ആറു വയസ്സ്കാരൻ കുളത്തിൽ മുങ്ങി മരിച്ചു

ഇരിമ്പിളിയം: മോസ്കോ പരിസരത്ത് നീന്തൽ പഠിക്കുന്നതിനിടയിൽ ആറു വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. മൂന്നാക്കൽ അൽബിറ് സ്‌കൂളിലെ APS 1 Aൽ പഠിക്കുന്ന ഇരിമ്പിളിയം മോസ്കോ സ്വദേശി നെച്ഛിക്കുന്നിൽ മുഹമ്മദ് റിനീഷിന്റെ മകൻ റിസ് വാൻ (6) ആണ് കുളത്തിൽ വീണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരമാണ് അപകടം.

ചാലിയാറിൽ വിദ്യാർത്ഥിനി മുങ്ങി മരിച്ചു. 

*കോഴിക്കോട്: ചാലിയാറിൽ വിദ്യാർത്ഥിനി മുങ്ങി മരിച്ചു. വാഴക്കാട് വെട്ടത്തൂർ വളച്ചട്ടിയിൽ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകൾ സന ഫാത്തിമ (17)യെ ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നെലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങികിടക്കുന്ന…

തോര്‍ത്തില്‍ കല്ല് കെട്ടി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ബന്ധുക്കളായ രണ്ടു പേരെ തലപ്പുഴപൊലീസ് അറസ്റ്റ് ചെയ്തു. 

ഭിന്നശേഷിക്കാരനായ യുവാവിനെ തോര്‍ത്തില്‍ കല്ല് കെട്ടി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ബന്ധുക്കളായ രണ്ടു പേരെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വാളാട് കരിമ്പില്‍ത്തോട് വീട്ടില്‍ സതീശന്‍ (36), സലീഷ്(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിവാഹാലോചനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഈ മാസം…

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ്ചെയ്തു. 

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കല്ലുംപുറം കടവല്ലൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ കടവല്ലൂര്‍ കല്ലുംപുറം സ്വദേശി പുത്തന്‍ പീടികയില്‍ വീട്ടില്‍ 62 വയസ്സുള്ള അബൂബക്കറിനെയാണ് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള…

ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് ജോലി തട്ടിപ്പ്.. എടക്കളത്തൂർ സ്വദേശി അറസ്റ്റിൽ 

കുന്നംകുളം:കൊച്ചി എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ചൊവ്വന്നൂർ, കടവല്ലൂർ ഭാഗങ്ങളിൽ നിന്നും 10 പേരിൽ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ കുന്നംകുളത്ത് പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പറമ്പ് എടക്കളത്തൂർ കിഴക്കുമുറി വേലായുധൻ മകൻ പ്രബിൻ ( 34) ആണ് അറസ്റ്റിലായത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന…

മുഈന്‍ അലി തങ്ങള്‍ക്ക് ലീഗ് പ്രവര്‍ത്തകന്റെ വധഭീഷണി

'ഇങ്ങനെയെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും'; മുഈന്‍ അലി തങ്ങള്‍ക്ക് ലീഗ് പ്രവര്‍ത്തകന്റെ വധഭീഷണിപാണക്കാട് കുടുംബാംഗവും മുസ്ലീം ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലി തങ്ങള്‍ക്ക് വധഭീഷണി. ഫോണിലൂടെ ആണ് മുഈന്‍ അലി തങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച്…

ഓട്ടോറിക്ഷ കളവ് ചെയ്ത കേസിലെ പ്രതികളായ ലക്ഷം വീട് കോളനി മലയാളപ്പുഴ പത്തനംതിട്ടസ്വദേശി സുനിൽ രാജേഷ് എന്ന രാധാകൃഷ്ണൻ എന്ന 

