എടയൂർ ഒടുങ്ങാട്ടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു.  

വളാഞ്ചേരി-എടയൂർ ഒടുങ്ങാട്ടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. വളരെയധികം വിസ്ത്രീർണ്ണമുള്ളഎടയൂർ ഒടുങ്ങാട്ടുകുളത്തിൽ അക്കരെ നിന്നും തിരിച്ച് നീന്തുന്നതിനിടയിൽ കുഴഞ്ഞ് താഴേക്ക്പോകുകയായിരുന്നു . എന്ന് കൂടെ നീന്തിയിരുന്ന സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞു. വൈകുന്നേരം 5.30നു ആണ് സംഭവം. നാട്ടുകാർ മുങ്ങി എടുത്ത് ഏകദേശം 6 മണിക്ക് വളാഞ്ചേരിനടക്കാവിൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു.പോലീസുംസ്ഥലത്തെത്തി. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയും ഇപ്പോൾ മാതാവിന്റെ  നാടായ  എടയൂർവായനശാലയിൽ താമസിച്ചു വരുന്ന കരടിക്കുന്ന് മണികണ്ഠൻ മയങ്ങനാലിക്കൽ ശാന്തദമ്പതികളുടെ മകൻ രാഹുൽ 24 വയസ്സ് മരണപ്പെട്ടത്. രണ്ട് സഹോദരൻമാർ ഉണ്ട്. മൃതദേഹം  നടക്കാവ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

ചങ്ങരംകുളത്ത് ഓപ്പറേഷൻ തല്ലുമാലയിൽ കുടുങ്ങിയത് നിരവധി ബൈക്കുകൾ 

ചങ്ങരംകുളം: വിദ്യാർത്ഥികളുടെ ബൈക്കിലെ അഭ്യാസവും നിയമലംഘനങ്ങളും വർദ്ധിച്ചതോടെകേരളപോലിസ് തുടങ്ങി വെച്ച സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിവരുന്ന ഓപ്പറേഷൻ തല്ലുമാലയിൽ കുടുങ്ങിയത് 100 ൽ അധികം ബൈക്കുകൾ.ജില്ലാ പോലീസ്മേധാവിയുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് മേഖലയിലെ ക്യാമ്പസുകളെയുംപരിസരപ്രദേശങ്ങളെയും കേന്ദ്രീകരിച്ച് ചങ്ങരംകുളം പോലീസ് പ്രത്യേക പരിശോധനഊർജ്ജിതമാക്കിയത്.രൂപ മാറ്റങ്ങൾ വരുത്തിയും ലൈസൻസില്ലാതെയും അമിത വേഗതയിലും മറ്റുഗതാഗത നിയമങ്ങൾ ലംഘിച്ചും ഓടുന്ന ബൈക്കുകളാണ് പോലീസ് പിടികൂടി പിഴഈടാക്കുന്നത്.ലൈസൻസ്, ഇൻഷുറൻസ്,ഹെൽമറ്റ് എന്നിവ ഇല്ലാതെ വിദ്യാർത്ഥികൾ ബൈക്ക്ഉപയോഗിക്കുന്നതും അപകടത്തിൽ പെടുന്നതും രക്ഷിതാക്കൾക്ക് സാമ്പത്തിക ബാധ്യതവരുത്തുകയും നിയമ നടപടികൾ നേരിടേണ്ടിവരികയും ചെയ്യുന്നുണ്ട്.കൂടാതെ ടൗണുകൾകേന്ദ്രീകരിച്ച് ബൈക്കുകളിൽ എത്തുന്ന വിദ്യാർത്ഥികൾ തല്ല് മാല സ്റ്റൈലിൽ നടത്തി വരുന്നഅടിപിടികൾ നാട്ടുകാർക്കും പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു. ഇത്തരം അവസ്ഥക്ക്പരിഹാരം കാണുന്നതിനാണ് കേരള പോലിസ് ഓപ്പറേഷൻ തല്ലുമാല എന്ന പേരിൽ സ്പെഷൽഡ്രൈവിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽപറഞ്ഞു.നിയമലംഘനം നടത്തിയതിന് പിടികൂടുന്ന ബൈക്കുകൾ രക്ഷിതാക്കളെ വിളിച്ച് വരുത്തിപിഴയീടാക്കി താക്കീത് നൽകിയാണ് വിട്ട് കൊടുക്കുന്നത് 

