ഒരു വര്‍ഷത്തിനകം തൃത്താലയില്‍ ആയുര്‍വേദ പൈതൃക പാര്‍ക്ക് യാഥാര്‍ത്ഥ്യമാകും; മന്ത്രി പി രാജീവ് 

കൂറ്റനാട്: ഒരു വര്‍ഷത്തിനകം തൃത്താലയില്‍ ആയുര്‍വേദ പൈതൃക പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുമെന്ന്വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍വാവന്നൂരിലെ അഷ്ടാംഗം ആയുര്‍വേദ കേന്ദ്രത്തില്‍ നടന്ന തൃത്താല ആയുര്‍വേദ പാര്‍ക്ക്ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍വേദ പാര്‍ക്കിന് സര്‍ക്കാര്‍പിന്തുണ നല്‍കുമെന്ന് അദ്ദേഹം സംരഭകരോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഒരു മാസത്തിനകംതീരുമാനം അറിയിക്കാനും. പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്താനും തീരുമാനമായി. ഇതിനായിആയുര്‍വേദ സ്ഥാപന പ്രതിനിധികള്‍, ജില്ലാ കലക്ടര്‍, കിന്‍ഫ്ര, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വ്യവസായ വകുപ്പ് എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റിക്കും രൂപം നല്‍കി. പദ്ധതി കിന്‍ഫ്ര ഏറ്റെടുത്ത്നടത്തുകയാണെങ്കില്‍ ഭൂമി കണ്ടെത്തി നല്‍കുന്നതിന് സംരംഭകരുടെയും പഞ്ചായത്ത്സംവിധാനങ്ങളുടെയും സഹകരണം ആവശ്യമാണ്. സംരംഭകര്‍ക്ക് കൂടി പങ്കാളിത്തമുള്ള രീതിആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ കണ്‍സോര്‍ഷ്യമാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നതെങ്കില്‍ അതിന് കിന്‍ഫ്ര പാര്‍ക്ക് സ്റ്റാറ്റസ്നല്‍കും. പശ്ചാത്തല സൗകര്യം ഒരുക്കാന്‍ ഏക്കറിന് 30 ലക്ഷം മുതല്‍ മൂന്ന് കോടി രൂപ വരെഅനുവദിക്കും. അനുമതികള്‍ക്കായി സിംഗിള്‍വിന്റോ സംവിധാനം ഏര്‍പ്പെടുത്തും. വ്യവസായപാര്‍ക്കിനുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കും. പാര്‍ക്കിന്റെ മാനദണ്ഡങ്ങള്‍ സംരംഭകര്‍ക്ക്തീരുമാനിക്കാനാകും. ആയുര്‍വേദ ഉത്പന്നങ്ങളുടെ ടെസ്റ്റിംഗ്, റിസര്‍ച്ച് ഡോക്യുമെന്റേഷന്‍, ഉത്പാദനവുമായി ബന്ധപ്പെട്ട് ആയുര്‍വേദ അക്കാദമികളുമായുള്ള സഹകരണം എന്നിവക്കുള്ളസൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദ പാര്‍ക്കിന്റെപ്രവര്‍ത്തനവും ഉത്പ്പന്ന നിര്‍മ്മാണവും അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളതാവണം. ആയുര്‍വേദമരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗംരൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആയുര്‍വേദ പാര്‍ക്കില്‍ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്നല്‍കുന്നത് സംബന്ധിച്ചും ആലോചിക്കും. ആയുര്‍വേദ പാരമ്പര്യവും നിരവധി സ്ഥാപനങ്ങളുമുള്ളതൃത്താലയ്ക്ക് ആയുര്‍വേദ പാര്‍ക്കിലൂടെ വലിയ സാധ്യതകളാണുള്ളത്. ആയുര്‍വ്വേദ പദ്ധതിക്ക്കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രോത്സാഹനമുണ്ട്. ഇന്റര്‍നാഷണല്‍ ആയുര്‍വേദ മാതൃകയില്‍ഒരു സര്‍ക്കാര്‍ സ്ഥാപനം തിരുവനന്തപുരത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാമതായിതൃത്താലയില്‍ കൂടി ഒരു കേന്ദ്രം ആരംഭിക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. യോഗത്തില്‍തൃത്താല എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷ് അധ്യക്ഷനായി. തൃത്താലയുടെ ആയുര്‍വേദ പാരമ്പര്യവും പ്രസക്തിയും ആഗോള തലത്തില്‍ പ്രചരിപ്പിക്കുക ലക്ഷ്യം; സ്പീക്കര്‍ എം.ബി രാജേഷ് തൃത്താലയുടെ ആയൂര്‍വേദ പാരമ്പര്യവും പ്രസക്തിയും ആഗോള തലത്തില്‍ പ്രചരിപ്പിക്കുകകയുംസാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് തൃത്താല ആയുര്‍വേദ പാര്‍ക്ക് എന്നആശയത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. തൃത്താലയുടെ ആയുര്‍വ്വേദ രംഗത്തെപാരമ്പര്യവും പൈതൃകവും ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്പാര്‍ക്ക് നടപ്പിലാക്കുക. ഇത് തൃത്താലയുടെ ആരോഗ്യരംഗത്തെ മുന്നേറ്റത്തിന് പ്രധാനപങ്ക്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചര്‍, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്ബാലചന്ദ്രന്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ്എന്‍. ഷറഫുദ്ധീന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ കുഞ്ഞുണ്ണി, ഷാഹിദാ, ജനാര്‍ദ്ദനന്‍, ജില്ലാകലക്ടര്‍ മൃണ്‍മയി ജോഷി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീസ്, കിന്‍ഫ്രഎം.ഡി സന്തോഷ് കോശി, ജനറല്‍ മാനേജര്‍, വ്യവസായ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, വിവിധആയുര്‍വേദ സ്ഥാപന പ്രതിനിധികളായ നീലകണ്ഠന്‍, കൃഷ്ണദാസ്, സുഗീര, ശ്രീജിത്ത്, പുരുഷോത്തമന്‍, രഞ്ജിത്ത്, ഡോ. മണികണ്ഠന്‍, ഡോ. വിജിത്ത്. ഡോ. വിനോദ്കുമാര്‍ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

