തൃശൂര് നഗരത്തിലെ അനാശാസ്യകേന്ദ്രത്തില് കൊലപാതകം. ഒഡീഷക്കാരനായ ധന്പതിനായികാണ് കൊല്ലപ്പെട്ടത്. 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റിലായി. ഒഡീഷക്കാരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥിതൊഴിലാളികൾ വാടകയ്ക്കെടുത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന രഹസ്യ അനാശാസ്യ കേന്ദ്രത്തിലാണ്ഒഡീഷ സ്വദേശിയായ ധന്പതി നായക് കൊല്ലപ്പെട്ടത്.പണമിടപാടുമായി ബന്ധപ്പെട്ടതർക്കത്തെത്തുടർന്ന് രാത്രിയുണ്ടായ മർദ്ദനത്തിലാണ് ഇയാൾക്ക് മാരകമായി പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായിബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബൈക്കിൽ ചാക്കിൽ കെട്ടി കുട്ടിയെ വെച്ച് ട്രോൾ വിഡിയോ: യുവാവിന് എതിരെ പരാതി
തിരുവനന്തപുരം:* സംസ്ഥാന സർക്കാർ റോഡുകളിൽ ഏർപ്പെടുത്തിയ പുതിയ പിഴകളെ ട്രോളിയയുവാവിന് എതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. വലിയ ചാക്കിൽ, വാഴക്കുലയുടെ തണ്ടിന്താഴെ കുട്ടിയെ ഇരുത്തി ബൈക്കോടിച്ചു എന്ന് ആരോപിച്ച് എഡ്വിൻ ജോയ് മറിയ എന്നയാളാണ്ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്. കുട്ടിയെ ചാക്കിന് അകത്ത് ഇരുത്തി ബൈക്കിന്മുന്നിൽ ഇരുത്തി യാത്ര ചെയ്തുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. കുട്ടികളെയുമായിഇങ്ങിനെ യാത്ര ചെയ്താൽ അവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നുംപരാതിയിയിൽ ചൂണ്ടിക്കാട്ടുന്നു. ബൈക്കിൽ രണ്ടു പേരിലേറെയുമായി യാത്ര ചെയ്താലും പിഴയുണ്ട്. ഇതിനെതിരെ പ്രതിഷേധംആയാണ് വീഡിയോ ചെയ്തത്.
ഇന്നുമുതൽ മലപ്പുറം ജില്ലയിൽ 49 എ.ഐ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും;ഇരുചക്രവാഹനത്തിൽ 3 പേർ കുട്ടികളായാലും സഞ്ചരിച്ചാൽ പിടി വീഴും*
മലപ്പുറം: റോഡുകളിൽ എ.ഐ കാമറകൾ ഇന്ന് പ്രവർത്തിച്ചു തുടങ്ങുന്നതോടെ വൻ പിഴയാണ്മോട്ടോർ വാഹന വകുപ്പ് ചുമത്തുന്നത്. അതേസമയം, വണ്ടി വഴിയിൽ തടഞ്ഞുള്ള പരിശോധനതുടരാനാണ് പൊലീസ് തീരുമാനം. അതു പാടില്ലെന്ന നിർദേശം പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടില്ല. ഒരു യാത്രയിൽ ഒരു കുറ്റത്തിന് ഓരോ കാമറയും പിഴ ചുമത്തും. ഹെൽമറ്റ് വയ്ക്കാതെ സഞ്ചരിച്ചത്കാമറയിൽ പതിഞ്ഞാൽ ഫോണിൽ 500 രൂപ പിഴ സന്ദേശം വരും. ഇത്തരത്തിൽ അഞ്ച് കാമറകളിൽപതിഞ്ഞാൽ 2,500 രൂപ പോയിക്കിട്ടും. മൊബൈൽ ഫോണിൽ സംസാരിച്ചാൽ 2000 രൂപ പിഴയാകും. അഞ്ച് കാമറകളിൽ പതിഞ്ഞാൽ 10000 രൂപ നൽകണം. കാമറയിൽ പതിഞ്ഞുകഴിഞ്ഞാൽ മോട്ടോർവാഹന വകുപ്പിന്റെ സംസ്ഥാന ജില്ലാ കൺട്രോൾ റൂമിലാണ്ബാക്കി നടപടികൾ. പെറ്റി അംഗീകരിക്കേണ്ടത് എൻഫോഴ്സ്മെന്റ് വിഭാഗമാണ്. ഒരാൾക്ക് ഒരു പെറ്റിമതിയെന്ന് അവിടെ തീരുമാനിക്കാമെങ്കിലും പണം വാരുകയാണ് അവരുടെ ലക്ഷ്യം. മലപ്പുറം ജില്ലയിൽ കാമറ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ മലപ്പുറം കൂട്ടുമൂച്ചി മലപ്പുറം നടുവട്ടം മലപ്പുറം കരിപ്പറമ്പ് മലപ്പുറം കാവിൽ പടി, എടപ്പാൾ മലപ്പുറം പറമ്പിലങ്ങാടി മലപ്പുറം പെരുന്തള്ളൂർ മലപ്പുറം കടുങ്ങാത്തുകുണ്ട് മലപ്പുറം കുറ്റിക്കലത്താണി മലപ്പുറം കോട്ടപ്പുറം മലപ്പുറം പുലാമന്തോൾ മലപ്പുറം താഴെ പാലം, തിരൂർ മലപ്പുറം ഓണപ്പുട, കൊളത്തൂർ മലപ്പുറം മൂന്നാക്കൽ മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി മലപ്പുറം മാനത്തുമംഗലം മലപ്പുറം നടക്കാവ്, താനൂർ മലപ്പുറം പെരിന്തൽമണ്ണ മലപ്പുറം ജൂബിലി ജംങ്ങ്ഷൻ അങ്ങാടിപ്പുറം മലപ്പുറം പടപ്പറമ്പ് മലപ്പുറം തടത്തിൽ വളവ് മലപ്പുറം എടരിക്കോട് മലപ്പുറം കൊടക്കൽ മലപ്പുറം ചട്ടിപ്പറമ്പ് മലപ്പുറം പുത്തൂർ പാലം മലപ്പുറം പെരുന്തള്ളൂർ-2 മലപ്പുറം മങ്കട, വെരുമ്പുലാക്കൽ മലപ്പുറം കൂട്ടിലങ്ങാടി മലപ്പുറം നൂറടി പാലം മലപ്പുറം പരപ്പനങ്ങാടി മലപ്പുറം കുറ്റാളൂർ മലപ്പുറം KK…
ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം
കൊച്ചി: കൊച്ചിയെ രണ്ടാഴ്ചയോളം വിഷപ്പുകയിലമർത്തിയ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടുംതീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്ക്കാനായി രണ്ട് അഗ്നിശമനയൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല. സെക്ടർ ഒന്നിൽ വലിയതോതിൽകൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനടിയിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. ആശങ്കവേണ്ടെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഗ്നിശമനസേനാംഗങ്ങൾ വ്യക്തമാക്കി.
ജാമ്യത്തിലിറങ്ങി മുങ്ങിയ മങ്കടയിലെ പിടികിട്ടാപുള്ളി അറസ്റ്റിൽ
മങ്കട:* കവർച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപുള്ളി അറസ്റ്റിൽ. 2012 ൽ മങ്കട കരിമലയിലെ ക്വാറിയിൽ വെച്ച് കൈകോട്ട് തായ് കൊണ്ട് സ്ത്രീയുടെ തലക്കടിച്ച്കഴുത്തിലുണ്ടായിരുന്ന മാല കവർന്ന ഉച്ചാരക്കടവ് സ്വദേശി ബാബുവിനെ(49)യാണ് മങ്കട എസ് ഐഷിജോ സി തങ്കച്ചനും സംഘവുംഅറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാകാനുള്ള സമയംഅവസാനിച്ചിട്ടും രഹസ്യ കേന്ദ്രത്തിൽ കഴിയുകയായിരുന്നു.
