അമ്മ മരിച്ചു,വേ​ഗം വിടാമോ’; പരിശോധന ഒഴിവാക്കാൻ ‘നമ്പരിട്ട്’ യുവതി,കയ്യോടെ സ്വർണംപിടികൂടി കസ്റ്റംസ്.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. അമ്മ മരിച്ചെന്നും വേ​ഗംപോകണമെന്നും പറഞ്ഞ് 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ആലപ്പുഴ സ്വദേശിനിയാണ്കസ്റ്റംസിന്റെ പിടിയിലായത്. 518 ഗ്രാം സ്വർണമാണ് പിടികൂടിയത്. ബെഹ്റിനിൽ നിന്ന് വന്നതായിരുന്നു യുവതി. അമ്മ മരിച്ചെന്നും വേ​ഗം പോകണമെന്നും പരിശോധനഒഴിവാക്കിത്തരാമോ എന്നും ഇവർ പറഞ്ഞതായാണ് വിവരം. എന്നാൽ, ​ഗ്രീൻ ചാനലിലൂടെകടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ച്പരിശോധിക്കുകയായിരുന്നു. ഷൂസില്‍ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച 275 ഗ്രാം സ്വർണമാണ് ആദ്യംകണ്ടെത്തിയത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ചെയിൻ രൂപത്തിലും മറ്റും 253 ഗ്രാം സ്വർണംകൂടി കണ്ടെത്തി.

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം. കാട്ടാക്കടയിലാണ് സംഭവം നടന്നത്. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. അമ്പലത്തില്‍കാല സ്വദേശി രാജേന്ദ്രന് നേരെയാണ്വധശ്രമം നടന്നത്. രാത്രി ജനാലവഴി ശരീരത്തിലേക്ക് പാമ്പിനെ തുറന്നുവിടുകയായിരുന്നു. സംഭവത്തില്‍ പ്രതി കിച്ചുവിനെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.

ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് ദമ്പതിമാർ കടത്താൻ ശ്രമിച്ചത് രണ്ടേ കാൽകിലോയോളം സ്വർണ മിശ്രിതം 

മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീർമോൻ പുത്തൻ പീടികയിൽ (35) നിന്നും സഫ്ന പറമ്പനിൽ (21) നിന്നുമാണ് സ്വർണ്ണമിശ്രിതം പിടികൂടിയത്. അമീർമോൻ തൻ്റെശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളിൽ നിന്നും 1172 ഗ്രാം തൂക്കം വരുന്നസ്വർണ്ണമിശ്രിതവും സഫ്ന തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1104 ഗ്രാംതൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തെ അനുസ്മരിച്ചു

എടപ്പാൾ: നാടൻ പാട്ട്കലാകാരനും സംഗിത സംവിധായകനും എഴുത്തുകാരനുമായ ജിതേഷ്കക്കിടിപ്പുറത്തെ അനുസ്മരിച്ചു. പോത്തന്നൂർ ഉമ്മർകുട്ടി സാംസ്കാരികകേന്ദ്രത്തിൻ്റെആഭിമുഖ്യത്തിലായിരുന്നു പരിപാടി. ടി.വി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽവാദ്യകലാകാരനും, വാദ്യകലാ അധ്യാപകനുമായ അപ്പുണ്ണി കണ്ടനകത്തെ ആദരിച്ചു. മുരളിമേലേപ്പാട്ട് ഉപഹാരം കൈമാറി. രതീഷ് ആലംങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി. എടപ്പാൾ സിസുബ്രഹ്മണ്യൻ, ശശികുമാർ, ഹരിദാസ്, ഇടവേള റാഫി, സുരേഷ് കുമാർ,നാസർ സൗണ്ട്ട്രാക്ക്, മുഹമ്മദ്കുട്ടി മാസ്റ്റർ മദേർസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജിതേഷ് കക്കിടിപ്പുറത്തിന്റെ നടൻ പാട്ടുകളുടെ ആലാപനവും നടന്നു.

അഞ്ചുതെങ്ങ്‌ മാമ്പള്ളിയിൽ കടൽത്തീരത്ത്‌ നവജാതശിശുവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയകേസിൽ അമ്മയെ പൊലീസ്‌ അറസ്റ്റ്‌ചെയ്‌തു

മാമ്പള്ളി കൊച്ചുകിണറ്റിൻമൂട്ടിൽ ജൂലിയെ(40)യാണ്‌ അറസ്റ്റ്ചെയ്‌തത്‌. ഇവരെ കോടതിയിൽഹാജരാക്കി റിമാൻഡ്ചെയ്‌തു. 18ന് രാവിലെ 3.30 ഓടെ മാമ്പള്ളി പള്ളിക്കു സമീപംതെരുവുനായ്‌ക്കൾ കടിച്ചുപറിയ്‌ക്കുന്ന നിലയിലാണ്‌ മൃതദേഹം കണ്ടത്‌. നായകളുടെ ആക്രമണത്തിൽ കുഞ്ഞിന്റെ ഒരു കാലും കൈയും നഷ്‌ടപ്പെട്ടിരുന്നു. 15ന് പുലർച്ചെ5.30ഓടെ വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ജൂലി കത്രിക ഉപയോഗിച്ച് പൊക്കിൾകൊടിമുറിയ്‌ക്കുകയായിരുന്നു. കുഞ്ഞ് കരഞ്ഞതോടെ വായും മൂക്കും പൊത്തി പിടിച്ച് കൊലപ്പെടുത്തി. മൃതദേഹം ബക്കറ്റിൽ സൂക്ഷിച്ചു. പുലർച്ചെ ആറോടെ വീടിനടുത്ത്‌ വെട്ടുകത്തി ഉപയോഗിച്ച് കുഴികുത്തി കുഴിച്ചിട്ടു. പിന്നീട്‌ തെരുവുനായ്‌ക്കൾ മൃതദേഹം മാന്തി പുറത്തെടുക്കുകയായിരുന്നു. ജൂലിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു.

പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

പൊന്നാനി: പൊന്നാനിയിൽ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. പടിഞ്ഞാറക്കര പഞ്ചിലകത്ത് യൂനസ്കോയയെ ഹൈദരാബാദിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാട്ടിലെത്തിക്കാൻപൊലീസ് സംഘം ചൊവ്വാഴ്ച ഹൈദരാബാദിലേക്ക് തിരിച്ചു. ഇയാൾ ഹൈദരാബാദിലുണ്ടെന്നരഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നിരീക്ഷിക്കാനായി നാലംഗസംഘം നേരത്തെഹൈദരാബാദിലെത്തിയിരുന്നു. ഇവരുടെ കസ്റ്റഡിയിലാണ് പ്രതിയപ്പോൾ. കഴിഞ്ഞ 20നായിരുന്നുനാടിനെ ഞെട്ടിച്ച സംഭവം. ഗൾഫിൽ നിന്നെത്തിയ ഇയാൾ പൊന്നാനി കോർട്ട് മൈതാനത്തിനടുത്തുള്ള സ്വന്തം വീട്ടിൽതാമസിക്കുന്ന ഭാര്യ ആലിങ്ങൽ സുലൈഖ (39)യെ തലയ്ക്കടിച്ചും കുത്തിയുംകൊലപ്പെടുത്തിയശേഷം കനോലി കനാൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാൾ മുമ്പുംഭാര്യയെ കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. പൊന്നാനി കുടുംബാരോഗ്യ കേന്ദ്രത്തിലെതാൽക്കാലിക ജീവനക്കാരിയായിരുന്ന സുലൈഖ മൂന്ന് മക്കളുമൊത്ത് ഉമ്മയ്ക്കൊപ്പമായിരുന്നുതാമസം.

അംഗൻവാടി ടീച്ചറുടെ മാല ബൈക്കിലെത്തി പൊട്ടിച്ച് പോയ പ്രതി വളാഞ്ചേരി പോലീസിന്റെപിടിയിൽ..

അംഗൻവാടിയിൽ നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്ക് നടന്നുവരുന്ന സമയം അജിത എന്നിവരുടെമാല,വളാഞ്ചേരി കോഴിക്കോട് റോഡിൽ റിലയൻസ് പമ്പിന്റെ പുറകുവശത്തുള്ള റോഡിൽ വച്ച്ബൈക്കഇല്  വന്ന പ്രതി പൊട്ടിച്ച് പോകുകയായിരുന്നു...... പോലീസിന്റെ അന്വേഷണത്തിൽ പ്രതി വളാഞ്ചേരി കാവുംപുറം സ്വദേശിയായ ഹനീഫ ഹാജിയുടെമകനായമുഹമ്മദ് റഫീഖ്  ,പാറപ്പള്ളിയിൽ ഹൗസ് എന്ന ആളെ വളാഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തു.... കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും മോഷ്ടിച്ച മൂന്ന് പവനോളം തൂക്കം വരുന്നമാലയും വളാഞ്ചേരി ടൗണിൽ ജ്വല്ലറിയിൽ വിറ്റത് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്തു...... സ്ഥിരമായി മോഷ്ടാക്കളിൽ നിന്നും സ്വർണ്ണം അമിത ലാഭം എടുത്ത് വാങ്ങി വില്പന നടത്തിയിരുന്നുവളാഞ്ചേരിയിലെ ത്രീ മൂർത്തി ഷോപ്പ് ഉടമയായ ദത്ത satt എന്ന ആളെയും പോലീസ് അറസ്റ്റ് ചെയ്തു..

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ

പെരിന്തൽമണ്ണ: വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യ പ്രവർത്തനങ്ങളുടെമറവിൽ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. വെട്ടത്തൂർ അലനല്ലൂർ സ്വദേശിയും കുറച്ചായിപെരിന്തൽമണ്ണ ജൂബിലിയിൽ താമസിച്ചു വരുന്നതുമായ താന്നിക്കാട്ടിൽ സെയ്ഫുള്ള(47)യെ ആണ്പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്ത് അറസ്റ്റു ചെയ്തത്.  വയനാട്ടിൽ നിന്ന് ആംബുലൻസിൽ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെപെരിന്തൽമണ്ണയിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കിവിശദമായ അന്വേഷണം നടത്തും.