/കാളാച്ചാലിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

കാളാച്ചാലിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

എടപ്പാൾ: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കാളാച്ചാലിൽ മയക്കുമരുന്നുമായി രണ്ട് പേർ പൊന്നാനി എക്സൈസിന്റെ പിടിയിലായി. 2.210ഗ്രാം മെത്താം ഫിറ്റമിനും മൂന്ന് കിലോ കഞ്ചാവും കടത്തി കൊണ്ടുപോകാൻ ഉപയോഗിച്ച സ്കൂട്ടറും പിടികൂടി. കാളച്ചാൽ സ്വദേശികളായ മുഹമ്മദ് ഷഹീർ (20) അബ്ദുൽ സുൽത്താൻ (21) എന്നിവരാണ് പിടിയിലായത്. മലപ്പുറം പാലക്കാട് ജില്ലകളിലെ മൊത്ത വിൽപനക്കാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.എക്സൈസ് കമ്മീഷണർ ഉത്തര മേഖല സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ ഷിജുമോൻ ടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) സി, മുരുകൻ, പ്രിവെൻറ്റീവ് ഓഫീസർ (ഗ്രേഡ് )ബാബു എൽ,പ്രമോദ്.പി. പി ,ഗിരീഷ്. ടി സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ് ഇ, സച്ചിൻ ദാസ്,ഡ്രൈവർ പ്രമോദ് തുടങ്ങിയവരാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.