പാലക്കാട്ട് രണ്ട് യുവമോർച്ച പ്രവർത്തകർക്കും ഒരു സ്ത്രീയ്ക്കും വെട്ടേറ്റു
പാലക്കാട്: പഴമ്പാലക്കോട് സിപിഎം ആക്രമണത്തിൽ രണ്ട് യുവമോർച്ച പ്രവർത്തകർക്കും ഒരുസ്ത്രീയ്ക്കും വെട്ടേറ്റു. യുവമോർച്ച പ്രവർത്തകരായ വിഷ്ണു, ദിനേശ് എന്നിവർക്കും വിഷ്ണുവിന്റെഅമ്മ പാർവതിയ്ക്കുമാണ് വെട്ടേറ്റത്. 25 ഓളം സിപിഎം പ്രവർത്തകര് വീട് കയറിആക്രമിക്കുകയായിരുന്നു എന്ന് ബി ജെ പി ആരോപിച്ചു.ആക്രമണത്തിൽ പരിക്കേറ്റവരെ ആലത്തൂർതാലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂറ്റനാട് കാറും ബസ്സും കൂട്ടിയിടിച്ച് അപകടം
കൂറ്റനാട്: ന്യൂ ബസാറിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കാണ് സംഭവം. ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട ബസിന് പുറകെ കാർ വന്നിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾപറഞ്ഞു കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു ആർക്കും പരിക്കില്ല. ചാലിശ്ശേരി പോലീസ്സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
അയിലക്കാട് വാഹനാപകടം ; ഒരാൾക്ക് ഗുരുതര പരിക്ക്
എടപ്പാൾ: ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ആണ് അയിലക്കാട് എ.എം.എൽ.പി.സ്കൂളിന്സമീപത്ത് വെച്ച് കാറുകൾ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായ പരുക്ക് പറ്റിയത്.കാഞ്ഞിരമുക്ക്ഭാഗത്തു നിന്ന് തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും എടപ്പാൾ ഭാഗത്തു നിന്നുംവരുകയായിരുന്ന അയിലക്കാട് സ്വദേശി മങ്ങാട്ട് പറമ്പിൽ അഷറഫ് സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ അഷറഫിനെ തൃശൂരിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊന്നാനി ബീച്ചിലെത്തുന്ന ദമ്പതികളെ അക്രമിച്ച് മൊബൈൽ കവർച്ച; മുഖ്യപ്രതി പിടിയിൽ
പൊന്നാനി: ബീച്ചിലെത്തുന്ന ദമ്പതികളെ ആക്രമിച്ച് മൊബൈൽ കവർന്ന കേസിലെമുഖ്യപ്രതികളിലൊരാൾ പിടിയിലായി. പൊന്നാനി അഴീക്കൽ സ്വദേശി അജ്മലാണ് അറസ്റ്റിലായത്. പൊന്നാനി കർമ റോഡിലും ബീച്ചിലും സന്ദർശനത്തിനെത്തുന്ന ദമ്പതികളെയും കമിതാക്കളെയുംഅക്രമിക്കുന്ന സംഘമാണ് ഇവർ. പാലക്കാട് ജില്ലയിൽ നിന്ന് കർമ്മ പാതയിലേക്ക് ദമ്പതികളെ അക്രമിച്ച് ഈ സംഘം മുപ്പത്തിഎട്ടായിരം രൂപ വിലയുള്ള മൊബൈൽ കവർന്നിരുന്നു. ഈ കേസിലാണ് അജ്മൽ ഇപ്പോൾഅറസ്റ്റിലായിട്ടുള്ളത്. പൊന്നാനിയിലെ പൊതുസ്ഥലങ്ങളിൽ സന്ദർശനത്തിനെത്തുന്ന ദമ്പതികളെ അക്രമിക്കുന്നത്വർധിച്ചിരുന്നു.സംഭവത്തിൽ പങ്കാളിയായ മുക്കാടി സ്വദേശി അൻസാറിനെ ഇനിയും പിടികിട്ടാനുണ്ട്.










