോൺഗ്രസ് നടപ്പിലാക്കുന്ന "അവർ വളരട്ടെ"ക്യാമ്പയിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് നിന്ന് എഫ് സി കേരളയുടെ ഐലീഗ് ടീമിൽ സെലക്ഷൻ നേടിയചിയ്യാനൂർ സ്വദേശികളായ ഷഹബാസ് അമൻ,ഷഹസാദ് എന്നീ സഹോദരങ്ങൾക്ക് സ്പോട്സ് കിറ്റ് വിതരണം ചെയ്തു.ഇഖ്ബാൽ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ ഞാറക്കുന്ന് സ്വാഗതം പറഞ്ഞു.ചടങ്ങിൽ യൂത്ത് കോൺഗ്രസ്സംസ്ഥാന കമ്മറ്റി അംഗം അഡ്വക്കറ്റ് എ.എം രോഹിത് കുട്ടികൾക്ക് കിറ്റുകൾ കൈമാറി. ആലങ്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ശശി പുക്കേപുറത്ത്,മണ്ഡലം കോൺഗ്രസ് കമ്മറ്റി അംഗം ജലീൽ വടക്കൻ,നജ്മുദ്ധീൻ ഞാറക്കുന്ന്,ഷിനാസ് കെ.വി,ശരീഫ് ഇ.വി, നിസാർ കെ.വി എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഷെജീബ് റൺവേ എക്സ്പ്രസ്സ് നന്ദി പറഞ്ഞു.
കാൽപന്ത് കളിയിൽ വിസ്മയം തീർത്ത സഹോദരങ്ങൾ എഫ് സി കേരളയുടെ ഐ ലീഗ് ടീമിലേക്ക് .
ചങ്ങരംകുളം: കാൽപന്ത് കളിയിൽ വിസ്മയം തീർത്ത സഹോദരങ്ങൾ ഇനി മുതൽ ഇന്ത്യയിലെപ്രൊഫഷണൽ ക്ളബ്ബുകളിൽ ഒന്നായ എഫ് സി കേരളയുടെ ഐ ലീഗ് ടീമിൽബുട്ടണിയും,ചങ്ങരംകുളം ചിയ്യാനൂർ സ്വദേശികളായ ഷഹബാസ് അമൻ അണ്ടർ (14) വിഭാഗത്തിലും,സഹോദരൻ ഷഹസാദ് അണ്ടർ(13) വിഭാഗത്തിലുമാണ് എഫ് സി കേരളക്ക് വേണ്ടിസെലക്ഷൻ നേടിയത്.ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ രംഗത്ത് പ്രാവീണ്യം തെളിയിച്ച ഈ ബാലതാരങ്ങൾ തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഓപ്പൺ സെലക്ഷനിൽ ആണ് ടീമിലേക്ക്തിരഞ്ഞെടുക്കപ്പെട്ടത്.ഷഹബാസ് ചാലിശ്ശേരി സ്കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയും,ഷഹസാദ്പെരുമുക്ക് ബിടിഎം സ്കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയുമാണ്.ചിയാനൂർ സ്വദേശിയായപുത്തൻവീട്ടിൽ യാക്കൂബ് മിസിരിയ ദമ്പതികളുടെ മക്കളാണ് ഈ മിടുക്കൻമാർ.






