സെൽഫിയെടുക്കാൻ തുടങ്ങിയതേ ഓർമയുള്ളൂ, കാൽവഴുതിയത് എങ്ങനെയെന്നറിയില്ല’; നടുക്കംമാറാതെ സാന്ദ്ര

പാരിപ്പള്ളി (കൊല്ലം): 'കുളത്തിന്റെ കരയിൽ ഏറ്റവും ഉയർന്ന ഭാഗത്തെത്തി സെൽഫിയെടുക്കാൻതുടങ്ങിയതുമാത്രമേ ഓർമയുള്ളൂ. കാൽവഴുതിയതെങ്ങനെയെന്ന് അറിയില്ല'-പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള സാന്ദ്ര പറഞ്ഞു. വിവാഹത്തലേന്ന് ക്വാറിയുടെമുകളിൽനിന്നു സെൽഫിയെടുക്കുന്നതിനിടെ 150 അടിയിലേറെ താഴ്ചയിൽ പാറക്കുളത്തിലേക്കുവീണ സാന്ദ്രയും പ്രതിശ്രുതവരൻ വിനു കൃഷ്ണനും സുഖംപ്രാപിച്ചുവരുന്നു. 150 അടിയിലേറെതാഴ്ചയിൽ പാറക്കുളത്തിലേക്കു വീണ സംഭവം ഓർക്കുമ്പോൾത്തന്നെ പേടിയാണ് സാന്ദ്രയ്ക്ക്.

 മകൻ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു.

പാലക്കാട്:  മകൻ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞ് വീണ്മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടിയിൽ പാറമടയിലെ വീടിനോട് ചേർന്നുള്ള മത്സ്യങ്ങളെവളർത്തുന്ന വെള്ളക്കെട്ടിൽ വീണാണ് കോടങ്ങാട്ടിൽ അനീഷ് ബാബു (38) മുങ്ങി മരിച്ചത്.  ഈവിവരമറിഞ്ഞ ഉടനെ മാതാവ് തിരുണ്ടി ആമിന (58) കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ഒറ്റപ്പാലംതാലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ താലൂക്ക്ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു 

നിയന്ത്രണം വിട്ട കാര്‍ നിരീക്ഷണ ക്യാമറാ പോസ്റ്റില്‍ ഇടിച്ചു.

എടപ്പാള്‍ : നിയന്ത്രണം വിട്ട കാര്‍ നിരീക്ഷണ ക്യാമറാ പോസ്റ്റില്‍ ഇടിച്ചു.സംസ്ഥാന പാതയിലെഅണ്ണക്കമ്പാട് തൃക്കോവില്‍ ക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്.ഇന്ന് രാവിലെ 7.10-ന്ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപെട്ടു. 

ചങ്ങരംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്

ചങ്ങരംകുളം: ചങ്ങരംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഗർഭിണി അടക്കം മൂന്ന് പേർക്ക്പരിക്കേറ്റു.നന്നംമുക്ക് മുതുകാട് സ്വദേശി പാറക്കാട്ട് അനസ്(26)പള്ളിക്കര സ്വദേശി നെച്ചിക്കൽസൈനുദ്ധീൻ(59) മകൾ ഷിബിലി(22)എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാർചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.ശനിയാഴ്ച കാലത്ത് എട്ട് മണിയോടെ ചങ്ങരംകുളം ഹൈവേജംഗ്ഷനിലെ ടാക്സി സ്റ്റാന്റിന് മുൻവശത്താണ് അപകടം.

ചങ്ങരംകുളം ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരണപ്പെട്ടു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.പന്താവൂർകക്കിടിപ്പുറം താമസിച്ചിരുന്ന ഒസാരവളപ്പിൽ അബ്ദുള്ളക്കുട്ടിയുടെ മകൻ അജിലാൻ(18)ആണ്  മരിച്ചത്.ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ പാറക്കൽ ഇറക്കത്ത് ചൊവ്വാഴ്ച കാലത്ത് 7 മണിയോടെയാണ് അപകടം. അജ്ലാൻ സഞ്ചരിച്ച ബൈക്ക് നിയന്തണം വിട്ടതോടെ എതിരെ വന്നസ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റഅജ്ലാനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പീന്നീട് എടപ്പാളിലെ  ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കടയിൽജീവനക്കാരനായിരുന്ന അജ്ലാൻ  സുഹൃത്തിനൊപ്പം ഡ്രൈവിങ് ടെസ്റ്റിനായി പോകുമ്പോഴായിരുന്നുഅപകടം. മൃതദേഹം എടപാളിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്ചങ്ങരംകുളം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

നടുവട്ടത്ത് കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

എടപ്പാൾ: നടുവട്ടത്ത് കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു .നടുവട്ടത്ത് കാർകണ്ടെയ്നർ ലോറിയിൽ ഇടിച്ച് എടപ്പാൾ അണ്ണക്കംപാട് സ്വദേശികളായ പൊന്നിൽ അനുരുപ്(25)  ദിനിൽ (29) എന്നിവർക്ക് പരിക്കേറ്റത്.ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് രണ്ട് മണിയോടെ നടുവട്ടം പെട്രോൾ പമ്പിന് സമീപത്താണ്സംഭവം.പെരുമ്പിലാവിൽ നിന്നും   എടപ്പാൾ ഭാഗത്തേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ട്  ലോറിയിൽഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു.

*പയ്യന്നൂർ പോസ്റ്റ് ഓഫീസിൽ കൊണ്ട് വന്ന തപാൽ ഉരുപ്പടിയിൽ പാമ്പ്*

കണ്ണൂർ: പോസ്റ്റ് ഓഫിസിലെത്തിച്ച തപാൽ ഉരുപ്പടികൾക്കൊപ്പം പാമ്പ്. ഇന്നലെ രാവിലെ പയ്യന്നൂർപോസ്റ്റ് ഓഫിസിൽ തപാൽ ഉരുപ്പടികളുമായി വന്ന ബാഗിലാണ് പാമ്പിനെ കണ്ടത്. ബാഗുകൾ പൊട്ടിച്ച് ഉരുപ്പടികൾ മേശപ്പുറത്ത് തള്ളുമ്പോഴാണ് മേൽവിലാസമില്ലാതെ പാമ്പുംമേശപ്പുറത്ത് വീണത്. കണ്ണൂർ ആർഎംഎസിൽ പോസ്റ്റൽ അധികൃതർ വിവരം നൽകി. പാമ്പ് ബാഗിൽവന്ന വഴി കണ്ടെത്താൻ പോസ്റ്റൽ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.

തിരൂർക്കാട് വെച്ച് നടന്ന അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ് (19 വയസ്സ്) മരണപെട്ടു.തിരൂർക്കാട് നസ്റ കോളേജ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ച് ആണ് അപകടം നടന്നത്. ഇന്നലെ നടന്ന കോളേജ് ഇലക്ഷനിൽ തിരൂർക്കാട് നസ്ര കോളേജിൽ നിന്നും മത്സരിച്ച്വിജയിച്ചിരുന്നു.