മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
അട്ടപ്പാടിയിലെ മുരുഗള ഊരില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പ്
10 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 22 പേരടങ്ങുന്ന സംഘം ക്യാമ്പിന് നേതൃത്വം നല്കി അട്ടപ്പാടിയിലെ മുരുഗള ഊരില്‍ ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണല്‍ ആയുഷ്മിഷന്റെയുംനേതൃത്വത്തില് 'നമത് ആരോഗ്യ നമത് ആയുര്‍വേദ' എന്ന പേരില്‍' മെഡിക്കല്‍ ക്യാമ്പ്സംഘടിപ്പിച്ചു. വിദഗ്ധരായ 10 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 22 പേരടങ്ങുന്ന സംഘം ഊരില്നേരിട്ടെത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മെഡിക്കല്‍ സംഘവും മുക്കാലി ഫോറസ്റ്റ് ഓഫീസ്ജിവനക്കാരും രാവിലെ എട്ട് മണിയോടെ മുക്കാലിയില്‍ നിന്ന് പുറപ്പെട്ട് തടിക്കുന്ന് ഊരിലെത്തി രണ്ട്കിലോമീറ്ററോളം ഔഷധങ്ങള്‍ ചുമലിലേറ്റി കാല്‍നടയായാണ് മുരുഗള ഊരിലെത്തിയത്. ക്യാമ്പ്കണ്വീനര് ഡോ. ശ്രീരാഗ് ബോധവത്കരണ ക്ലാസ്സ് നടത്തി. ക്യാമ്പില്‍ 72 ഊരു നിവാസികളെപരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ മാസംശിശുമരണം സംഭവിച്ച അയ്യപ്പന് സരസ്വതി ദമ്പതികളെ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. മുരുഗള ഊരില്‍ അനീമിയ, സന്ധിവാത രോഗങ്ങള്‍, ത്വക്ക് രോഗം, ചുമ എന്നിവ കണ്ടെത്തിയവര്ക്ക്വേണ്ടി തുടര്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ഡോ. എസ്. ഷിബു അറിയിച്ചു. ക്യാമ്പിന് ഡോ.ജെ. ശ്രീജ, ഡോ. മീര ഗുപ്ത, ഡോ അജീഷ്കുരീത്തറ, ഡോ. ഷംനദ്ഖാന്, ഡോ. സൗമ്യ, ഡോ. കാര്‍ത്തിക, ഡോ. സലീഖ, വകുപ്പിലെ മറ്റ്ജീവനക്കാര്‍, മുക്കാലി ഫോറസ്റ്റ് സ്റ്റേഷന് ജിവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണം’; തീയറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിയ്ക്ക്നൽകരുതെന്ന് ഫിയോക്
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായഫിയോക്. ചിത്രം ഒടിടിയ്ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെആവശ്യം. ഇന്ന് കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യം തീയറ്റർ ഉടമകൾ അവതരിപ്പിക്കും.(feuok against ott release) തീയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസങ്ങൾക്ക് ശേഷം ഒടിടിക്ക് നൽകുന്ന പ്രവണതഅവസാനിപ്പിക്കണം. തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം കഴിഞ്ഞാൽ ഉടൻ ഒടിടിപ്ലാറ്റ്ഫോമിന് നൽകുകയാണ്. കരാർ ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയിൽഎത്തുന്നു ഒടിടിയുമായി ബന്ധപ്പെട്ട് തീയറ്ററ്റർ ഉടമകൾ ഉന്നയിച്ച ആവശ്യം നേരത്തെ ഫിലിം ചേംബർതള്ളിയിരുന്നു. സിനിമകൾ ഒടിടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യമാണ്ഫിലിം ചേംബർ പരിഗണിക്കാതിരുന്നത്. തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് തീയറ്റർഉടമകളുടെ തീരുമാനം. സംഘടനയുമായി സഹകരിക്കാത്ത താരങ്ങൾക്കും നിർമ്മാതാക്കൾക്കുമെതിരെ നടപടി വേണമെന്നആവശ്യവും ശക്തമാണ്. കെജിഎഫ്, ആർആർആർ, വിക്രം, മാസ്റ്റർ തുടങ്ങിയ വലിയ സിനിമകൾക്ക്മാത്രമാണ് ജനങ്ങൾ ഇപ്പോൾ വലിയ തരത്തിൽ തീയറ്ററിൽ എത്തുന്നത്. ഈ സ്ഥിതിതുടരകയാണെങ്കിൽ തീയറ്ററുകൾ അടച്ചു പൂട്ടേണ്ടി വരുമെന്നും ഉടമകൾ വ്യക്തമാക്കുന്നു.
