തൃശൂര്‍ നഗരത്തിലെ അനാശാസ്യകേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷക്കാരനായ ധന്‍പതിനായികാണ് കൊല്ലപ്പെട്ടത്. 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റിലായി. ഒഡീഷക്കാരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥിതൊഴിലാളികൾ വാടകയ്ക്കെടുത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന രഹസ്യ അനാശാസ്യ കേന്ദ്രത്തിലാണ്ഒഡീഷ സ്വദേശിയായ ധന്‍പതി നായക് കൊല്ലപ്പെട്ടത്.പണമിടപാടുമായി ബന്ധപ്പെട്ടതർക്കത്തെത്തുടർന്ന് രാത്രിയുണ്ടായ മർദ്ദനത്തിലാണ് ഇയാൾക്ക് മാരകമായി പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായിബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചങ്ങരംകുളത്ത് കെ എസ് ആർ ടി സി ബസ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്
ചങ്ങരംകുളം: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കെ എസ് ആർ ടി സി ബസ്ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.ചേലക്കടവ് സ്വദേശി നാണു (69) വിനാണ് പരിക്കേറ്റത്. പറവൂരിൽ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുൻ വശത്താണ് ബൈക്ക്ഇടിച്ചത്. നിർത്തിയിട്ടിരുന്ന ബൈക്ക് ബസ്സ് വരുന്നത് നോക്കാതെ പെട്ടന്ന്തിരിക്കുകയായിരുന്നുവെന്ന് ബസ്സ് ഡ്രൈവർ പറഞ്ഞു. ബസ്സിന് അടിയിലേക്ക് പോയ ബൈക്ക് നാട്ടുകാർ ചേർന്നാണ് പുറത്ത് എടുത്തത്. പരിക്കേറ്റയാളെചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കുംമാറ്റി.
സംസ്ഥാന പാതയോരത്ത് ഓടയിൽ സാമൂഹ്യ വിരുദ്ധർ സെപ്ടിക് ടാങ്ക് മാലിന്യം തള്ളി
ചങ്ങരംകുളം: സംസ്ഥാന പാതയോരത്ത് ഓടയിൽ സാമൂഹ്യ വിരുദ്ധർ സെപ്ടിക് ടാങ്ക് മാലിന്യംതള്ളി.ചങ്ങരംകുളം മേലെ മാന്തടത്താണ് രാത്രിയുടെ മറവിൽ സെപ്റ്റിക്ക് മാലിന്യംതള്ളിയത്.ഞായറാഴ്ച കാലത്ത് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന്പ്രദേശവാസികൾ വന്ന് നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.കഴിഞ്ഞ ദിവസങ്ങളിൽപ്രദേശത്ത് പാതയോരത്ത് അടഞ്ഞ് കിടന്ന ഓടകൾ ശുചീകരണ പ്രവൃത്തികൾനടത്തിയിരുന്നു.വാഹനം നിർത്തി ഓടയിലേക്ക് മാലിന്യം ഒഴുക്കി വിട്ട നിലയിലാണ്.സാമൂഹ്യവിരുദ്ധരെ എത്രയും വേഗം കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത മകന് മോട്ടർ സൈക്കിൾ ഓടിക്കാൻ നൽകിയ പിതാവിന് 30,200 രൂപ പിഴ
വടകര∙ പ്രായപൂർത്തിയാകാത്ത മകന് മോട്ടർ സൈക്കിൾ ഓടിക്കാൻ നൽകിയ പിതാവിന് 30,200 രൂപ പിഴയ്ക്കും കോടതി പിരിയും വരെ തടവിനും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എ.വി.ഷീജ ഉത്തരവിട്ടു. വാഹനത്തിന്റെ റജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്തു. അഴിയൂർ കല്ലേരി വീട്ടിൽ ഫൈസൽ ആണ് പിഴ അടച്ചത്. ഇന്നലെ…
വളാഞ്ചേരി ഹോട്ടലിൽ കയറി മോഷണം നടത്തിയ മോഷ്ടാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തു.
