വളാഞ്ചേരിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്ത് നിന്നും കഞ്ചാവ് പിടികൂടികാവുംപുറത്ത്…

വളാഞ്ചേരിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്ത് നിന്നും കഞ്ചാവ് പിടികൂടികാവുംപുറത്ത് വാടക കോട്ടയത്തിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ കയ്യിൽ നിന്നും അരക്കിലോയിലധികം കഞ്ചാവ് വളാഞ്ചേരി പോലീസ് പിടികൂടി.യുപി റാംപൂർ സ്വദേശി ഗുല്ഫാം ഹുസൈന്റെകയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.വളാഞ്ചേരി എസ് എച്ച് ഓ കമറുദ്ദീൻ…

സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി യാത്ര ചെയ്തിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് വീട്ടുമതില്‍ ഇടിച്ചുതകര്‍ത്തു

എടപ്പാൾ: സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി യാത്ര ചെയ്തിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് വീട്ടുമതില്‍ഇടിച്ചു തകര്‍ത്തു. നടക്കാവ് ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ത്ഥികളുമായിനെല്ലിശ്ശേരി ഭാഗത്തുനിന്നും നടുവട്ടം ഭാഗത്തേക്ക് വരുന്നതിനിടെ ഇന്ന് വൈകുന്നേരം 4.15-ന് ആണ് അപകടം. അപകടത്തില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ഇവരെ എടപ്പാള്‍ ഹോസ്പിറ്റലില്‍പ്രവേശിപ്പിച്ചു. 

ബസ്സിനുള്ളില്‍ വച്ച്‌ 15 കാരിയായ വിദ്യാര്‍ത്ഥിയോട് ലൈംഗികാതിക്രമം നടത്തിയ ബസ്ജീവനക്കാരൻ പാലക്കാട് അറസ്റ്റിലായി.

പട്ടാമ്പി : പട്ടാമ്പി -എടപ്പാള്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളംസ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ അബ്ദുല്‍ റസാഖ് (48) നെയാണ് തൃത്താല പോലീസ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞദിവസം സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരെ ഇയാള്‍ ബസ്സില്‍ വച്ച്‌ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സ്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിനി അധ്യാപകരോട് വിവരംപറയുകയും അധ്യാപകര്‍ തൃത്താല പോലീസില്‍ പരാതിപ്പെടുകയും ചെയ്തതോടെ എസ് ഐഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത് . പോക്സോ അടക്കമുള്ള വകുപ്പുകള്‍ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു.

പെട്രോൾ പമ്പിൽ 3000 രൂപക്ക് ഡീസൽ അടിച്ച് പമ്പ് ജീവനക്കാരെ കബളിപ്പിച്ച് കാറുടമ മുങ്ങി

ചങ്ങരംകുളം: പെട്രോൾ പമ്പിൽ 3000 രൂപക്ക് ഡീസൽ അടിച്ചു പമ്പ് ജീവനക്കാരെനെ കബളിപ്പിച്ച് കാറുടമ മുങ്ങി.കഴിഞ്ഞ ദിവസം പുലർച്ചെയാണ്സംഭവം. ചങ്ങരംകുളം തൃശ്ശൂർ റോഡിലെ പെട്രോൾ പമ്പിൽ കാറിലെത്തിയ സംഘം 3000 രൂപക്ക് ഡീസൽ അടിക്കുകയായിരുന്നു ഡീസൽ അടിച്ച് കഴിഞ്ഞ ഉടനെ വാഹനം അമിത വേഗതയിൽ ഓടിച്ചു പോവുകയായിരുന്നു.പമ്പ് ജീവനക്കാരൻപുറകെ ഓടിയെങ്കിലും എങ്കിലും കാർ നിർത്തിയില്ല. സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ജീവനക്കാരെ പറ്റിച്ച് കടന്ന് കളഞ്ഞത് കാറിന്റെ നമ്പർ മാറ്റം വരുത്തിയ നിലയിലാണ്.പമ്പുടമ ചങ്ങരംകുളം പോലീസിൽ പരാതി നൽകി.