*കുടുംബാംഗങ്ങളുടെ ബാധ്യതകളെക്കുറിച്ച്നാളെ* *ചോദ്യം* *ചെയ്യപ്പെടും*-
*സുലൈമാൻ* *ഹുദവി* *അഞ്ചച്ചവിടി*. *കോട്ടക്കൽ*: ഇസ് ലാം വിഭാവനം ചെയ്യുന്ന കുടുംബ ജീവിതത്തിൽ ഓരോ അംഗത്തിനും ബാധ്യതകളുംഅവകാശങ്ങളുമുണ്ടെന്നും ബാധ്യതകളെ കുറിച്ച് പരലോകത്ത് ചോദ്യം ചെയ്യപ്പെടുമെന്നും ശൈഖ്സുലൈമാൻ ഹുദവി അഞ്ചച്ചവിടി പ്രസ്താവിച്ചു. " *മധുരം* *മനോഹരം* ; *മദീനയിലെ* *കുടുംബം* " എന്ന പ്രമേയത്തിൽ *ജീലാനി* *സ്റ്റഡിസ്* *സെൻ്റർ* സെൻട്രൽകമ്മിറ്റി നടത്തുന്നകാംപെയിനിൻ്റെ ഭാഗമായി കോട്ടക്കൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച *ഇൽഫത്ത്* - *ഫാമിലിമീറ്റപ്പ്* ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ജീവിതത്തിന് വിവിധ ഘട്ടങ്ങളുണ്ട്. അതിൽ സുപ്രധാനമാണ് ഐഹിക ലോകത്തെ ജീവിതം. ഈ ജീവിതത്തിൽ കുടുംബ ബന്ധത്തിന് വലിയ പ്രാധാന്യമുണ്ട് . ഒരിക്കലും മുറിച്ചുമാറ്റാൻകഴിയാത്ത ബന്ധമാണ് കുടുംബബന്ധം. അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടക്കൽ സൂപ്പിബസാർ വടക്കൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഉമ്മർ ഗുരുക്കൾകോട്ടക്കൽ അധ്യക്ഷതവഹിച്ചു. ശൈഖ് ഫസ് ലുല്ല ഫൈസി വലിയോറ, മുസ്തഫ മന്നാനി പുല്ലൂർ എന്നിവർ പ്രമേയ പ്രഭാഷണംനടത്തി. അബ്ദുൽ ജലീൽ മാസ്റ്റർ പാണക്കാട് സ്വാഗതവും മുഹമ്മദലി മാസ്റ്റർ കോഴിച്ചെന നന്ദിയുംപറഞ്ഞു.
പട്ടാമ്പി കൊപ്പത്ത് ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു.
പട്ടാമ്പി: കൊപ്പത്ത് കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ്(50) കുത്തേറ്റ് മരിച്ചു. ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം. ഇയാളെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധമായികുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. തുടർന്ന് ആശുപതിയിൽ എത്തിച്ചു വെങ്കിലും മരണംസംഭവിച്ചു. കുത്തിയ ആളെക്കുറിച്ച് അന്വേഷിച്ച് വരുന്നു.
ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ IMCH FAST CARE Appന്റെ ലോഞ്ചിങ് ഊരാലുങ്കൽ ലേബേഴ്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി
ഡോക്ടേർസ് ബുക്കിങ് ,മരുന്ന് കുറിപ്പുകൾ,ബില്ലുകൽ,വീഡിയോ കൺസൾട്ടേഷൻ തുടങ്ങിയസേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. IMCH HOME CARE ഉടനെ ഈ ആപ്പുമായിബന്ധിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ഗൂഗിൾ സ്റ്റോറിൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സസ്നേഹം-91” പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
പുലാമന്തോള്‍ : മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഓർമ്മകൾ പങ്കുവെച്ചും, കാണാമറയത്തെസഹപാഠികളെ കൺകുളിർക്കെ കണ്ടാസ്വാദിച്ചും പറയാൻ മറന്നത് പറഞ്ഞ് തീർത്തും ഒരു വട്ടം കൂടിആ പഴയ പള്ളി കൂടത്തിന്റെ തിരുമുറ്റത്ത് കുരുന്നു മനസുകളോടെ അവര്‍ വീണ്ടും ഒത്തുകൂടി. ഒരിക്കലും തിരിച്ചു വരാത്ത ആ ദിനങ്ങള്‍. മനസ്സിന്റെ താളില്‍ മയില്‍പ്പീലി പോലെ കാത്തുവെച്ചമരിക്കാത്ത ഓര്‍മകള്‍. അവർ ഓരോന്നായി ഓര്‍ത്തും പറഞ്ഞും രസിച്ചു. ഓര്‍മകള്‍ നഷ്ടപ്പെട്ടുപോകുന്ന ഈ കാലത്ത് സ്നേഹ സംഗമം ബന്ധങ്ങളുടെ നവമധുരം പകരുന്നതായി. പുലാമന്തോള്‍ ഗവ. ഹൈസ്ക്കൂളിലെ 1990 - 91 SSLC ബാച്ചാണ് കഴിഞ്ഞ ദിവസം (24/7/22 ഞായര്‍) സൗഹൃദം പങ്കിട്ട് തങ്ങളുടെ ആ പഴയ ക്ലാസ് മുറികളില്‍ ഒത്തുചേര്‍ന്നത്. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സാഗരന് മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മുത്തു കട്ടുപ്പാറ സ്വാഗതവും റസിയ കൊല്ലിയത്ത് നന്ദിയും പറഞ്ഞു . പഴയകാല അദ്ധ്യാപകരായ ഉണ്ണിന്‍കുട്ടി മാസ്റ്റർ, എബ്രഹാം മാസ്റ്റർ, സാലി മാസ്റ്റർ, പത്മനാഭൻമാസ്റ്റർ, ഉണ്ണി മാസ്റ്റര്‍, ചന്ദ്രിക ടീച്ചർ, വിജയലക്ഷ്മി ടീച്ചര്‍ എന്നിവരെ ആദരിക്കുകയും, തങ്ങളുടെസഹപാഠികളായ അകാലത്തില്‍ നിര്യാതരായവരെ അനുസ്മരിക്കുകയും ചെയ്തു. തുടർന്ന് നടന്ന''GO TO YOUR CLASSES'' എന്ന പരിപാടി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മനസ്സിനെകുളിരണിയിച്ചു. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം ഓപ്പൺ ഫോറം ആരംഭിക്കുകയും സഹപാഠികൾപരസ്പരം ജീവിതാനുഭവങ്ങൾ പങ്കുവെച്ചതും പരിപാടിയുടെ മാറ്റ് കൂട്ടി .സ്കൂൾ ലീഡറായിരുന്നഫൈസൽ ബാബുവിനെ പൊന്നാട അണിയിച്ചു ആദരിച്ചു. കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ മുഹമ്മദാലി ടി.എന്‍ പുരം, മുജീബ് പാലൂർ, മണി പാലൂർ, ശശി ചെമ്മലശ്ശേരി, ജാഫര്‍ കെ.പി, ബാബു കുരുവമ്പലം, ദേവദാസൻ, മണികണ്ഠൻ പുലാമന്തോൾ, കമാൽ കുപ്പൂത്ത്, നിഷാദ് യു.പി, ജാബിർ തുടിക്കൽ, സൈദലവി എം.കെ, ഉണ്ണി കുരുവമ്പലം, ജാസ്മിൻ യു.പി, നുഷത്ത് , നിഷ, റഷീദ, ആമിന, റൈഹാനത്ത്, ഷീന, സമീറ, സുഹറ തുടങ്ങിയവർസംഗമത്തിന് നേതൃത്വം നൽകി.
