നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തേങ്ങ തലയിൽ വീണ് യുവതി മരിച്ചു.
മലപ്പുറം:പൊന്നാനി തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പുതുപൊന്നാനിഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പിൽ മൊയ്തീൻ ഷായുടെ ഭാര്യ ലൈലയാണ്ചികിത്സയിലിരിക്കെ മരിച്ചത്.
ഒരു കടയിൽ മോഷണം, ഓട്ടോ പിടിച്ച് 3 കിലോമീറ്റര് ദൂരെ അടുത്ത മോഷണം; മല്ലിക എന്നവനജകുമാരി ഒടുവില് കുടുങ്ങി
തിരുവനന്തപുരം: നിരവധി മോഷണങ്ങൾ നടത്തിയ ശേഷം തമിഴ്നാട്ടിൽ ഒളിവിൽകഴിയുകയായിരുന്ന മല്ലിക ഒടുവിൽ പൊലീസ് പിടിയിൽ. മല്ലിക എന്ന് വിളിക്കുന്ന വനജകുമാരിയെപാറശാല പൊലീസാണ് അറസ്റ്റ് ചെയ്തത്. പാറശാല നെയ്യാറ്റിൻകര വെള്ളറട പൊലീസ് സ്റ്റേഷൻപരിധിയിൽ നിരവധി മോഷണങ്ങൾ മല്ലിക നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 16 ന് രാവിലെ 10 മണിക്ക് മല്ലിക നെടിയാംകോട് പച്ചക്കറി കടയിൽ മോഷണം നടത്തിയിരുന്നു. ഇതിന് ശേഷം ഒരു ഓട്ടോയിൽ കയറി ധനുവച്ചപുരത്ത് എത്തി മറ്റൊരു പച്ചക്കറി കടയിൽ നിന്ന്മൊബൈൽ ഫോണും 4000 രൂപയും ബാങ്ക് ഡോക്കുമെന്റ്സും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഏതാനും മാസം മുമ്പ് ഉദയംകുളങ്ങരയിൽ നിന്ന് 35,000 രൂപ, രണ്ടു പവന്റെസ്വർണമാല എന്നിവ മോഷ്ടിച്ചതിന് നിലവിൽ പാറശ്ശാല പൊലീസിൽ വനജ കുമാരിക്കെതിരെകേസുണ്ട്. ഈ അടുത്ത കാലയളവിൽ പ്രതി എട്ടോളം മോഷണമാണ് നടത്തിവന്നിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പരിരക്ഷാ അംഗങ്ങളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു.
തവനൂർ: തവനൂർ ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം, ഇല കുറ്റിപ്പുറം എന്നിവരുടെസംയുക്താഭിമുഖ്യത്തിൽ പരിരക്ഷാ അംഗങ്ങളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. മറവഞ്ചേരി റിഫാപാലസിൽ നടന്ന സ്നേഹതീരം സ്നേഹ സംഗമം ഡോ.കെ.ടി ജലീൽ എം എൽ എ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ്ശിവദാസ്, നിഷ, വിമൽ, ധനലക്ഷ്മി, സബിൻ ചിറക്കൽ, ഡോ.വിജിത്ത്, ശിവകുമാർ, നജീബ്, ഷംനതുടങ്ങിയവർ സംബന്ധിച്ചു.
ചങ്ങരംകുളത്ത് കാറും വെള്ളിമൂങ്ങയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു
ചങ്ങരംകുളം: ചങ്ങരംകുളത്ത് കാറും വെള്ളിമൂങ്ങയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിയിട്ട് 4 മണിയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലാണ് അപകടം നടന്നത്. വെള്ളിമൂങ്ങയിൽ ഉണ്ടായിരുന്ന ഒതളൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ അബൂബക്കർ(58), ബുള്ളറ്റ്യാത്രക്കാരനായ പടിഞ്ഞാറങ്ങാടി സ്വദേശി പൂളക്കുന്നത്ത് ഷിഹാബ് (32) എന്നിവർക്കാണ്പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ജംഗ്ഷനിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചങ്ങരംകുളംപോലീസെത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗത തടസം ഒഴിവാക്കിയത്.
