പാലക്കാട് ന​ഗരമധ്യത്തിൽ നിന്ന് ബസ് മോഷണം പോയി.

പാലക്കാട് കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ്മോഷണം പോയത്. തൃശൂർ-പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പട്ടിക്കാട് സ്വദേശിസാലുവാണ് ബസിന്റെ ഉടമസ്ഥൻ.  ചൊവ്വാഴ്ച വൈകിട്ട് 8.20 ഓടെ സര്‌‍വീസ് അവസാനിപ്പിച്ച് ഡ്രൈവർ ജോഷി പമ്പിൽ പാർക്ക്ചെയ്തിരുന്നു. എന്നാൽ, ഇന്ന് രാവിലെ എത്തിയപ്പോൾ ബസ് കാണാതായി. പെട്രോൾ പമ്പിലെസിസിടിവി പരിശോധിച്ചപ്പോൾ ബസ് ഒരാൾ കടത്തിക്കൊണ്ടു പോകുന്നത് പതിഞ്ഞിട്ടുണ്ട്.  സംഭവത്തിൽ ഉടമസ്ഥർ പൊലീസിൽ പരാതി നൽകി.

വളയംകുളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് അപകടം; .യാത്രക്കാർഅത്ഭുതകരമായി രക്ഷപ്പെട്ടു

ചങ്ങരംകുളം: വളയംകുളം മാങ്കുളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് തല കീഴായിമറിഞ്ഞു. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മാങ്കുളത്ത് തിങ്കളാഴ്ച പുലർച്ചെ മൂന്ന്മണിയോടെയാണ് അപകടം. കാഞ്ഞിയൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ വൈദ്യുതികാലിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.കാർ പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർനിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 

ചങ്ങരംകുളം വളയംകുളത്ത് സെമിഹമ്പിന് സമീപത്ത് ബ്രേക്കിട്ട കാറിന് പുറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; യാത്രക്കാർക്ക് പരിക്ക്

ചങ്ങരംകുളം : വളയംകുളത്ത് സെമിഹമ്പിന് സമീപത്ത് ബ്രേക്കിട്ട കാറിന് പുറകിൽ ടൂറിസ്റ്റ് ബസ്ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ വൈദ്യുതി കാലിലേക്ക് ഇടിച്ച് കയറിയ കാറിലെയാത്രക്കാർക്ക് പരിക്കേറ്റു. നടുവട്ടം സ്വദേശികളായ മിഷാൽ(33), നിസാർ (33) എന്നിവർക്കാണ്പരിക്കേറ്റത്. ഇവരെ അപകട സ്ഥലത്ത് എത്തിയവർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ വളയംകുളം എംവിഎം സ്കൂളിന് മുൻവശത്ത്ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം.  തൃശ്ശൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ സെമിഹമ്പിന് സമീപത്ത് പെട്ടെന്ന് ബ്രേക്കിട്ടതോടെ പുറകിൽവന്ന ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഭാഗിമായി തകർന്നെങ്കിലുംയാത്രക്കാർ തലനാരിഴക്കാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. പാതയോരങ്ങളിൽവെളിച്ചമില്ലാത്തതും അപകട മേഖലയായ പ്രദേശത്ത് മറ്റു മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതുംഅപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. ചിയ്യാനൂർ പാടത്തും വളയംകുളത്തും സ്ഥാപിച്ച സെമിഹമ്പുകളിൽ രാത്രി കാലങ്ങളിൽ അപകടങ്ങൾ പതിവായിട്ടും ഹമ്പ് തിരിച്ചറിയാനുള്ളസംവിധാനങ്ങൾ ഒരുക്കാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. തിരക്കേറിയ പാതയിൽ ഒരുതെരുവ് വിളക്ക് പോലും ഇല്ലെന്നും ദിനംപ്രതി ഹമ്പിന് സമീപത്ത് ദീർഘ ദൂര വാഹനങ്ങൾഅപകടത്തിൽ പെടുന്ന അവസ്ഥയാണെന്നും അധികൃതർ പുറം തിരിഞ്ഞ് നിൽകുകയാണെന്നുംനാട്ടുകാർ ആരോപിക്കുന്നു. സെമിഹമ്പിന് സമീപത്തെ അപകട സാധ്യതകൾ കണ്ടില്ലെന്ന് നടിച്ച്വലിയ ദുരന്തങ്ങൾക്ക് കാത്തിരിക്കുകയാണ് അധികൃതർ എന്നാണ് നാട്ടുകാരുടെ ആരോപണം. 