പാലക്കാട് ചന്ദനഗറിൽ ഭാരതമാതാ സ്കൂളിന്റെ മുൻവശം നിർത്തിയിട്ട ഓട്ടോറിക്ഷ കളവ് ചെയ്തകേസിലെ പ്രതികളായ ലക്ഷം വീട് കോളനി മലയാളപ്പുഴ പത്തനംതിട്ട സ്വദേശി സുനിൽ രാജേഷ്എന്ന രാധാകൃഷ്ണൻ എന്ന ഓട്ടോ സുനിൽ വയസ് 30,കള്ളപ്പാളയം കോയമ്പത്തൂർ സ്വദേശി ഗിരിഎന്ന  20 വയസ് , ആണ്ടിപ്പട്ടി മധുര സ്വദേശി ബാലകൃഷ്ണൻ 33 വയസ് എന്നീ പ്രതികളെയാണ്പാലക്കാട് കസബ പൊലീസ് പിടി കൂടിയത്. സുനിൽ രാജേഷ് എന്ന രാധാകൃഷ്ണന് തമിഴ്നാട് മധുര, കേരളത്തിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ വാഹന മോഷണം , അടിപിടി തുടങ്ങി നിരവധി കേസുകളിൽപ്രതിയാണ്. തമിഴ്നാട്ടിൽ രാധാകൃഷ്ണൻ എന്ന പേരിലാണ് കേസ്. ഡ്രൈവർ ജോലി ചെയ്യുകയുംപോവുന്ന വഴിക്ക് ഓട്ടോറിക്ഷ, മോട്ടോർ സൈക്കിൾ എന്നിവ കളവ് ചെയ്ത് തമിഴ്നാട്ടിൽ വിൽപ്പനനടത്തുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതി. ഒപ്പം പിടിയിലായ ഗിരി, ബാലകൃഷ്ണൻ എന്നീപ്രതികൾക്ക് മുൻ കേസുകൾ നിലവിലുണ്ട്. ഓട്ടോറിക്ഷ നഷ്ടപ്പെട്ടു എന്ന പരാതി ലഭിച്ചതുംഅന്വേഷിച്ചതിൽ തമിഴ് നാട്ടിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചതും തമിഴ് നാട്ടിലെ പോലീസിന്വിവരം നൽകുകയും പോലീസും നാട്ടുകാരും ചേർന്ന് ഓട്ടോറിക്ഷ തടഞ്ഞ സമയം ഓട്ടോ ഉപേക്ഷിച്ച്സുനിൽ രാജേഷ് ഓടി രക്ഷപ്പെട്ടു. ശേഷം കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്പ്രതികളെ കുറിച്ച് വിവരം ലഭിച്ചത് . കേരളത്തിൽ എവിടെയെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്അന്വേഷണം നടത്തിവരുകയാണ്.

സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചു തൃത്താല പോലീസ് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരിമുള്ളൂർക്കര സ്വദേശി സന്തോഷ്‌ (35) പിടിയിലായത്.

മേഴത്തൂർ മുണ്ടെമഠത്തിൽ ചിറങ്ങര വളപ്പിൽ മനോജിന്റെ വീട്ടിലാണ് കഴിഞ്ഞ നവംബറിൽ മോഷണംനടന്നത്. ആളില്ലാത്ത വീട്ടിൽ പകൽ സമയത്ത് അടുക്കള ഭാഗത്തുകൂടെ വന്ന് മോഷണം ശ്രമംനടത്തുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചു തൃത്താല പോലീസ് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരിമുള്ളൂർക്കര സ്വദേശി സന്തോഷ്‌ (35) പിടിയിലായത്. അടുക്കള ഭാഗത്തെ വർക്ക്‌ ഏരിയയുടെ ഗ്രില്ലിന്റെ പൂട്ട് പൊളിക്കുന്നത് സിസിടിവിയിൽപതിഞ്ഞിരുന്നു. സിസിടിവി ക്യാമറയും പ്രതി നശിപ്പിച്ചു. വീട്ടിനകത്ത് അടുക്കളയുടെ റാക്കിൽഉണ്ടായിരുന്ന ഓട്ടുപാത്രങ്ങളും രണ്ട് സ്റ്റീൽ ടാപ്പുമാണ് മോഷണം നടത്തിയത്. മുള്ളൂർക്കരയിൽനിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി കോടതിയിൽഹാജറാക്കി.