*കോഴിക്കോട്: ചാലിയാറിൽ വിദ്യാർത്ഥിനി മുങ്ങി മരിച്ചു. വാഴക്കാട് വെട്ടത്തൂർ വളച്ചട്ടിയിൽ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകൾ സന ഫാത്തിമ (17)യെ ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നെലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.
കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങികിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. പോസ്റ്റ്മോട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.