സംവിധായകൻ ജെ.ഫ്രാൻസിസ് അന്തരിച്ചു .
കൊച്ചി: സിനിമ സംവിധായകൻ ജെ.ഫ്രാൻസിസ് (52) അന്തരിച്ചു. കരൾ സംബന്ധമായഅസുഖത്തെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളുടെസംവിധാനം ജെ. ഫ്രാൻസിസ് ആയിരുന്നു. സിനിമയെ കൂടാതെ സീരിയൽ, പരസ്യ ചിത്രങ്ങളും ജെ.ഫ്രാൻസിസ് സംവിധാനം ചെയ്തിട്ടുണ്ട്. 'ഇങ്ങനെയൊക്കെ നടന്നാ മതിയാ?' എന്ന സീരിയലിന്റെ സംവിധാനം ജെ.ഫ്രാൻസിസ് ആയിരുന്നു. 2017ൽ 'ഇൻ ദി നെയിം ഓഫ് കുമ്പളങ്ങി' എന്ന ചലച്ചിത്രം കൂടി സംവിധാനം ചെയ്തു. പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ പരേതനായ ജോസ്ലിന്റേയും മേരിയുടേയും മകനാണ്. പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിൽ ഇന്ന് രാവിലെ 11 മുതൽ മൃതദേഹംപൊതുദർശനത്തിനു വെക്കും. ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടത്തുമെന്നു ബന്ധുക്കൾഅറിയിച്ചു. ഭാര്യ: ഷീബ ഫ്രാൻസിസ്. മകൻ: സാവിയോ ഫ്രാൻസിസ്.
ചകിരി മില്ലിൽ തീപിടിത്തം, ആളപായമില്ല
പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ പരിയാപുരത്ത് പ്രവർത്തിക്കുന്ന സി.കെ.ഡിഫൈബർ യൂണിറ്റിന് തീപിടിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചക്ക് തൊഴിലാളികൾ ഊണ് കഴിക്കാൻപോയ സമയത്താണ് ചകിരി സംസ്കരിച്ച് ഫൈബറാക്കി സൂക്ഷിച്ചിരുന്ന ഇടത്ത് തീ പടർന്നത്. 15 ലക്ഷത്തോളം രൂപയുടെ സംസ്കരിച്ച ഫൈബർ ഫോം അഗ്നിക്കിരയായതായി സ്ഥാപന ഉടമ തൂതവാഴേങ്കടയിലെ ചെമ്മൺകുഴി അലി പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ജീവനക്കാർ ഉച്ചഭക്ഷണത്തിനായി ജോലി നിർത്തിയപ്പോഴാണ്തീപ്പിടിത്തം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പെരിന്തൽമണ്ണ അഗ്നിരക്ഷാസേനായൂണിറ്റിൽനിന്ന് രണ്ടും മലപ്പുറത്തുനിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണച്ചത്. വൈകീട്ട് ആറുമണിയോടെ തീ പൂർണമായും അണച്ചു. തൂത വാഴേങ്കടയിലെ ചെമ്മംകുഴി അലിയുടെഉടമസ്ഥയിലുള്ളതാണ് മില്ല്. പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ബാബുരാജൻ, അസിസ്റ്റന്റ് സ്റ്റേഷൻഓഫീസർ ജോസ് ബേബി, ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ അബ്ദുൽസലീം എന്നിവരാണ്തീയണയ്ക്കാൻ നേതൃത്വംനൽകിയത്. ട്രോമാകെയർ വൊളന്റിയർമാരും സിവിൽ ഡിഫൻസ്വൊളന്റിയർമാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.



