മാറഞ്ചേരി : അകാലത്തിൽ പൊലിഞ്ഞ പ്രിയ സ്നേഹിതൻ അബ്ദുൽ മനാഫ് പൊന്നാനിയുടെഅനുസ്മരണാർത്ഥം ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും റൈസിംഗ് മാറഞ്ചേരിയുംസംയുക്തമായി റൈസിംഗ് മാറഞ്ചേരിയുടെ പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായിതിരൂർ ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ (30-07-2022 ശനിയാഴ്ച) മാറഞ്ചേരി കരുണ പെയ്ൻ & പാലിയേറ്റീവ് കെയർ ഓഫീസിൽ വെച്ചു നടത്തിയ സന്നദ്ധ രക്‌തദാനക്യാമ്പിൽ 48 പേർ രജിസ്റ്റർ ചെയ്യുകയും 34 പേർ സന്നദ്ധ രക്തദാനം നിർവ്വഹിക്കുകയും ചൈതു.
ക്യാമ്പിന് റൈസിംഗ് മാറഞ്ചേരി ഭാരവാഹികളും ബിഡികെ പൊന്നാനി താലൂക്ക് കമ്മിറ്റിഭാരവാഹികളും ബിഡികെ എയിഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരും നേതൃത്വം കൊടുത്തു.