വളാഞ്ചേരി കോഴിക്കോട് റോഡിൽ വെജ് വി ഹോട്ടലിന്റെ ഷട്ടറിന്റെ പൂട്ട് തകർത്തു അകത്തു കയറിക്യാഷ് കൗണ്ടറിൽ നിന്നും പണം മോഷ്ടിച്ച വളാഞ്ചേരി സ്വതേഷി പരപ്പിൽ അജ്മലിനെ(35) വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെ മോഷണംനടന്നത് കട ഉടമ രാവിലെ ഹോട്ടൽ തുറക്കാൻ വന്നപ്പോൾ ആണ് മോഷണം നടന്നതായിഅറിയുന്നത് ഉടനെ തന്നെ വളാഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയും പോലീസ്സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞത് ഉടനെ തന്നെ പ്രതിക്കായി തീർച്ചിൽനടത്തിയപ്പോൾ വളാഞ്ചേരി സ്വാഗത ബാറിൽ നിന്നും പ്രതിയേ പിടികൂടുകയും ചെയ്തു പ്രതി മുന്‍പും കടയിൽ കയറി ബാറ്ററി മോഷണം നടത്തിയത്തിന് പോലീസ് പിടികൂടിയിരുന്നുനിരവധി കേസിൽ പ്രതിയാണ് ഇയാൾ പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി ഡിമാന്റ് ചെയ്തു.
അമ്മ മരിച്ചു,വേഗം വിടാമോ’; പരിശോധന ഒഴിവാക്കാൻ ‘നമ്പരിട്ട്’ യുവതി,കയ്യോടെ സ്വർണംപിടികൂടി കസ്റ്റംസ്.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. അമ്മ മരിച്ചെന്നും വേഗംപോകണമെന്നും പറഞ്ഞ് 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ആലപ്പുഴ സ്വദേശിനിയാണ്കസ്റ്റംസിന്റെ പിടിയിലായത്. 518 ഗ്രാം സ്വർണമാണ് പിടികൂടിയത്. ബെഹ്റിനിൽ നിന്ന് വന്നതായിരുന്നു യുവതി. അമ്മ മരിച്ചെന്നും വേഗം പോകണമെന്നും പരിശോധനഒഴിവാക്കിത്തരാമോ എന്നും ഇവർ പറഞ്ഞതായാണ് വിവരം. എന്നാൽ, ഗ്രീൻ ചാനലിലൂടെകടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ച്പരിശോധിക്കുകയായിരുന്നു. ഷൂസില്‍ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച 275 ഗ്രാം സ്വർണമാണ് ആദ്യംകണ്ടെത്തിയത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ചെയിൻ രൂപത്തിലും മറ്റും 253 ഗ്രാം സ്വർണംകൂടി കണ്ടെത്തി.
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമം. കാട്ടാക്കടയിലാണ് സംഭവം നടന്നത്. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. അമ്പലത്തില്‍കാല സ്വദേശി രാജേന്ദ്രന് നേരെയാണ്വധശ്രമം നടന്നത്. രാത്രി ജനാലവഴി ശരീരത്തിലേക്ക് പാമ്പിനെ തുറന്നുവിടുകയായിരുന്നു. സംഭവത്തില്‍ പ്രതി കിച്ചുവിനെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.
ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് ദമ്പതിമാർ കടത്താൻ ശ്രമിച്ചത് രണ്ടേ കാൽകിലോയോളം സ്വർണ മിശ്രിതം
മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീർമോൻ പുത്തൻ പീടികയിൽ (35) നിന്നും സഫ്ന പറമ്പനിൽ (21) നിന്നുമാണ് സ്വർണ്ണമിശ്രിതം പിടികൂടിയത്. അമീർമോൻ തൻ്റെശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളിൽ നിന്നും 1172 ഗ്രാം തൂക്കം വരുന്നസ്വർണ്ണമിശ്രിതവും സഫ്ന തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1104 ഗ്രാംതൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തെ അനുസ്മരിച്ചു
എടപ്പാൾ: നാടൻ പാട്ട്കലാകാരനും സംഗിത സംവിധായകനും എഴുത്തുകാരനുമായ ജിതേഷ്കക്കിടിപ്പുറത്തെ അനുസ്മരിച്ചു. പോത്തന്നൂർ ഉമ്മർകുട്ടി സാംസ്കാരികകേന്ദ്രത്തിൻ്റെആഭിമുഖ്യത്തിലായിരുന്നു പരിപാടി. ടി.വി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽവാദ്യകലാകാരനും, വാദ്യകലാ അധ്യാപകനുമായ അപ്പുണ്ണി കണ്ടനകത്തെ ആദരിച്ചു. മുരളിമേലേപ്പാട്ട് ഉപഹാരം കൈമാറി. രതീഷ് ആലംങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി. എടപ്പാൾ സിസുബ്രഹ്മണ്യൻ, ശശികുമാർ, ഹരിദാസ്, ഇടവേള റാഫി, സുരേഷ് കുമാർ,നാസർ സൗണ്ട്ട്രാക്ക്, മുഹമ്മദ്കുട്ടി മാസ്റ്റർ മദേർസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജിതേഷ് കക്കിടിപ്പുറത്തിന്റെ നടൻ പാട്ടുകളുടെ ആലാപനവും നടന്നു.










