പാലക്കാട്ട് രണ്ട് യുവമോർച്ച പ്രവർത്തകർക്കും ഒരു സ്ത്രീയ്‌ക്കും വെട്ടേറ്റു

പാലക്കാട്: പഴമ്പാലക്കോട് സിപിഎം ആക്രമണത്തിൽ രണ്ട് യുവമോർച്ച പ്രവർത്തകർക്കും ഒരുസ്ത്രീയ്‌ക്കും വെട്ടേറ്റു. യുവമോർച്ച പ്രവർത്തകരായ വിഷ്ണു, ദിനേശ് എന്നിവർക്കും വിഷ്ണുവിന്റെഅമ്മ പാർവതിയ്‌ക്കുമാണ് വെട്ടേറ്റത്. 25 ഓളം സിപിഎം പ്രവർത്തകര് വീട് കയറിആക്രമിക്കുകയായിരുന്നു എന്ന് ബി ജെ പി ആരോപിച്ചു.ആക്രമണത്തിൽ പരിക്കേറ്റവരെ ആലത്തൂർതാലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൂറ്റനാട് കാറും ബസ്സും കൂട്ടിയിടിച്ച് അപകടം

കൂറ്റനാട്: ന്യൂ ബസാറിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കാണ് സംഭവം. ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട ബസിന് പുറകെ കാർ വന്നിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾപറഞ്ഞു കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു ആർക്കും പരിക്കില്ല. ചാലിശ്ശേരി പോലീസ്സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

അയിലക്കാട് വാഹനാപകടം ; ഒരാൾക്ക് ഗുരുതര പരിക്ക്

എടപ്പാൾ: ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ആണ്  അയിലക്കാട് എ.എം.എൽ.പി.സ്കൂളിന്സമീപത്ത് വെച്ച്  കാറുകൾ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായ പരുക്ക് പറ്റിയത്.കാഞ്ഞിരമുക്ക്ഭാഗത്തു നിന്ന് തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും എടപ്പാൾ ഭാഗത്തു നിന്നുംവരുകയായിരുന്ന അയിലക്കാട് സ്വദേശി മങ്ങാട്ട് പറമ്പിൽ അഷറഫ് സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ അഷറഫിനെ തൃശൂരിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊന്നാനി ബീച്ചിലെത്തുന്ന ദമ്പതികളെ അക്രമിച്ച് മൊബൈൽ കവർച്ച; മുഖ്യപ്രതി പിടിയിൽ

പൊന്നാനി: ബീച്ചിലെത്തുന്ന ദമ്പതികളെ ആക്രമിച്ച് മൊബൈൽ കവർന്ന കേസിലെമുഖ്യപ്രതികളിലൊരാൾ പിടിയിലായി. പൊന്നാനി അഴീക്കൽ സ്വദേശി അജ്മലാണ് അറസ്റ്റിലായത്. പൊന്നാനി കർമ റോഡിലും ബീച്ചിലും സന്ദർശനത്തിനെത്തുന്ന ദമ്പതികളെയും കമിതാക്കളെയുംഅക്രമിക്കുന്ന സംഘമാണ് ഇവർ. പാലക്കാട് ജില്ലയിൽ നിന്ന് കർമ്മ പാതയിലേക്ക് ദമ്പതികളെ അക്രമിച്ച് ഈ സംഘം മുപ്പത്തിഎട്ടായിരം രൂപ വിലയുള്ള  മൊബൈൽ  കവർന്നിരുന്നു. ഈ കേസിലാണ് അജ്മൽ ഇപ്പോൾഅറസ്റ്റിലായിട്ടുള്ളത്. പൊന്നാനിയിലെ പൊതുസ്ഥലങ്ങളിൽ സന്ദർശനത്തിനെത്തുന്ന ദമ്പതികളെ അക്രമിക്കുന്നത്വർധിച്ചിരുന്നു.സംഭവത്തിൽ പങ്കാളിയായ മുക്കാടി സ്വദേശി അൻസാറിനെ ഇനിയും പിടികിട്ടാനുണ്ട്.

വളർത്ത് മീൻ ചത്തു;13 കാരൻ ആത്മഹത്യ ചെയ്തു.