ലഹരി സംഘത്തിന്റെ ആക്രമത്തിൽ യുവാക്കൾക്ക് പരിക്ക്

ചങ്ങരംകുളം: ലഹരിസംഘത്തിന്റെ ആക്രമണത്തിൽ യുവാക്കൾക് പരിക്ക്. കോക്കൂർ തെക്കേകരയിൽ മുഹമ്മദലി (49)മുതുകാട് ഇളംമ്പനങ്ങാട്ടിൽ ഹിഷാം(22)എന്നിവർക്കാണ് ആക്രമണത്തിൽ പരിക്ക് പറ്റിയത്.ഡ്രൈവറായ മുഹമ്മദലി ജോലിചെയ്യുന്നചങ്ങരംകുളം ഐനിചോട് സെന്ററിൽ ഉള്ള ചപ്പാത്തി കമ്പനിക്ക് മുന്നിൽ വെച്ച് ഒരു സംഘo പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് മുഹമ്മദലി പറഞ്ഞു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഹിഷാമിന് പരിക്ക് പറ്റിയത്.അക്രമത്തിൽ തലക്കും, നാവിക്കുംമുഹമ്മദ്ലിക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഹിഷാമിന്റെ പല്ല് പൊട്ടിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 3.30 നാണ് സംഭവം ഉണ്ടായത്. പരിക്കേറ്റവരെചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചങ്ങരംകുളം പോലീസിൽപരാതി നൽകിയിട്ടുണ്ട്. 

ചങ്ങരംകുളത്ത് യുവാവിനെ സോഡ കുപ്പി കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു

ചങ്ങരംകുളം: ചങ്ങരംകുളം ചിറവല്ലൂർ കിഴക്ക് മുറിയിൽ യുവാവിനെ സോഡ കുപ്പി കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു.ചിറവല്ലൂർ സ്വദേശിതിയ്യത്തേതിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് സുബൈർ(29)നാണ് പരിക്കേറ്റത്.വ്യാഴാഴ്ച രാത്രി10 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ അഞ്ച് പേരടങ്ങുന്ന സംഘം പ്രദേശത്തെ യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് കയ്യിൽ കരുതിയ സോഡാ കുപ്പിയെടുത്ത് സുബൈറിന്റെ തലക്കടിക്കുകയുമായിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുബൈറിന്റെ നെറ്റിയിൽ എട്ടോളം തുന്നലുണ്ട്.

ചങ്ങരംകുളത്ത് കെ എസ് ആർ ടി സി ബസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ചങ്ങരംകുളം: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കെ എസ് ആർ ടി സി ബസ്ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.ചേലക്കടവ് സ്വദേശി നാണു (69)  വിനാണ് പരിക്കേറ്റത്.  പറവൂരിൽ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുൻ വശത്താണ് ബൈക്ക്ഇടിച്ചത്. നിർത്തിയിട്ടിരുന്ന ബൈക്ക് ബസ്സ്‌ വരുന്നത് നോക്കാതെ പെട്ടന്ന്തിരിക്കുകയായിരുന്നുവെന്ന് ബസ്സ്‌ ഡ്രൈവർ പറഞ്ഞു.  ബസ്സിന് അടിയിലേക്ക് പോയ ബൈക്ക് നാട്ടുകാർ ചേർന്നാണ് പുറത്ത് എടുത്തത്. പരിക്കേറ്റയാളെചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കുംമാറ്റി.

സംസ്ഥാന പാതയോരത്ത് ഓടയിൽ സാമൂഹ്യ വിരുദ്ധർ സെപ്ടിക് ടാങ്ക്‌ മാലിന്യം തള്ളി

ചങ്ങരംകുളം: സംസ്ഥാന പാതയോരത്ത് ഓടയിൽ സാമൂഹ്യ വിരുദ്ധർ സെപ്ടിക് ടാങ്ക്‌ മാലിന്യംതള്ളി.ചങ്ങരംകുളം മേലെ മാന്തടത്താണ് രാത്രിയുടെ മറവിൽ സെപ്റ്റിക്ക് മാലിന്യംതള്ളിയത്.ഞായറാഴ്ച കാലത്ത് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന്പ്രദേശവാസികൾ വന്ന് നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.കഴിഞ്ഞ ദിവസങ്ങളിൽപ്രദേശത്ത് പാതയോരത്ത് അടഞ്ഞ് കിടന്ന ഓടകൾ ശുചീകരണ പ്രവൃത്തികൾനടത്തിയിരുന്നു.വാഹനം നിർത്തി ഓടയിലേക്ക് മാലിന്യം ഒഴുക്കി വിട്ട നിലയിലാണ്.സാമൂഹ്യവിരുദ്ധരെ എത്രയും വേഗം കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.