പെരുമ്പലം കരിങ്കൽ ക്വാറി പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു 

ആനക്കര: ആനക്കര ഗ്രാമപഞ്ചായത്തിലെ പെരുമ്പലത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കരിങ്കൽക്വാറിയിൽ നിന്നും ഉഗ്ര സ്ഫോടനങ്ങൾ കാരണം പരിസരവാസികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നഭയപ്പാടിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ സംഘടിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നപശ്ചാത്തലത്തിൽ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദിൻ്റെ നേതൃത്വത്തിൽപഞ്ചായത്ത് വില്ലേജ് അധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. ക്വാറി ഉടമയുമായി സംസാരിച്ച് ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുവാൻതീരുമാനിച്ചു. 25ാം തീയതി ചൊവ്വാഴ്ച പഞ്ചായത്ത് ഭരണസമിതിയുടെയും ബന്ധപ്പെട്ട അധികൃതരുടെയുംനാട്ടുകാരുടെയും ക്വാറി ഉടമയുടെയും യോഗം ചേർന്ന് പ്രശ്നം പരിഹാരമാകുന്നത് വരെയാണ്പ്രവർത്തി നിർത്തിവച്ചത് . സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പിസി രാജു ,പി കെ ബാലചന്ദ്രൻ മെമ്പർമാരായ കെപിമുഹമ്മദ് , ടി സാലിഹ് ,ഗിരിജ മോഹൻ ,പി കെ സാബു പഞ്ചായത്ത് സെക്രട്ടറി ഇ എൻഹരിനാരായണൻ വില്ലേജ് ഓഫീസർ രാജേഷ് അസിസ്റ്റൻറ് നിഖിൻ എന്നിവരും സംഘത്തിൽഉണ്ടായിരുന്നു. 

പാനൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച്‌ പ്രതിശ്യാംജിത്ത് 

കീഴടങ്ങിയതിന് ശേഷം പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് വിഷ്ണുപ്രിയയെകൊലപ്പെടുത്തിയത് താനാണെന്ന് ശ്യാംജിത്ത് സമ്മതിച്ചത്. പ്രണയപ്പകയാണ് കൊലപാതകകാരണമെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. യുവാവിന് നേരത്തെ തന്നെ വിഷ്ണു പ്രിയയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയായിപെണ്‍കുട്ടി ഇയാളില്‍ നിന്നും അകലം പാലിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക്നയിച്ചതെന്നാണ് സൂചന. പെണ്‍കുട്ടിയുടെ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയഅന്വേഷണത്തിലായിരുന്നു ശ്യാംജിത്തിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഉച്ചയോടെയായിരുന്നു ഫാര്‍മസി ജീവനക്കാരിയായ വിഷ്ണുപ്രിയയെ ശ്യാംജിത്ത്കൊലപ്പെടുത്തിയത്. കിടപ്പു മുറിയിലെ കട്ടിലില്‍ കഴുത്ത് അറ്റ് തൂങ്ങിയ നിലയില്‍ ആയിരുന്നുവിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ഇരു കൈകളിലും വെട്ടേറ്റിട്ടുണ്ട്. ആക്രമണംചെറുത്തപ്പോള്‍ ഏറ്റ പരിക്കാകാം ഇതെന്നാണ് വിലയിരുത്തല്‍ അതേസമയം സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെയായിരുന്നു വിഷ്ണുപ്രിയആക്രമിക്കപ്പെട്ടതെന്നും വിവരമുണ്ട്. ശ്യാംജിത്തിനെ സുഹൃത്തിന് കാണിച്ചു കൊടുത്തതായും പേര്പറഞ്ഞതായും നാട്ടുകാര്‍ പറയുന്നു.

