നഗര ജനകീയ ആരോഗ്യ കേന്ദ്രം (Ayushman Bharath -Urban Health and Wellness Centre )  ) കാട്ടിപ്പരുത്തിയിൽ  ആരംഭിച്ചു

വളാഞ്ചേരി നഗരസഭാ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ആരംഭിക്കുന്ന അർബൺ  വെൽനെസ്സ് സെന്ററുകളിൽ രണ്ടാമത്തെ സെന്റർ വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 23 - കാട്ടിപ്പരുത്തി 2023 ജൂൺ 23 വെള്ളി വൈകുന്നേരം 4.30 നു വളാഞ്ചേരി നഗരസഭാ ചെയർമാൻഅഷ്‌റഫ് അമ്പലത്തിങ്ങലിന്റെ അധ്യക്ഷതയിൽ കോട്ടക്കൽ നിയോജക മണ്ഡലം ജനകീയ MLA പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.. ഇ സഞ്ചയനി ജില്ലാ സോണൽ ഓഫീസർ Dr പ്രശാന്ത് മുഖ്യാതിഥിയായി . 

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹംസഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റസുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക്പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.

കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം തീയണയ്ക്കുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരന്ദാരുണാന്ത്യം

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. മെഡിക്കല്‍ സര്‍വീസസ്കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 1.30 ഓടെ വലിയശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടംപൂര്‍ണമായും കത്തി നശിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചു. അഗ്‌നിശമന സേനാംഗമായ രഞ്ജിത്താണ് മരിച്ചത്. തീ പൂര്‍ണമായും അണച്ചു. ഫയർഫോഴ്സിന്റെ തിരുവനന്തപുരം ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥനാണ് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവന്‍ നഷ്ടമായത്. തീയണയ്ക്കുന്നതിനിടെ കെട്ടിടത്തിന്റെ ഭാഗംതകർന്നു വീഴുകയായിരുന്നു. വെന്റിലേഷന്‍ ഒരുക്കുന്നതിന് കെട്ടിടത്തിന്റെ ഷട്ടര്‍ ഇടിച്ച്തകര്‍ക്കുന്നതിനിടയില്‍ ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ തീയ്ക്കുള്ളില്‍ നിന്ന്രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

ബാലവേദി മണ്ഡലം തല ക്യാമ്പ് സംഘടിപ്പിച്ചു

ചമ്രവട്ടം: ബാലവേദി തവനൂർ മണ്ഡലം ക്യാമ്പ് പ്രശസ്ത കവി എം എം സചീന്ദ്രൻ  ഉദ്ഘാടനംചെയ്തു. തുമ്പിൽ റസാക്ക് അധ്യക്ഷനായി. കിഷോർ മാസ്റ്റർ സ്വാഗതം പറഞ്ഞു. സിപിഐ തവനൂർമണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം, മോഹനൻ മംഗലം, ബൈജു നടുവട്ടം, അരുൺ ആർഎന്നിവർ സംസാരിച്ചു. തുടർന്ന് "താളവും താളബോധവും" എന്ന വിഷയത്തിൽ ക്ലാസ് നടത്തി.  യുവകലാസാഹിതി ജില്ലാ പ്രസിഡൻറ് വിനോദ് ആലത്തിയൂർ "വാക്കും വരയും" എന്ന വിഷയത്തിൽക്ലാസ്സെടുത്തു. സമാപന സമ്മേളനം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഷാജിറ മനാഫ്ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യൻ കെ.പി, സുരേഷ് അതളൂർ എന്നിവർ സംസാരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 

എസ്എഫ്ഐ ജില്ലാ സമ്മേളനം; എടപ്പാളിൽ വിളംബര ജാഥ നടത്തി

എടപ്പാൾ: എസ്എഫ്ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി വിളംബര ജാഥ നടത്തി. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ നടന്ന ജാഥയിൽ നിരവധി  പ്രവർത്തകർപങ്കെടുത്തു. മെയ്‌ 29,30,31 തീയതികളിലായി  താനൂരിലാണ് സമ്മേളനം. സമ്മേളനം കോടിയേരിബാലകൃഷ്ണൻ നഗറിലും ( വൈലത്തൂർ പാർക്കിംഗ് ഗ്രൗണ്ട്) പ്രതിനിധി സമ്മേളനം സൈതാലി, മുഹമ്മദ് മുസ്തഫ നഗറിലും ( മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം)നടക്കും.

പ്രതിഷേധ സംഗമം നടത്തി

എടപ്പാൾ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിത ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽകാലടി കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. മെഡിക്കൽ ഓഫീസർDr.കെ.പി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു.ടി. ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. കെ.സി.മണിലാൽ, കെ.ഒ.ഷൈനി, സി.പി.താര, പി.വി. ജിജ മോൾ, ടി.ഫാത്തിമ്മ, കെ. ശ്രീധരൻ, കെ.എ. കവിത, സതീഷ് അയ്യാപ്പിൽ, സി.ബീന, ശോഭന  എന്നിവർ പ്രസംഗിച്ചു. 

താനൂർ ബോട്ടപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ

താനൂർ: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ 'അറ്റ്‌ലാന്റിക്‌' ബോട്ടിന്റെ ഉടമ നാസര്‍അറസ്റ്റില്‍.  നാസറിന്റെ കാര്‍ കൊച്ചി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നാസറിന്റെ സഹോദരന്‍സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരേയും പോലീസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍എത്തിയത്.

ട്രാൻസ്മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു.

തൃശ്ശൂര്‍: കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡർ പ്രവീണ്‍ നാഥ് വിഷം കഴിച്ച്ആത്മഹത്യ ചെയ്തു. തൃശ്ശൂരിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവീണിനും ഭാര്യക്കുംഎതിരെ നടന്ന സൈബർ ആക്രമണവും വാർത്തകളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ്നിഗമനം.  രാവിലെ പൂങ്കുന്നത്തെ വീട്ടിൽ എലി വിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ട്രാൻസ് വുമണ്‍ റിഷാന ഐഷുവാണ്പ്രവീണിന്‍റെ ഭാര്യ. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഇവർ തമ്മിൽവേർപിരിയുന്നു എന്ന രീതിയിൽ ദിവസങ്ങൾക്ക് മുമ്പ് ചില ഓണ്‍ലൈൻ മാധ്യമങ്ങളിൽ വാർത്തപ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ സൈബർ ആക്രമണവും പ്രവീണ്‍ നേരിട്ടിരുന്നു. ഇത്പ്രവീണിനെ മാനസികമായി തളർത്തി. തങ്ങൾക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങളെ നിഷേധിച്ച്പ്രവീണ്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. സൈബർ ആക്രമണത്തിന്‍റെ മനോവിഷമത്തിലാണ്ആത്മഹത്യയെന്നാണ് നിഗമനം