എടപ്പാളിൽ പടക്കം പൊട്ടിച്ച് ഭീതി പരത്തിയ സംഭവം;തെളിവെടുപ്പ് നടത്തി. 

എടപ്പാൾ: എടപ്പാൾ ടൗണിൽ പടക്കം പൊട്ടിച്ച് ഭീതി പരത്തിയ സംഭവത്തിൽ പിടിയിലായവരുമായി പോലീസ് തെളിവെടുപ്പ് നടത്തി. എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപത്തും, പടക്കം വാങ്ങിയ  സ്ഥലത്തും എത്തിച്ചാണ് തിരൂർ ഡിവൈഎസ്പി ബെന്നി, ചങ്ങരംകുളം എസ് ഐരാജേന്ദ്രൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. 

എടപ്പാൾ ടൗണിൽ ഭീതി പരത്തി ഗുണ്ട് പൊട്ടിച്ച കേസ്;രണ്ടുപേർ അറസ്റ്റിൽ 

പൊന്നാനി: എടപ്പാൾ ടൗണിൽ ഭീതി പരത്തി ഗുണ്ട് പൊട്ടിച്ച കേസിലെ പ്രതികളെ പൊലിസ്പിടികൂടി.പിടിയിലായത്  പൊന്നാനി വെളിയങ്കോട് അയ്യോട്ടി ചിറ സ്വദേശി കരിക്കലകത്ത് ജംഷിർ(19), പള്ളംപ്രം സ്വദേശി കോയിമ്മവളപ്പിൽ വിഷ്ണു (20) എന്നിവരെയാണ് അന്വേഷണ സംഘംഅറസ്റ്റ് ചെയ്തത്. ദീപാവലി ദിവസം ഇരുവരും മദ്യലഹരിയിലായിരുന്നു എന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതിൽവിഷ്ണുവാണ് ബൈക്കിനു പുറകിലിരുന്ന് പടക്കത്തിന് തിരികൊളുത്തിയത്. തിരൂർ ഡിവൈഎസ്പി വി.വി ബന്നി, എസ് ഐ ആർ. രാജേന്ദ്രൻ നായർ,അന്വേഷണസംഘത്തിലുണ്ടായിരുന്ന എ.എസ് ഐ- ജയപ്രകാശ്, എസ് സി പി ഒ രാജേഷ്, ജയപ്രകാശ്, സുമേഷ്രാഗേഷ് എന്നിവരാണ് പ്രതികളെ കുടുക്കിയത്. പൊതു സ്ഥലത്ത് ഭീതി പരത്തിയ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത് .കൂടുതൽ അന്വേഷണംനടത്തുമെന്നും പോലീസ് അധികൃതർ പറഞ്ഞു 

എടപ്പാൾ ടൗണിൽ ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറി. 

എടപ്പാൾ: എടപ്പാൾ ടൗണിനെ ഞെട്ടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറി. റൗണ്ട് എബൊട്ടിന്സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടുത്തെ ഭിത്തിയുടെ ഒരു കഷ്ണം അടർന്നു പോയി. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോപൊട്ടിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണംഉണ്ടാകേണ്ടതുണ്ട്. വിശദമായ അന്വേഷണത്തിനായി സമീപത്തടക്കമുള്ള മുഴുവൻ സി സി ടി വികളുംപരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബുള്ളറ്റ് മോഷ്ടാവ് പിടിയില്‍;പ്രതി കൊടുവള്ളി സ്വദേശി 

കോഴിക്കോട്: സിനിമ തിയറ്ററിനടുത്തുള്ള പാര്‍ക്കിങ്ങില്‍നിന്ന് ബുള്ളറ്റ് മോഷ്ടിച്ചയാള്‍ പിടിയില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കൊടുവള്ളി വാവാട് സ്വദേശി ഫസലുദ്ദീന്‍ തങ്ങള്‍ (28) ആണ് അറസ്റ്റിലായത്.ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്ക്വാഡും ടൗണ്‍ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ആഗസ്റ്റ് 18ന് രാത്രി അപ്സര തിയറ്ററിനു പിറകിലുള്ള പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട ബുള്ളറ്റാണിയാള്‍കവര്‍ന്നത്. ബുള്ളറ്റ് കുടില്‍തോടുള്ള രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചശേഷം പ്രതി വയനാട്ടിലേക്ക്കടക്കുകയായിരുന്നു. പിന്നീട് ബുള്ളറ്റ് രഹസ്യകേന്ദ്രത്തില്‍നിന്നും മാറ്റാനിയാള്‍നഗരത്തിലെത്തിയെങ്കിലും വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നറിഞ്ഞതോടെ മൊബൈല്‍ഫോണ്‍ സ്വിച്ച്‌ഓഫ് ചെയ്ത് കര്‍ണാടക അതിര്‍ത്തിയില്‍ രഹസ്യമായിതാമസിച്ചുവരുകയായിരുന്നു.അന്വേഷണത്തിനിടെ വാവാട്, താമരശ്ശേരി, അടിവാരം ഭാഗങ്ങളില്‍രാത്രിയില്‍ പ്രതിയെ കണ്ടതായി സിറ്റി ക്രൈം സ്ക്വാഡിന് വിവരം ലഭിച്ചെങ്കിലും പൊലീസ്എത്തുമ്ബോഴേക്കും രക്ഷപ്പെട്ടു. തുടര്‍ന്ന് താമരശ്ശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാരായി തങ്ങിയക്രൈം സ്ക്വാഡ് പ്രതി വാവാട് എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. ടൗണ്‍ സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ഇ. ബാബു, സീനിയര്‍സി.പി.ഒ പി. സജേഷ് കുമാര്‍, സി.പി.ഒമാരായ പി.കെ. രതീഷ്, പി. ജിതേന്ദ്രന്‍, സിറ്റി ക്രൈം സ്ക്വാഡ്അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

എടയൂർ ഒടുങ്ങാട്ടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു.  

വളാഞ്ചേരി-എടയൂർ ഒടുങ്ങാട്ടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. വളരെയധികം വിസ്ത്രീർണ്ണമുള്ളഎടയൂർ ഒടുങ്ങാട്ടുകുളത്തിൽ അക്കരെ നിന്നും തിരിച്ച് നീന്തുന്നതിനിടയിൽ കുഴഞ്ഞ് താഴേക്ക്പോകുകയായിരുന്നു . എന്ന് കൂടെ നീന്തിയിരുന്ന സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞു. വൈകുന്നേരം 5.30നു ആണ് സംഭവം. നാട്ടുകാർ മുങ്ങി എടുത്ത് ഏകദേശം 6 മണിക്ക് വളാഞ്ചേരിനടക്കാവിൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു.പോലീസുംസ്ഥലത്തെത്തി. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയും ഇപ്പോൾ മാതാവിന്റെ  നാടായ  എടയൂർവായനശാലയിൽ താമസിച്ചു വരുന്ന കരടിക്കുന്ന് മണികണ്ഠൻ മയങ്ങനാലിക്കൽ ശാന്തദമ്പതികളുടെ മകൻ രാഹുൽ 24 വയസ്സ് മരണപ്പെട്ടത്. രണ്ട് സഹോദരൻമാർ ഉണ്ട്. മൃതദേഹം  നടക്കാവ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

ചങ്ങരംകുളത്ത് ഓപ്പറേഷൻ തല്ലുമാലയിൽ കുടുങ്ങിയത് നിരവധി ബൈക്കുകൾ 

ചങ്ങരംകുളം: വിദ്യാർത്ഥികളുടെ ബൈക്കിലെ അഭ്യാസവും നിയമലംഘനങ്ങളും വർദ്ധിച്ചതോടെകേരളപോലിസ് തുടങ്ങി വെച്ച സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിവരുന്ന ഓപ്പറേഷൻ തല്ലുമാലയിൽ കുടുങ്ങിയത് 100 ൽ അധികം ബൈക്കുകൾ.ജില്ലാ പോലീസ്മേധാവിയുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് മേഖലയിലെ ക്യാമ്പസുകളെയുംപരിസരപ്രദേശങ്ങളെയും കേന്ദ്രീകരിച്ച് ചങ്ങരംകുളം പോലീസ് പ്രത്യേക പരിശോധനഊർജ്ജിതമാക്കിയത്.രൂപ മാറ്റങ്ങൾ വരുത്തിയും ലൈസൻസില്ലാതെയും അമിത വേഗതയിലും മറ്റുഗതാഗത നിയമങ്ങൾ ലംഘിച്ചും ഓടുന്ന ബൈക്കുകളാണ് പോലീസ് പിടികൂടി പിഴഈടാക്കുന്നത്.ലൈസൻസ്, ഇൻഷുറൻസ്,ഹെൽമറ്റ് എന്നിവ ഇല്ലാതെ വിദ്യാർത്ഥികൾ ബൈക്ക്ഉപയോഗിക്കുന്നതും അപകടത്തിൽ പെടുന്നതും രക്ഷിതാക്കൾക്ക് സാമ്പത്തിക ബാധ്യതവരുത്തുകയും നിയമ നടപടികൾ നേരിടേണ്ടിവരികയും ചെയ്യുന്നുണ്ട്.കൂടാതെ ടൗണുകൾകേന്ദ്രീകരിച്ച് ബൈക്കുകളിൽ എത്തുന്ന വിദ്യാർത്ഥികൾ തല്ല് മാല സ്റ്റൈലിൽ നടത്തി വരുന്നഅടിപിടികൾ നാട്ടുകാർക്കും പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു. ഇത്തരം അവസ്ഥക്ക്പരിഹാരം കാണുന്നതിനാണ് കേരള പോലിസ് ഓപ്പറേഷൻ തല്ലുമാല എന്ന പേരിൽ സ്പെഷൽഡ്രൈവിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽപറഞ്ഞു.നിയമലംഘനം നടത്തിയതിന് പിടികൂടുന്ന ബൈക്കുകൾ രക്ഷിതാക്കളെ വിളിച്ച് വരുത്തിപിഴയീടാക്കി താക്കീത് നൽകിയാണ് വിട്ട് കൊടുക്കുന്നത് 