മതസൗഹാർദ്ധത്തിന് ഉദാഹരണമായി ചാലിശ്ശേരി ആലിക്കരയിലെ നബി ദിനാഘോഷം 

ചാലിശ്ശേരി: ചാലിശ്ശേരി ആലിക്കരയിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക സ്നേഹസംഗമവും കുട്ടികളുടെയും ഒ എസ് എഫ് വിദ്യാർത്ഥികളുടെയും കലാപരിപാടികളും നടന്നു. ഒക്ടോബർ 14,15 തീയതികളിൽ നടന്ന പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആലിക്കര മഹല്ല് പ്രസിഡന്റ്‌ വി.എ മുഹമ്മദിന്റെ അധ്യക്ഷതയിൽ തുടങ്ങിയ സാംസ്‌കാരികസ്നേഹസംഗമത്തിന്റെ ഉദ്ഘാടനം ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് പി വി ഉമ്മർമൗലവി നിർവഹിച്ചു. കെ.ജെ പ്രവീൺ (സബ് ഇൻസ്‌പെക്ടർ, ചാലിശ്ശേരി ) മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ നബി തിരുമേനിയുടെ കാലത്തെ ചരിത്രങ്ങളും സവിശേഷതകളും ആധുനികസമൂഹത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സ്വാമി ജ്ഞാനതീർത്ഥയും (ശിവഗിരിമഠം, വർക്കല), ഫാദർ പത്രോസ് (പ്രിൻസിപ്പൽ, ബഥനി സെന്റ് ജോൺസ് ഹയർ സെക്കഡറി സ്കൂൾ, കുന്നംകുളം) എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. രണ്ടാം ദിവസം മദ്രസ്സാ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഒ എസ് എഫ് വിദ്യാർത്ഥികളുടെ ദഫ്മുട്ടും അരങ്ങേറി. പൊതുപരീക്ഷയിലെ മികച്ച പ്രകടനമുൾപ്പെടെ നിരവധി വിദ്യാർഥികൾക്ക്സമ്മാനദാനവും നടത്തി. 

ഇൻസ്റ്റാഗ്രാമിൽ വൈറലായ തീ തുപ്പും കാറിന് പട്ടിട്ട് മോട്ടോർ വാഹന വകുപ്പ് 

മലപ്പുറം: മലപ്പുറത്ത് സൈലൻസറിൽ നിന്ന് തീതുപ്പുംവിധം രൂപമാറ്റംവരുത്തിയ കാർ മോട്ടോർവാഹനവകുപ്പ് എൻഫോഴ്മെന്റ് വിഭാഗം പിടികൂടി. സമൂഹമാധ്യമങ്ങളിൽ ലൈക്കുകൾ വാരിക്കൂട്ടിയകാറാണ് പിടിയിലായത്. കോളേജുകളിൽ ഉൾപ്പെടെ ആഘോഷ പരിപാടികൾക്ക് നൽകിയിരുന്നകാറായിരുന്നു ഇത്. കഴിഞ്ഞ ദിവസങ്ങളിൽ കാർ ഇൻസ്റ്റഗ്രാമിൽ വൻ ഹിറ്റായിരുന്നു. കോളേജുകളിലെആഘോഷങ്ങളിൽ ഈ കാർ ആയിരുന്നു ഹീറോ. സൈലൻസറിൽ നിന്ന് തീ തുപ്പുന്നതരത്തിലായിരുന്നു രൂപമാറ്റം വരുത്തിയിരിക്കുന്നത്. എഞ്ചിനിൽ നിന്ന് പ്രത്യേക പൈപ്പ്സൈലൻസറിൽ എത്തിച്ച് തീ വരാനുള്ള സംവിധാനമാണ് കാറിൽ ഉണ്ടാക്കിയിരിക്കുന്നത്. പിന്നിൽപോകുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധത്തിലാണ് രൂപമാറ്റം എന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്. ഇതുകൂടാതെ എട്ട് വിധത്തിലുള്ള രൂപമാറ്റങ്ങളും കാറിന് വരുത്തിയിരുന്നു. ഹോണ്ട സിറ്റി കാറിൽലക്ഷങ്ങൾ മുടക്കിയായിരുന്നു ഇത്തരത്തിൽ രൂപമാറ്റം വരുത്തിയത്. മലപ്പുറത്ത് വെന്നിയൂരിൽഉടമയുടെ വീട്ടിലെത്തിയാണ് മോട്ടോർവാഹന വകുപ്പ് കാർ പരിശോധിച്ചത്. സാധാരണ കാർവാടകയ്ക്ക് നൽകുന്നതിന്റെ ഇരട്ടിയിലേറെ തുകയ്ക്കാണ് ഈ കാർ വാടകയ്ക്ക്നൽകിയിരുന്നതെന്നാണ് വിവരം. 'വാഹനത്തിൽ അടിമുടി മാറ്റംവരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 44000 രൂപ പിഴ ചുമത്തി. വാഹനത്തിന്റെ ആർസി പിടിച്ചെടുത്തിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ പൂർവ്വസ്ഥിതിയിലാക്കിഹാജരാക്കിയാൽ മാത്രമേ ആർ.സി. തിരികെ നൽകൂ. അല്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻഅടക്കം റദ്ദാക്കും', എൻഫോഴ്സ്മെന്റ്റ് ആർ.ടി.ഒ. ഷെഫീഖ് വ്യക്തമാക്കി.