ചങ്ങരംകുളം: വളർത്ത് മീൻ ചത്ത മനോവിഷമത്തിൽ 13 കാരൻ ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻറോഷൻ ആർ മേനോൻ (13)ആണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം. ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻവാർപ്പിന് മുകളിൽ പോയ വിദ്യാർത്ഥിയെ എട്ടര ആയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയിനോക്കിയപ്പോഴാണ്  ഇരുമ്പ് പൈപ്പിൽ പ്ളാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവച്ചിരുന്നു. റോഷന്റെ അക്വോറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു.

വീട്ടിലെത്താനുള്ള ധൃതി; നിർത്തിയിട്ട ട്രെയിനിനടിയിലൂടെ കടന്ന വിദ്യാർഥിനിയെ മറ്റൊരുട്രെയിനിടിച്ച് തെറിപ്പിച്ചു

കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറിസ്കൂളിലെ വിദ്യാര്‍ഥിനി പവിത്ര (15) ആണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) വൈകിട്ട് നാലരമണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ് ട്രെയിനിനടിയിൽ കൂടി പാളം മുറിച്ചുകടക്കവെ കണ്ണൂർ ഭാഗത്തു നിന്നു മംഗളുരു ഭാഗത്തേക്കു പോവുകയായിരുന്ന കോയമ്പത്തൂർ ഫാസ്റ്റ്പാസഞ്ചർ ട്രെയിൻ വിദ്യാർഥിനിയെ ഇടിക്കുകയായിരുന്നു. മൃതദേഹം ഹോസ്ദുർഗ് പോലീസ് എത്തിഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കരിപ്പൂരിൽ 38 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി; ചങ്ങരംകുളം സ്വദേശി അറസ്റ്റിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തിയ യുവാവ് പോലീസ്പിടിയിൽ. മലപ്പുറം ആലങ്കോട് സ്വദേശി അബ്ദുൾ വാസിത്തി(38)നെയാണ് വിമാനത്താവളത്തിന്എട്ടുകിലോമീറ്റർ അകലെവെച്ച് പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 672 ഗ്രാം സ്വർണംപിടിച്ചെടുത്തു. സ്വർണത്തിന് വിപണിയിൽ 38 ലക്ഷം രൂപവിലവരും. വ്യാഴാഴ്ച രാവിലെ അബുദാബിയിൽനിന്നുളള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് വാസിത്ത്കരിപ്പൂരിലെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളാക്കി സ്വർണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചിരുന്ന ഇയാൾ8.15-ഓടെ കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പംകാറിൽ കയറി വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് പോയെങ്കിലും പോലീസ് ഇവരെപിന്തുടരുകയായിരുന്നു. എട്ട് കിലോമീറ്റർ അകലെ ഒരു ഹോട്ടലിന്റെ മുന്നിൽവെച്ചാണ് ഇവരുടെ കാർ കണ്ടെത്തിയത്. തുടർന്ന് ഹോട്ടലിൽ കയറി നടത്തിയ പരിശോധനയിൽ വാസിത്തിനെ കണ്ടെത്തുകയുംഇയാളിൽനിന്ന് മൂന്ന് ക്യാപ്സ്യൂളുകളും പിടിച്ചെടുക്കുകയുമായിരുന്നു. വിമാനത്താവളത്തിൽനിന്ന്പുറത്തിറങ്ങിയതിന് പിന്നാലെ ഇയാൾ ശരീരത്തിനുള്ളിൽനിന്ന് ക്യാപ്സ്യൂളുകളെല്ലാംപുറത്തെടുത്തിരുന്നതായും പാന്റ്സിന്റെ പോക്കറ്റിൽനിന്നാണ് ഇവ കണ്ടെടുത്തതെന്നും പോലീസ്പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോർട്ട്നൽകും. ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുന്ന ഏഴാമത്തെസ്വർണക്കടത്ത് കേസാണിത്. 

കവർച്ചാ സംഘത്തലവനും കൂട്ടാളിയും മയക്കുമരുന്നു മായി പിടിയിൽ.

കരിപ്പൂർ: ഹൈവേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ രണ്ടു പേർ പിടിയിൽ . തേഞ്ഞിപ്പാലം മുല്ലപ്പടി വള്ളിത്തൻ വീട്ടിൽ മുഹമ്മദ് ഷാഫി (39), കരിപ്പുർ നെടുംതൊടിക സ്വദേശി കോലോത്തും തൊടിക മുഹമ്മദ് റിസ്‌വാൻ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന കഞ്ചാവും എം…