മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
ഇടവിളക്കിറ്റ് വിതരണം ആരംഭിച്ചു
ഇടവിളക്കിറ്റ് വിതരണം ആരംഭിച്ചു വളാഞ്ചേരി നഗരസഭയുടെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയുടെ വികസനത്തിന് വേണ്ടി നഗരസഭ നടപ്പിലാക്കുന്ന ഇടവിളക്കിറ്റ് വിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷതവഹിച്ചു.800 ഓളം ഗുണഭോക്തക്കൾക്കാണ് പദ്ധതിയിലൂടെ…
ബയോ കബോസ്റ്റ് ബിൻ,റിംഗ് കബോസ്റ്റ് എന്നിവ വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നഗരസഭ പരിധിയിലെ അങ്കണവാടികൾ,സ്കൂളുകൾ,പൊതുസ്ഥാപനങ്ങൾക്കുള്ള ബയോ കബോസ്റ്റ് ബിൻ,റിംഗ് കബോസ്റ്റ് എന്നിവ വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.മാലിന്യമുക്ത വളാഞ്ചേരി എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് 69 ഓളം നഗരസഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ബിൻ,റിംഗ് വിതരണം ചെയ്യുന്നത്.പദ്ധതിയുടെ ഭാഗമായി മുൻ…
ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു
ആലപ്പുഴയില് പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടന്നത്.ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ…
വളാഞ്ചേരി നഗരസഭ യുടെ 2023 – 24 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ മൂന്നാം ഘട്ടം വിതരണം ആരംഭിച്ചു.
വളാഞ്ചേരി :-വളാഞ്ചേരി നഗരസഭ യുടെ 2023 - 24 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ മൂന്നാം ഘട്ടം വിതരണം ആരംഭിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അപേക്ഷ നൽകി ഗുണഭോക്ത്യ വിഹിതം…
വളാഞ്ചേരി നഗരസഭ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി അനുവദിച്ച പ്രിന്റർ , ലാപ് ടോപ്പ്എന്നിവ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ വിതരണംചെയ്തു.
വളാഞ്ചേരി:-ജി.എൽ.പി.കാട്ടിപ്പരുത്തി. സ്കൂളിനായി വളാഞ്ചേരി നഗരസഭ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി അനുവദിച്ച പ്രിന്റർ , ലാപ് ടോപ്പ് എന്നിവ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ വിതരണം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി എം മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച…
വട്ടപ്പാറ വളവിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, 15 ഓളംപേർക്ക് പരിക്ക്
വളാഞ്ചേരി: വളാഞ്ചേരി വട്ടപ്പാറയിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന ബസ് മരത്തിൽ ഇടിച്ച്അപകടം. ഇന്നു രാവിലെ 6.45 ഓടെയായിരുന്നു അപകടം. ശബരിമലയിൽ നിന്ന്താമരശ്ശേരിയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. 15 ഓളം പേർക്ക്പരിക്കേറ്റിട്ടുണ്ട്. ഇവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽപ്രവേശിപ്പിച്ചു 22 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ശബരിമലയിൽ നിന്ന് തലശ്ശേരിയിലേക്ക് അയ്യപ്പഭക്തരുമായിപോവുകയായിരുന്ന ബസ് വട്ടപ്പാറ വളവിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് മരത്തിലടിച്ചുനിൽക്കുകയായിരുന്നു എന്നാണ് നിഗമനം. അപകടത്തിൽ ബസന്റെ മുൻഭാഗം ഭാഗികമായിതകർന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. വൻ അപകടമാണ്ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.
പാലക്കാട് കുമരനല്ലൂരിൽ യുവാവിന്റെ അഴിഞ്ഞാട്ടം.
പാലക്കാട്: പാലക്കാട് കുമരനല്ലൂരിൽ യുവാവിന്റെ അഴിഞ്ഞാട്ടം. അക്രമം അഴിച്ചുവിട്ട യുവാവിനെ നാട്ടുകാര് പിടികൂടിയശേഷം പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാര് ആരോപിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വ്യാപാരസ്ഥാപനത്തിൽ കയറിയ പെൺകുട്ടിക്ക് നേരെ യുവാവ് അപമര്യാദയായി പെരുമാറിയതിനെ തുടർന്നായിരുന്നു വാക്കേറ്റം ഉണ്ടായത്. സംഭവത്തെതുടര്ന്ന് പെൺകുട്ടി അലറി വിളിച്ചതോടെ വ്യാപാരികളും…
വളാഞ്ചേരി നഗരസഭയിലെ വാർഡ് 5 കാരാടിലെ മീമ്പാറ- കരിങ്കുറയിൽ റോഡ് നാടിന് സമർപ്പിച്ചു.
വളാഞ്ചേരി നഗരസഭയിലെ വാർഡ് 5 കാരാടിലെ മീമ്പാറ- കരിങ്കുറയിൽ റോഡ് നാടിന് സമർപ്പിച്ചു. വളാഞ്ചേരി:-പൊന്നാനി പാർലമെന്ററി എം.പി ഇ.ടി മുഹമ്മദ് ബഷീർ അവറുകളുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കോൺഗ്രീറ്റ് ചെയ്ത മീമ്പാറ-കരിങ്കുറയിൽ റോഡ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.102 മീറ്റർ നീളവും 3 മീറ്റർ…