ചങ്ങരംകുളം പന്താവൂരിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരണപ്പെട്ടു 

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം പന്താവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച്ചാലിശ്ശേരി കൂനമുച്ചി സ്വദേശി മരണപ്പെട്ടു. താഴെ പന്താവൂരിൽ വെച്ചായിരുന്നു അപകടംനടന്നത്.നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ചങ്ങരംകുളം ഭാഗത്ത് നിന്നുംഎടപ്പാളിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെയാണ് കാർ ഇടിച്ചത്.കൊളപ്പുറത്ത്വീട്ടിൽ യൂസഫ് ഉണ്ണി(53)യാണ് അപകടത്തിൽ മരണപ്പെട്ടത്.എടപ്പാളിൽ നിന്നും ചങ്ങരംകുളംഭാഗത്തേക്ക് വന്നിരുന്ന ചങ്ങരംകുളം സ്വദേശി ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.വൈകീട്ട്4.30യോടെയാണ് അപകടം സംഭവിച്ചത്.യൂസഫിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽഎത്തിക്കുമ്പോളെക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചങ്ങരംകുളംത്തെ സ്വകാര്യആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗൾഫിൽ നിന്നും ലീവിന് വന്നതായിരുന്നുയൂസഫ്.ഭാര്യ റാബിയ,മക്കൾ അനസ്,ഹർഷിദ്.

വിദ്യാർത്ഥിയെ മർദിച്ച സംഭവം: കോതമംഗലം എസ്ഐയെ സസ്പെൻഡ് ചെയ്തു 

കൊച്ചി: വിദ്യാര്‍ത്ഥിയെ സ്റ്റേഷനിലിട്ട് മര്‍ദ്ദിച്ച കോതമംഗലം എസ്ഐയെ സസ്പെൻഡ് ചെയ്തു. എറണാകുളം റൂറൽ എസ് പിയാണ് എസ് ഐ മാഹിൻ സലിമിനെ സസ്പെൻഡ് ചെയ്തത്. എസ്എഫ് ഐ പ്രവർത്തകനും മാര്‍ ബസേലിയോസ് കോളജിലെ വിദ്യാര്‍ത്ഥിയുമായ റോഷനാണ്മര്‍ദനമേറ്റത്. മർദ്ദനത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കോതമം​ഗലം തങ്കളത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്പൊലീസ് ഏതാനും വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇക്കാര്യംഅന്വേഷിക്കാനെത്തിയ വിദ്യാർത്ഥിയെയാണ് പൊലീസ് മര്‍ദ്ദിച്ചത്. പുലർച്ചെ രണ്ട്മണിയോടെയായിരുന്നു സംഭവം. അസഭ്യം പറയുന്നത് എന്തിനാണെന്നും, എന്താ കാര്യമെന്ന് അന്വേഷിക്കാന്‍ വന്നതാണെന്നുംപറഞ്ഞപ്പോൾ,  സ്‌റ്റേഷനു പുറത്തേക്ക് ഇറങ്ങിവന്ന എസ്‌ഐ റോഷനെ കോളറില്‍ പിടിച്ചുവലിച്ച്അകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നീ എസ്എഫ്‌ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് റോഷൻ പറഞ്ഞു. മുഖത്തുംതലയിലുമാണ് മര്‍ദ്ദിച്ചത്. അകാരണമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്നും റോഷൻ പറഞ്ഞു. റോഷന്റെകേള്‍വിക്ക് പ്രശ്‌നമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. റോഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ എസ് ഐയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ് എഫ് ഐ നേതൃത്വംരംഗത്തെത്തിയിരുന്നു.