ഹൃദയാഘാതമാണ് വിദ്യാർഥിയുടെ മരണ കാരണം. യുഎഇ ഗോൾഡൻ വിസ നേടിയ മിടുക്കനായ18 കാരനായ വൈഷ്ണവ് കൃഷ്ണകുമാറാണ് മരിച്ചത്. ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായവൈഷ്ണവിന്റെ ആകസ്മിക മരണത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുംഅധ്യാപകരും. ദുബൈ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷത്തിനിടെ കുഴഞ്ഞുവീണവൈഷ്ണവ് ഒന്നാം വർഷ ബി.ബി.എ. മാർക്കറ്റിംഗ് വിദ്യാർത്ഥിയായിരുന്നു. വി.ജി. കൃഷ്ണകുമാർ, വിധു കൃഷ്ണകുമാർ എന്നിവരാണ് മാതാപിതാക്കൾ. വൃഷ്ടി കൃഷ്ണകുമാറാണ് ഇളയ സഹോദരി. കുഴഞ്ഞുവീണ വൈഷ്ണവിനെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക്കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കുടുംബം ഗൾഫ് ന്യൂസിനോട് വ്യക്തമാക്കി.
ലോക മുലയൂട്ടല്‍ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി
Palakkad-ലോക മുലയൂട്ടല്‍ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പാലക്കാട്സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ അമ്മമാര്‍, ഗര്‍ഭിണികള്‍, കോവിഡ്-കുട്ടികളുടെ വാക്സിനേഷനെത്തിയവര്‍, ജെ.പി.എച്ച്.എന്‍ വിദ്യാര്‍ത്ഥികള്‍എന്നിവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. തുടര്‍ന്ന് പെരിങ്ങോട്ടുകുറിശ്ശി ജെ.പി.എച്ച്.എന്ട്രെയിനിങ് സ്കൂളിലെ കുട്ടികള്‍ സ്കിറ്റും തീം ഡാന്‍സും അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര് ശെല്‍വരാജ് അധ്യക്ഷനായി. പരിപാടിയില്‍ ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്സ് വി. പങ്കജം, സ്ത്രീകളുടേയും കുട്ടികളുടേയുംആശുപത്രി നഴ്സിംഗ് സൂപ്രണ്ട് വിലാസിനി, കുട്ടികളുടെ ആശുപത്രി പീഡിയാട്രീഷന്‍ ഡോ. പ്രീത, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, ആശുപത്രി പി.പി യൂണിറ്റ്എല്.എച്ച്.ഐ സുധ എന്നിവര്‍ സംസാരിച്ചു.
മങ്കിപോക്സ്: സംസ്ഥാനത്തെ രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി, ശനിയാഴ്ച ഡിസ്ചാര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്സ് സ്ഥിരീകരിച്ച രോഗി (31) രോഗമുക്തിനേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായുംശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ജൂലൈ പതിമൂന്നാം തീയതി യുഎഇയില്‍ നിന്നും വന്നയുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16 നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍അഡ്‍മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കുംരോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടെത്തി. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയ ആളാണ് ഇദ്ദേഹം. ഉത്തർപ്രദേശ് സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായിഅയച്ചിരിക്കുകയാണ്. മങ്കിപോക്സ് പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ പുനഃപരിശോധിക്കാൻ ഇന്നലെ കേന്ദ്രസർക്കാർ വിദഗ്ധരുടെ യോഗം ചേർന്നിരുന്നു. രാജ്യത്ത് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചസാഹചര്യത്തിലായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. എമർജൻസി മെഡിക്കൽ റിലീഫ്ഡയറക്ടർ എൽ. സ്വാസ്തിചരണിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നാഷണൽ എയ്ഡ്കൺട്രോൾ ഓർഗനൈസേഷനിലെയും, ലോകാരോഗ്യ സംഘടനയിലെയും ഉദ്യോഗസ്ഥർപങ്കെടുക്കുകയും ചെയ്തു. ഇന്നലെ ദില്ലിയിൽ ഒരു നൈജീരിയൻ സ്വദേശിക്ക് കൂടി മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചതിന്പിന്നാലെയായിരുന്നു യോഗം വിളിച്ച് ചേർത്തത്. ദില്ലിയിൽ താമസിക്കുന്ന നൈജീരിയൻസ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയിൽ നാലും കേരളത്തിൽഅഞ്ചുപേർക്കും മങ്കിപോക്സ് സ്ഥിരീകരിക്കുകയും രാജ്യത്താകെ ഒൻപത് രോഗികളാവുകയുംചെയ്തു.
