കുറ്റിപ്പുറത്ത് ആൾത്തിരക്കുള്ള ബസ്റ്റാന്റിൽ വെച്ച് പൂച്ചയെ പച്ചയ്ക്ക് തിന്ന് അസം സ്വദേശി

കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നന്നായി വസ്ത്രം ധരിച്ച യുവാവ് ആൾത്തിരക്കുള്ള ബസ് സ്റ്റാൻഡിലിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് കണ്ടപ്പോൾ സംശയം തോന്നി അടുത്ത് ചെന്നവരാണ് സംഭവം ആദ്യം കണ്ടത്. പൂച്ചയുടെ ശരീ രാവശിഷ്ടങ്ങൾ ഇയാൾ പച്ചയ്ക്ക് തിന്നുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ആളെപ്പോലെയാണ് യുവാവിന്റെ പെരുമാറ്റം.…

കുറ്റിപ്പുറം പോലീസിനെ ആദരിച്ചു.

2023 വർഷത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനം നേടിയ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരെ IRHSS പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് ടീം അംഗങ്ങൾ നേരിൽ കണ്ട് അനുമോദിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനേഴായിരം അപേക്ഷകളിൽ നിന്നാണ് കുറ്റിപ്പുറം സ്റ്റേഷൻ ഈ ബഹുമതിക്കർഹരായത്.…

*ചങ്ങരംകുളത്ത് കെട്ടിടത്തില്‍ നിന്ന് വീണ് മുക്കം അഭിലാഷ് തിയേറ്റര്‍ ഉടമ മരിച്ചു

ചങ്ങരംകുളം:കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ തിയറ്റര്‍ ഉടമ മരിച്ചു.മുക്കം സ്വദേശി കിഴുക്കാരക്കാട്ട് ജോസഫ്(കുഞ്ഞേട്ടന്‍ 75)ആണ് മരിച്ചത്. മുക്കം അഭിലാഷ് തീയറ്റര്‍ അടക്കം അറിയപ്പെടുന്ന നിരവധി തിയറ്ററുകളുടെ ഉടമയാണ്‌ ഇദ്ദേഹം .ചൊവ്വാഴ്ച രാത്രി പത്തര മണിയോടെയാണ് അപകടം.എറണാംകുളത്ത് തീയറ്റര്‍ ഉടമകളുടെ യോഗം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങിയ ജോസഫ് മലപ്പുറം ചങ്ങരംകുളത്ത്…

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള  പറഞ്ഞു.വി.എച്ച്.എസ്.എസ് 73-ാം വാർഷികംഉദ്ഘാടനം ചെയ്തു 

വളാഞ്ചേരി :പ്രതിഭകളായ കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നത് അധ്യാപകരുടെയും സമൂഹത്തിൻറെ ഉത്തരവാദിത്തമാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. വി.എച്ച്.എസ്.എസ് 73-ാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി.ജലീൽ എം.എൽ.എ, വാർഡ് കൗൺസിലർ കെ.വി.…

മെറ്റീരിയൽ കളക്ഷൻ ഫെസിലിമേഷൻ സെന്റർ കോട്ടക്കൽ നിയോജമണ്ഡലം എം.എൽ.എ പ്രൊഫആബിദ് ഹുസൈൻ തങ്ങളും,വഴിയോര വിശ്രമ കേന്ദ്രം എൽ.എസ്.ജി.ഡി വിഭാഗം ഡെപ്യൂറ്റിഡയറക്ടർ മുരളീധരൻ  ഉദ്ഘാടനം ചെയ്തു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റേഷൻ സെന്റർ,വഴിയോര വിശ്രമ കേന്ദ്രം എന്നിവ നാടിന് സമർപ്പിച്ചു. മെറ്റീരിയൽ കളക്ഷൻ ഫെസിലിമേഷൻ സെന്റർ കോട്ടക്കൽ നിയോജമണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങളും,വഴിയോര വിശ്രമ കേന്ദ്രം എൽ.എസ്.ജി.ഡി വിഭാഗം ഡെപ്യൂറ്റി ഡയറക്ടർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത…

പള്ളി റോഡ് – പുല്ലത്തിടവഴി മേൽഭാഗം, താഴെ ഭാഗം എന്നീ റോഡുകൾ പതിനൊന്നാം വാർഡ് മെമ്പർകെ പി വിശ്വനാഥൻ ഗതാഗതത്തിനായി തുറന്നു കൊടുത്തു.

എടയൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പതിനൊന്നാം വാർഡിൽ കോൺക്രീറ്റ് ചെയ്ത പള്ളി റോഡ് - പുല്ലത്തിടവഴി മേൽഭാഗം, താഴെ ഭാഗം എന്നീ റോഡുകൾ പതിനൊന്നാം വാർഡ് മെമ്പർ കെ പി വിശ്വനാഥൻ ഗതാഗതത്തിനായി തുറന്നു കൊടുത്തു. മൂന്നാക്കൽ പള്ളി റോഡിൽ വാഹന ഗതാഗതത്തിന് വളരെയധികം പ്രയാസമനുഭവിച്ചിരുന്ന പുല്ലത്തിടവഴി…

പൾസ് – രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസും ജൻഡർ റിസോഴ്സ് സെന്ററും സംയുക്തമായി രക്‌തദാനക്യാമ്പ് സംഘടിപ്പിച്ചു. സ്ത്രീകൾക്കിടയിൽ രക്‌തദാനം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ തനതു പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതാണ് പൾസ് രക്തദാന ക്യാമ്പ്. നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ…

ട്രസ്റ്റി ബോർഡ് നിലവിൽ വന്നു.

കരേക്കാട് : നമ്പൂതിരിപ്പടി ശ്രീ യക്ഷേശ്വരം ശിവക്ഷേത്രത്തിൽ ട്രസ്റ്റി ബോർഡ് നിലവിൽ വന്നു. ചെയർമാനായി പടിഞ്ഞാറപ്പാട്ട്ഉണ്ണികൃഷ്ണനെയും മെമ്പർമാരായി ബാലൻ മേച്ചേരി, അറമുഖൻ കിഴക്കേപുരക്കൽ, മണികണ്ഠൻ മൂലയിൽ, മുരളി മഠത്തിൽ എന്നവരെയും തിരഞ്ഞെടുത്തു. മലബാർ ദേവസ്വം ബോർഡ് ഇൻസ്പെക്ട്ടർ ബാബുരാജിൻ്റെയും,ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ രാമകൃഷ്ണൻ്റെയും നേതൃത്വത്തിലാണ്തിരഞ്ഞെടുപ്പു നടന്നത്.