സംസ്കൃത അധ്യാപകർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു
എടപ്പാൾ: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഉപജില്ലകളിലെ സംസ്കൃത അധ്യാപകർക്കായിഏകദിന പരിശീലനം സംഘടിപ്പിച്ചു. എടപ്പാൾ ബി ആർ സി ബി പി സി ബിനീഷ് മാഷ് അധ്യക്ഷത വഹിച്ച ചടങ്ങ് എടപ്പാൾ ഉപജില്ല ഓഫീസർ നാസർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പരിശീലനത്തിന് ശിവകുമാർ മാസ്റ്റർ, സുധീഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
പ്രവാസദളം ഗ്രൂപ്പും ഏബിൾക്യൂറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചങ്ങരംകുളം: പള്ളിക്കര തെക്കുമുറി പ്രവാസദളം ഗ്രൂപ്പും ചങ്ങരംകുളം ഏബിൾക്യൂർ മെഡിക്കൽസെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.തെക്കുമുറി സിറാജുൽ ഹുദാമദ്രസ യിൽ നടന്ന ക്യാമ്പ് മഹല്ല് ഖത്തീബ് അബ്ദുൽ ജലീൽ അസ്ഹനി ഉദ്ഘാടനം ചെയ്തു.ഹമീദ്ചങ്ങരംകുളം അധ്യക്ഷത വഹിച്ചു.യാഹുദ്ധീൻ പള്ളിക്കര സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സാദിക്നെച്ചിക്കൽ,കെഎം ഷൗക്കത്തലി,കെഎസ് ബഷീർ,ലത്തീഫ് കെവി,ദാവൂദ് കെകെ,ഇർഷാദ്കെവി,സുധിർ കെഎം തുടങ്ങിയവർ നേതൃത്വത്തം നൽകി
പ്രേം നസീർ പുരസ്കാര ദാനം ചങ്ങരംകുളത്ത് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു
ചങ്ങരംകുളം: സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മറ്റിയുടെ പ്രഥമ 'പ്രേംനസീർ പുരസ്കാരം' 07.02.2023 ചൊവ്വാഴ്ച്ച വൈകീട്ട് 6 മണിക്ക് ചങ്ങരംകുളത്ത് വച്ച് നടൻ ലുക്ക്മാൻ അവറാന്സമ്മാനിക്കും. സിനിമാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ചങ്ങരംകുളംഇന്ദിരാഭവനില് ചേര്ന്ന് സംഘാടക സമതി രൂപീകരണ യോഗം സംസ്കാര സാഹിതി ജില്ലചെയര്മ്മാന് റിയാസ് മുക്കോളി,ഉദ്ഘാടനം ചെയ്തു. എ പി അനിൽകുമാർ എംഎൽഎ, വി എസ് ജോയ്, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല സി ഹരിദാസ് ex MP, സമദ് മങ്കട എന്നിവർ മുഖ്യ രക്ഷാധികാരികളും പിടി അജയ്മോഹൻചെയർമാനും ആയ 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത. യോഗത്തില് പ്രണവം പ്രസാദ് അധ്യക്ഷം വഹിച്ചു. സിദ്ധീഖ് പന്താവൂർ, കെഎം അനന്തകൃഷ്ണൻ മാസ്റ്റർ, അടാട്ട്വാസുദേവൻ, നാഹിർ ആലുങ്ങൾ, പിടി അബ്ദുൽ ഖാദർ, കെ മുരളീധരൻ, കാരയിൽ അപ്പു, ഹുറൈർ കൊടക്കാട്ട്,ഇടവേള റാഫി തുടങ്ങിയവർ സംസാരിച്ചു.
യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി മർദ്ധിച്ച് ഉപേക്ഷിച്ച സംഭവംഎടപ്പാൾ കോലളമ്പ് സ്വദേശിയായ നാല് പേർ അറസ്റ്റിൽ
ചങ്ങരംകുളം: കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകിവിവസ്ത്രനാക്കി മർദ്ധിച്ച് ഉപേക്ഷിച്ച സംഭവത്തിൽ സുഹൃത്തുക്കളായ നാല് പേർഅറസ്റ്റിൽ.കോലളമ്പ് കോലത്ത് സ്വദേശി വെങ്ങേല വളപ്പിൽ യാദവ്(22) ഐലക്കാട് നരിയം വളപ്പിൽകിരൺ(21)തുയ്യം എൽജെ പടി സ്വദേശി കീഴാഞ്ചേരി ഹൗസിൽ അനൂപ്(22) ഐലക്കാട് കോട്ടമുക്ക്സ്വദേശി കോരംകുഴിയിൽ തുഫൈൽ(23)എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീർചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.