ടാറിങ് ജീപ്പിൽ കറങ്ങി അതിഥിത്തൊഴിലാളി; ജീപ്പ് ഓടിച്ചു നേരെ പുഴയിൽ

നെടുങ്കണ്ടം • ടാറിങ് സ്ഥലത്ത് ഉപയോഗിക്കുന്ന ജീപ്പ് ഓടിക്കണമെന്ന് അതിഥിത്തൊഴിലാളിക്ക്ആഗ്രഹം. ഉടമയറിയാതെ അതിഥിത്തൊഴിലാളി ഓടിച്ച ജീപ്പ് നിയന്ത്രണം വിട്ട് കല്ലാർ പുഴയിലേക്ക്പതിച്ച് അപകടം. അതിഥിത്തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ കല്ലാർബഥനിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്.

സെൽഫിയെടുക്കാൻ തുടങ്ങിയതേ ഓർമയുള്ളൂ, കാൽവഴുതിയത് എങ്ങനെയെന്നറിയില്ല’; നടുക്കംമാറാതെ സാന്ദ്ര

പാരിപ്പള്ളി (കൊല്ലം): 'കുളത്തിന്റെ കരയിൽ ഏറ്റവും ഉയർന്ന ഭാഗത്തെത്തി സെൽഫിയെടുക്കാൻതുടങ്ങിയതുമാത്രമേ ഓർമയുള്ളൂ. കാൽവഴുതിയതെങ്ങനെയെന്ന് അറിയില്ല'-പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള സാന്ദ്ര പറഞ്ഞു. വിവാഹത്തലേന്ന് ക്വാറിയുടെമുകളിൽനിന്നു സെൽഫിയെടുക്കുന്നതിനിടെ 150 അടിയിലേറെ താഴ്ചയിൽ പാറക്കുളത്തിലേക്കുവീണ സാന്ദ്രയും പ്രതിശ്രുതവരൻ വിനു കൃഷ്ണനും സുഖംപ്രാപിച്ചുവരുന്നു. 150 അടിയിലേറെതാഴ്ചയിൽ പാറക്കുളത്തിലേക്കു വീണ സംഭവം ഓർക്കുമ്പോൾത്തന്നെ പേടിയാണ് സാന്ദ്രയ്ക്ക്.

 മകൻ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു.

പാലക്കാട്:  മകൻ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞ് വീണ്മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടിയിൽ പാറമടയിലെ വീടിനോട് ചേർന്നുള്ള മത്സ്യങ്ങളെവളർത്തുന്ന വെള്ളക്കെട്ടിൽ വീണാണ് കോടങ്ങാട്ടിൽ അനീഷ് ബാബു (38) മുങ്ങി മരിച്ചത്.  ഈവിവരമറിഞ്ഞ ഉടനെ മാതാവ് തിരുണ്ടി ആമിന (58) കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ഒറ്റപ്പാലംതാലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ താലൂക്ക്ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു 

നിയന്ത്രണം വിട്ട കാര്‍ നിരീക്ഷണ ക്യാമറാ പോസ്റ്റില്‍ ഇടിച്ചു.

എടപ്പാള്‍ : നിയന്ത്രണം വിട്ട കാര്‍ നിരീക്ഷണ ക്യാമറാ പോസ്റ്റില്‍ ഇടിച്ചു.സംസ്ഥാന പാതയിലെഅണ്ണക്കമ്പാട് തൃക്കോവില്‍ ക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്.ഇന്ന് രാവിലെ 7.10-ന്ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപെട്ടു. 

ചങ്ങരംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്

ചങ്ങരംകുളം: ചങ്ങരംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഗർഭിണി അടക്കം മൂന്ന് പേർക്ക്പരിക്കേറ്റു.നന്നംമുക്ക് മുതുകാട് സ്വദേശി പാറക്കാട്ട് അനസ്(26)പള്ളിക്കര സ്വദേശി നെച്ചിക്കൽസൈനുദ്ധീൻ(59) മകൾ ഷിബിലി(22)എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാർചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.ശനിയാഴ്ച കാലത്ത് എട്ട് മണിയോടെ ചങ്ങരംകുളം ഹൈവേജംഗ്ഷനിലെ ടാക്സി സ്റ്റാന്റിന് മുൻവശത്താണ് അപകടം.