നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സിപിഐഎം വട്ടംകുളം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
എടപ്പാൾ: സിപിഐഎം വട്ടംകുളം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. തെരുവ് വിളക്കുകൾകത്താത്തതിലും തകർന്ന റോഡുകൾ ശരിയാക്കാത്തതിലും തെരുവ് നായ ശല്യത്തിന് പരിഹാരംകാണാത്തതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. വട്ടംകുളം ടൗണിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽപോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സമരം സിപിഐഎം എടപ്പാൾ ഏരിയാ സെക്രട്ടറിടി.സത്യൻ ഉദ്ഘാടനം ചെയ്തു. യു.പി പുരുഷോത്തമൻ അധ്യക്ഷത വഹിച്ച മാർച്ചിൽ എം.മുസ്തഫ, അഡ്വക്കേറ്റ് എം.ബി ഫൈസൽ, എസ്.സുജിത്, സി.രാഘവൻ, സി.എസ് പ്രസന്ന, എ.സിദ്ധീഖ്തുടങ്ങിയവർ സംസാരിച്ചു. പി.വി കൃഷ്ണൻ സ്വാഗതവും എം.എ നവാബ് നന്ദിയും പറഞ്ഞു.
എടപ്പാൾ ടൗണിൽ ഭീതി പരത്തി ഗുണ്ട് പൊട്ടിച്ച കേസ്;രണ്ടുപേർ അറസ്റ്റിൽ
പൊന്നാനി: എടപ്പാൾ ടൗണിൽ ഭീതി പരത്തി ഗുണ്ട് പൊട്ടിച്ച കേസിലെ പ്രതികളെ പൊലിസ്പിടികൂടി.പിടിയിലായത് പൊന്നാനി വെളിയങ്കോട് അയ്യോട്ടി ചിറ സ്വദേശി കരിക്കലകത്ത് ജംഷിർ(19), പള്ളംപ്രം സ്വദേശി കോയിമ്മവളപ്പിൽ വിഷ്ണു (20) എന്നിവരെയാണ് അന്വേഷണ സംഘംഅറസ്റ്റ് ചെയ്തത്. ദീപാവലി ദിവസം ഇരുവരും മദ്യലഹരിയിലായിരുന്നു എന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതിൽവിഷ്ണുവാണ് ബൈക്കിനു പുറകിലിരുന്ന് പടക്കത്തിന് തിരികൊളുത്തിയത്. തിരൂർ ഡിവൈഎസ്പി വി.വി ബന്നി, എസ് ഐ ആർ. രാജേന്ദ്രൻ നായർ,അന്വേഷണസംഘത്തിലുണ്ടായിരുന്ന എ.എസ് ഐ- ജയപ്രകാശ്, എസ് സി പി ഒ രാജേഷ്, ജയപ്രകാശ്, സുമേഷ്രാഗേഷ് എന്നിവരാണ് പ്രതികളെ കുടുക്കിയത്. പൊതു സ്ഥലത്ത് ഭീതി പരത്തിയ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത് .കൂടുതൽ അന്വേഷണംനടത്തുമെന്നും പോലീസ് അധികൃതർ പറഞ്ഞു
ടൂറിസം സാധ്യത നിലനിർത്താൻ പുറങ്ങ് പഴയകടവും
മാറഞ്ചേരി: അറിയപ്പെടാതെ കിടക്കുന്ന ടൂറിസം സ്പോട്ടുകൾ കണ്ടെത്തി വിവിധ ടൂറിസംസർക്യൂട്ടുകളുമായി ബന്ധിപ്പിക്കുന്നതിനും , ജനങ്ങൾക്ക് ഗുണപ്രദമാകുന്ന കേന്ദ്രങ്ങളാക്കി മാറ്റുന്ന കേരള സർക്കാർ പദ്ധതിയായ ഡെസ്റ്റിനേഷൻ ചലഞ്ചിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുറങ്ങ് പഴയകടവും ഉൾപ്പെടുത്തുന്നതിന് പ്രൊപോസൽ സമർപ്പിച്ചിട്ടുണ്ട് .