പെരുമ്പലം കരിങ്കൽ ക്വാറി പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു 

ആനക്കര: ആനക്കര ഗ്രാമപഞ്ചായത്തിലെ പെരുമ്പലത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കരിങ്കൽക്വാറിയിൽ നിന്നും ഉഗ്ര സ്ഫോടനങ്ങൾ കാരണം പരിസരവാസികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നഭയപ്പാടിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ സംഘടിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നപശ്ചാത്തലത്തിൽ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദിൻ്റെ നേതൃത്വത്തിൽപഞ്ചായത്ത് വില്ലേജ് അധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. ക്വാറി ഉടമയുമായി സംസാരിച്ച് ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുവാൻതീരുമാനിച്ചു. 25ാം തീയതി ചൊവ്വാഴ്ച പഞ്ചായത്ത് ഭരണസമിതിയുടെയും ബന്ധപ്പെട്ട അധികൃതരുടെയുംനാട്ടുകാരുടെയും ക്വാറി ഉടമയുടെയും യോഗം ചേർന്ന് പ്രശ്നം പരിഹാരമാകുന്നത് വരെയാണ്പ്രവർത്തി നിർത്തിവച്ചത് . സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പിസി രാജു ,പി കെ ബാലചന്ദ്രൻ മെമ്പർമാരായ കെപിമുഹമ്മദ് , ടി സാലിഹ് ,ഗിരിജ മോഹൻ ,പി കെ സാബു പഞ്ചായത്ത് സെക്രട്ടറി ഇ എൻഹരിനാരായണൻ വില്ലേജ് ഓഫീസർ രാജേഷ് അസിസ്റ്റൻറ് നിഖിൻ എന്നിവരും സംഘത്തിൽഉണ്ടായിരുന്നു. 

പാനൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച്‌ പ്രതിശ്യാംജിത്ത് 

കീഴടങ്ങിയതിന് ശേഷം പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് വിഷ്ണുപ്രിയയെകൊലപ്പെടുത്തിയത് താനാണെന്ന് ശ്യാംജിത്ത് സമ്മതിച്ചത്. പ്രണയപ്പകയാണ് കൊലപാതകകാരണമെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. യുവാവിന് നേരത്തെ തന്നെ വിഷ്ണു പ്രിയയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയായിപെണ്‍കുട്ടി ഇയാളില്‍ നിന്നും അകലം പാലിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക്നയിച്ചതെന്നാണ് സൂചന. പെണ്‍കുട്ടിയുടെ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയഅന്വേഷണത്തിലായിരുന്നു ശ്യാംജിത്തിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഉച്ചയോടെയായിരുന്നു ഫാര്‍മസി ജീവനക്കാരിയായ വിഷ്ണുപ്രിയയെ ശ്യാംജിത്ത്കൊലപ്പെടുത്തിയത്. കിടപ്പു മുറിയിലെ കട്ടിലില്‍ കഴുത്ത് അറ്റ് തൂങ്ങിയ നിലയില്‍ ആയിരുന്നുവിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ഇരു കൈകളിലും വെട്ടേറ്റിട്ടുണ്ട്. ആക്രമണംചെറുത്തപ്പോള്‍ ഏറ്റ പരിക്കാകാം ഇതെന്നാണ് വിലയിരുത്തല്‍ അതേസമയം സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെയായിരുന്നു വിഷ്ണുപ്രിയആക്രമിക്കപ്പെട്ടതെന്നും വിവരമുണ്ട്. ശ്യാംജിത്തിനെ സുഹൃത്തിന് കാണിച്ചു കൊടുത്തതായും പേര്പറഞ്ഞതായും നാട്ടുകാര്‍ പറയുന്നു.