*പൊന്നാനിയിൽ വലനിറയെ കിളിമീൻ; പക്ഷെ പ്രതീക്ഷ തകർത്ത് കാലാവസ്ഥ
പൊന്നാനി:ട്രോളങ് നിരോധനത്തിനുശേഷം കടലോളം പ്രതീക്ഷയുമായി ആഴക്കടലിലേക്ക്വലയെറിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ തിരിച്ചടിയായി. പ്രതീക്ഷയേകി കിളിമീൻ കൊട്ടനിറച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ ബോട്ടുകൾ തീരമണഞ്ഞു. മത്സ്യ ലഭ്യതയനുസരിച്ച്രണ്ടും മൂന്നും ദിവസം ആഴക്കടലിൽ തങ്ങേണ്ടതായിരുന്നു ഇവ. 52 ദിവസത്തെ ട്രോളിങ് നിരോധം കഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ ആഴക്കടൽ ലക്ഷ്യമാക്കിതുഴയെറിയാനുള്ള ഒരുക്കത്തിനിടെയാണ് രാത്രിയിൽ ഫിഷറീസിൽനിന്ന് കാലാവസ്ഥാ മുന്നറിയിപ്പ്വന്നത്. എന്നാൽ, കാലാവസ്ഥ അനുകൂലമായതിനാൽ പുലർച്ചെ ഒന്നോടെ ബോട്ടുകൾ കടലിലേക്ക്പുറപ്പെട്ടു. കിളിമീൻ വലനിറച്ചെങ്കിലും അന്തരീക്ഷം ഇരുണ്ടതോടെ മടങ്ങി. ഉച്ചയ്ക്കുശേഷം ചെറുതുംവൈകിട്ടോടെ വലിയ ബോട്ടുകളും തിരിച്ചെത്തി. ആദ്യമെത്തിയ ബോട്ടുകളിലെ മത്സ്യത്തിന് നല്ല വിലകിട്ടി. കൊട്ടയ്ക്ക് 3200 രൂപയ്ക്കാണ് വിറ്റത്. വൈകിട്ടോടെ 2600 രൂപവരെയായി. ട്രോളങ് നിരോധനത്തിനുശേഷം കടലോളം പ്രതീക്ഷയുമായി ആഴക്കടലിലേക്ക് വലയെറിഞ്ഞമത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ തിരിച്ചടിയായി.
ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാവരുത്’; കുഞ്ഞു സഹോദരനായിസഹായമഭ്യർത്ഥിച്ച അഫ്ര ഇനി കണ്ണീരോർമ
കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി (എസ് എം എ) രോഗബാധിതയായിരുന്ന പതിമൂന്നുകാരിഅഫ്ര അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഫ്രയുടെ സഹോദരൻ മുഹമ്മദും എസ് എം എ രോഗബാധിതനായിരുന്നു. മുഹമ്മദിന് ചികിത്സാസഹായം ആവശ്യപ്പെട്ട് അഫ്ര വീൽചെയറിൽ ഇരുന്ന് അഭ്യർത്ഥിച്ച വീഡിയോ കണ്ട് ലോകത്തിന്റെവിവിധ ഭാഗങ്ങളിൽ നിന്ന് 18കോടി രൂപയോളം ലഭിച്ചിരുന്നു. ഞാന്‍ അനുഭവിക്കുന്ന വേദന എന്റെഅനിയന് ഉണ്ടാകരുതെന്ന അഫ്രയുടെ വാക്കുകള്‍ സമൂഹം ഏറ്റെടുത്തതോടെ മുഹമ്മദിനായി പണംഒഴുകിയെത്തുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ്കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അഫ്രയ്ക്കും എസ് എം എ രോഗത്തിന്ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖബാധിതയായി ആശുപത്രിയില്‍പ്രവേശിക്കപ്പെട്ടത്.
ജീവിത ശൈലിരോഗ നിയന്ത്രണം പരിപാടിയുടെ പി ബി എസ് ശൈലി ആപ്പ് സർവേ യുടെമുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു.
വളാഞ്ചേരി: ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രഹീം മാരാത്ത് അദ്ധ്യക്ഷനായി. 30 വയസ്സിനു മുകളിൽപ്രായമുള്ള നഗരസഭയിലെ മുഴുവൻ ആളുകളെയും നഗരസഭയുടെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേത്യത്തത്തിൽ ആശ വർക്കർ മാർ മുകേന സർവേ നടത്തുകയും. പ്രമേഹം, രക്താതി മർദ്ദം, കാൻസർ തുടങ്ങിയ രോഗങ്ങൾ നേരത്തെ കണ്ടെത്തി നിയന്ത്രിക്കുന്നതിനും സർവേവഴി സാധ്യമാകുന്നു.പരിപാടിയിൽ നഗരസഭ വൈസ്ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ, കല, കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമ്മാരായ സാബിർ പാഷ, രഞ്ജിത്, ആശ വർക്കർ ശോഭ,സരോജിനി, എം പി ഹാരിസ് മാസ്റ്റർ, സി. പിലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു ......
സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി
മാറഞ്ചേരി : അകാലത്തിൽ പൊലിഞ്ഞ പ്രിയ സ്നേഹിതൻ അബ്ദുൽ മനാഫ് പൊന്നാനിയുടെഅനുസ്മരണാർത്ഥം ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും റൈസിംഗ് മാറഞ്ചേരിയുംസംയുക്തമായി റൈസിംഗ് മാറഞ്ചേരിയുടെ പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായിതിരൂർ ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ (30-07-2022 ശനിയാഴ്ച) മാറഞ്ചേരി കരുണ പെയ്ൻ & പാലിയേറ്റീവ് കെയർ ഓഫീസിൽ വെച്ചു നടത്തിയ സന്നദ്ധ രക്തദാനക്യാമ്പിൽ 48 പേർ രജിസ്റ്റർ ചെയ്യുകയും 34 പേർ സന്നദ്ധ രക്തദാനം നിർവ്വഹിക്കുകയും ചൈതു. ക്യാമ്പിന് റൈസിംഗ് മാറഞ്ചേരി ഭാരവാഹികളും ബിഡികെ പൊന്നാനി താലൂക്ക് കമ്മിറ്റിഭാരവാഹികളും ബിഡികെ എയിഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരും നേതൃത്വം കൊടുത്തു.
മലപ്പുറം ജില്ലയിൽ എലിപ്പനി കൂടുന്നു; ഒരാഴ്ചയ്ക്കിടെ രണ്ട് മരണം
മലപ്പുറം: ജില്ലയില്‍ കടുത്ത ഭീഷണി ഉയര്‍ത്തി എലിപ്പനി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ച്രണ്ടുപേരാണ് മരിച്ചത്. 20 പേരെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തുവ്വൂര്‍, വെട്ടത്തൂര്‍, മുതുവല്ലൂര്‍, പൂക്കോട്ടൂര്‍, ഓമാനൂര്‍, കാവന്നൂര്എന്നിവിടങ്ങളിലാണ് രോഗം സ്ഥീരീകരിച്ചത്. മുന്‍മാസങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിതരുടെഎണ്ണം ജില്ലയില്‍ കൂടിയിട്ടുണ്ട്. മണ്‍സൂണ്‍ മഴ ശക്തിപ്രാപിച്ചതോടെയാണ് എലിപ്പനി, ഡെങ്കിപ്പനിരോഗ ബാധിതരുടെ എണ്ണം കൂടിയത്. ഒരാഴ്ചക്കിടെ 22 പേരെ ഡെങ്കി ലക്ഷണങ്ങളോടെ ജില്ലയിലെവിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഴയൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളില്‍ ഓരോ ഡെങ്കികേസുകളും സ്ഥിരീകരിച്ചു. മുന്മാസങ്ങളില് ഡെങ്കി കേസുകളുടെ എണ്ണം കുറവായിരുന്നു. മഴയുംവെയിലും ഇടവിട്ടുള്ള കാലാവസ്ഥ ഡെങ്കി കൊതുകുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. പരിസരശുചീകരണത്തിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിലും ശ്രദ്ധ പുലര്ത്തണമെന്ന്ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ജലസ്രോതസ്സുകള്‍ മലിനമാകാനുള്ള സാഹചര്യംകൂടിയതോടെ അതിസാര രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഒരുദിവസം ശരാശരി 400 പേര്‍ചികിത്സയ്ക്ക് വരുന്നുണ്ട്. ഒരാഴ്ചക്കിടെ 2,478 പേര്‍ക്കാണ് അതിസാരം ബാധിച്ചത്. കുറയാതെ വൈറല്‍ പനി വൈറല്‍ പനി ബാധിതരുടെ എണ്ണം കുറയുന്നില്ല. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രോഗികളുടെവലിയ തിരക്കാണ്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസം ശരാശരി 2,500ന് മുകളില്‍ പേര്‍ചികിത്സയ്ക്ക് വരുന്നുണ്ട്. ഇന്നലെ 2,467 പേര്‍ക്കാണ് പനി ബാധിച്ചത്. ഒരാഴ്ചക്കിടെ 18,068 പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. പനി ബാധിതര്‍ സ്വയംചികിത്സ നടത്തുന്നത് എലിപ്പനി, ഡെങ്കിപ്പനിപോലുള്ളവ കൃത്യസമയത്ത് തിരിച്ചറിയുന്നത് വൈകിക്കുമെന്നും ഇത് രോഗിയുടെ ജീവന് വരെഅപകടത്തിലാക്കാമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പേകുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസമെത്തുന്ന രോഗികള്‍ - 2,500ന് മുകളില്‍ ഇന്നലെ പനി ബാധിച്ചത് - 2,467 പേര്‍ക്ക് ഒരാഴ്ചക്കിടെ പനി ബാധിച്ചത് - 18,068 പേര്‍ക്ക്.