അതിന്റെ ഭാഗമായി പെരുമ്പടപ്പ്ബ്ലോക്ക് പ്രെസിഡണ്ട് അഡ്വ ഇ സിന്ധു , തദ്ദേശ ഭരണ അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർഅജിത്കുമാർ , എ ഇ രെഷ്മ , ടൂറിസം വകുപ്പ് എം പാനൽ ആർക്കിടെക്റ്റ് വിജയൻ , ജനപ്രതിനിധികളായ കെ സി ശിഹാബ് , നിഷാദ് അബൂബക്കർ , ബി ഡി ഒ കെ ജെ അമൽദാസ്അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു . ടൂറിസം വകുപ്പും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ചേർന്ന്കൊണ്ടാണ് പദ്ധതി നടപ്പാക്കുക . മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ കൈവശമുള്ളതും കുണ്ടുകടവ്സെന്ററിന് അടുത്തുള്ളതുമായ പഴയ കടവ് പുഴ പുറമ്പോക്ക് ഭൂമിയിൽ ആണ് പദ്ധതി യാഥാർഥ്യമാവുക .ആളുകൾക്ക് വിനോദത്തിനും വിശ്രമത്തിനു മായുള്ള കേന്ദ്രം , വിവിധ കലാസാംസ്കാരികപരിപാടികൾ അവതരിപ്പിക്കാനുള്ള ഓപ്പൺ എയർ പോഡിയം , റെയിൻ ഹട്ട് , ഫിഷിങ് ഡക്ക് , ബോട്ട്ജെട്ടി. അടക്കമുള്ള പദ്ധതിയാണ് രൂപകൽപ്പന ചെയ്യുന്നത്.
കരാറുകാരന് പണം നല്‍കിയില്ല. എടപ്പാളിലെ സി സി ടി വി ക്യാമറകൾ വില്പ്പനക്കാരന്അഴിച്ചെടുത്തു
എടപ്പാൾ : എടപ്പാള്‍ ജംഗ്ഷനില്‍ സ്ഥാപിച്ച സി .സി .ടി വി ക്യാമറകൾ വില്പ്പനക്കാരന്അഴിച്ചെടുത്തു.സി.സി.ടിവി ക്യാമറകള്‍ സ്ഥാപിച്ചതിന് നല്‍കാനുള്ള പണം കരാറുകാരന് നല്കാത്തസാഹചര്യത്തിലാണ് എടപ്പാള്‍ സ്വദേശിയായ വില്പ്പനക്കാരന് ഇന്ന് സി.സി.ടിവി ക്യാമറകള്അഴിച്ചെടുത്ത് കൊണ്ടു പോയത്. മേൽപ്പാലത്തിന് താഴേ ഒരു മാസം മുമ്പാണ് സി.സി.ടി വിക്യാമറകള്‍ സ്ഥാപിച്ചത്.ജംഗ്ഷനില്‍ സി.സി.ടിവി ക്യാമറ സ്ഥാപിക്കാനുള്ള ഫണ്ട് ഒരു വ്യക്തിസംഭാവന ചെയ്തതായിരുന്നു.ഈ തുക കരാറുകാരന് കച്ചവടക്കാരന് നല്‍കാത്തതിനാലാണ് ഇയാള്ക്യാമറകള് അഴിച്ചെടുത്ത് കൊണ്ടു പോയതെന്നാണ് ലഭ്യമായ വിവരം. ചൊവ്വാഴ്ച്ച രാത്രിയിൽസ്കൂട്ടറിലെത്തിയ രണ്ട് യുവാക്കള്‍ റൗണ്ട് എബൗട്ടില്‍ സ്ഫോടക വസ്തു കത്തിച്ച് സ്ഫോടനംസൃഷ്ടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ശേഖരിക്കാൻ സി .സി. ടി വി പരിശോധിക്കാൻപോലീസ്ഉദ്യോഗസ്ഥർ എത്തിയപ്പോൾ മോണിറ്റർ കാണാനായില്ലായിരുന്നു. തുടർന്ന്അന്വേഷിച്ചപ്പോഴാണ് പണം നല്കാത്തതിനാൽ കച്ചവടക്കാരന് മോണിറ്റര്‍ അഴിച്ചു കൊണ്ടു പോയവിവരം അറിയുന്നത്.ഇന്ന് ക്യാമറകളും കച്ചവടക്കാരന് അഴിച്ചെടുത്തതോടെ എടപ്പാള്‍ ജംഗ്ഷനിലെനിശബ്ദ നിരീക്ഷണ സംവിധാനം ഇല്ലാതായി.
കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
എടപ്പാൾ: ഗവ ഹയർ സെക്കൻഡറി സ്കൂളിൽ 87 ബാച്ച് എസ് എസ് സി വിദ്യാർത്ഥി വാട്സ്ആപ്പ്കൂട്ടായ്മ കയ്യൊപ്പിന്റെ കുടിവെള്ള പദ്ധതി വിദ്യാർത്ഥികൾക്കായി സമർപ്പിച്ചു. ശുദ്ധീകരിച്ച കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം കൂട്ടായ്മ അംഗവും വളാഞ്ചേരി സബ് ഇൻസ്പെക്ടറുമായ സുധീർനിർവഹിച്ചു. അലിമോൻ പൂക്കറത്തറ അധ്യക്ഷത വഹിച്ചു. സ്കൂൾ അധ്യാപകരും കയ്യൊപ്പിന്റെ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. പ്രസാദ് നന്ദി പറഞ്ഞു.
കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ ഇരുപത്തി ഒൻപതാമത് ബാച്ചിന് തുടക്കം*
കുറ്റിപ്പുറം: എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ പുതിയ ബാച്ചുകൾ ആരംഭിച്ചു. ഇരുപത്തിഒൻപതാമത് ബാച്ചിന്റെ ഉദ്ഘാടനം ഡോ. കെ ടി ജലീൽ എം എൽ എ നിർവഹിച്ചു. ഏത് കോഴ്സ് പഠിക്കണം എന്ന്തീരുമാനിക്കേണ്ടത് ആത്യന്തികമായി കുട്ടികൾ തന്നെയാണ് എന്നും, തൊഴിൽ ക്ഷമത നേടാൻവിദ്യാർത്ഥി വിദ്യാർത്ഥിനികൾ ശ്രമിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മലപ്പുറം ജില്ലാഡെപ്യൂട്ടി എക്സ്സൈസ് കമ്മിഷണർ താജുദീൻ കുട്ടി ജെ മുഖ്യ പ്രഭാഷണം നടത്തി. ഭരണഘടനയുംനിയമങ്ങളും ശരിയാം വിധം മനസിലാക്കി സഹവർത്തിത്വത്തോടെയാണ് ജനങ്ങൾ ജീവിക്കേണ്ടത്എന്ന് അദ്ദേഹം ഓർമപ്പെടുത്തി. ലഹരി വസ്തുക്കൾ ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. ഇ. എസ് ജനറൽ സെക്രട്ടറി കടവനാട് മുഹമ്മദ്, കോളേജ് സെക്രട്ടറി കെ. വി. ഹബീബുള്ള, ട്രഷറർ എ. ജബ്ബാറലി, ജോയിൻ്റ് സെക്രട്ടറി സി.പി മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ ഡോ. റഹ്മത്തുന്നിസ ഐ. അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. സജീർ കാരാട്ടിൽ സ്വാഗതവും ഡോ. സുനീഷ് പി. യു. നന്ദിയും പറഞ്ഞു.
എടപ്പാൾ ടൗണിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി.
എടപ്പാൾ: എടപ്പാൾ ടൗണിനെ ഞെട്ടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറി. റൗണ്ട് എബൊട്ടിന്സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടുത്തെ ഭിത്തിയുടെ ഒരു കഷ്ണം അടർന്നു പോയി. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോപൊട്ടിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണംഉണ്ടാകേണ്ടതുണ്ട്. വിശദമായ അന്വേഷണത്തിനായി സമീപത്തടക്കമുള്ള മുഴുവൻ സി സി ടി വികളുംപരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജന സദസ്സ്സംഘടിപ്പിച്ചു
പരപ്പനങ്ങാടി*:ലഹരിക്കെതിരെ ജന സദസ്സ്. പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷന്റെനേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ പയനിങ്ങൽ ജംഗ്ഷനിൽ വെച്ചു നടക്കുന്ന ജന സദസ്സ്മുൻസിപ്പൽ ചെയർമാൻ എ ഉസ്മാൻ അവർകൾ ഉദ്ഘാടനം ചെയ്യുതു . വിമുക്തി മിഷൻ ജില്ലാകോർഡിനേറ്റർ ഹരി കുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിപരപ്പനങ്ങാടി യൂണിറ്റ് പ്രസിഡണ്ട് ശ്രീ അഷ്റഫ് കുഞ്ഞാവസ് അധ്യക്ഷത വഹിച്ചു