അയ്യൂബി സ്കൂള്‍;പത്ത് നൂതന പദ്ധതികള്‍ക്ക് തുടക്കമായി .

പടിഞ്ഞാറങ്ങാടി: സ്വലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് സ്കൂളില്‍ പത്ത് നൂതന പദ്ധതികളുടെ ഗ്രാന്‍റ്ലോഞ്ചിംഗ്  സംസ്ഥാന തുറമുഖ, മ്യൂസിയം മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. പുതിയ കാലത്തെ വിദ്യാഭ്യാസ, സാങ്കേതിക, തൊഴില്‍ സാധ്യതകളിൽ വിദ്യാര്‍ത്ഥികളെ  പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. ഇന്ന് ഉച്ചക്ക് 2മണിക്ക്അയ്യൂബി എജ്യുസിറ്റിയിൽ വെച്ച് നടന്ന പ്രോഗ്രാലായിരുന്നു പദ്ധതികളുടെ ഔപചാരിക ലോഞ്ചിംഗ്നിര്‍വ്വഹിച്ചത്‌.  ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, കോഡിംഗ്, സ്കൂള്‍ ആപ്പ്, അക്കാദമിക്ക് എക്സലന്‍സിനുവേണ്ടിയുളള നൂതന പ്രോഗ്രാം, മാർഷ്യല്‍ ആര്‍ട്സ്, സ്പോര്‍ട്സ് അക്കാദമി, ഗെയിംസ് ട്രൈനിംഗ്, സ്പീക്ക് മാസ്റ്റേഴ്സ് ക്ലബ്ബ്, ക്രിയേറ്റീവ് സ്കൂള്‍, സൂപ്പര്‍ ഇംഗ്ലീഷ് എന്നീ പത്തിന പദ്ധതികളുടെലോഞ്ചിംഗ് ആണ് മന്ത്രി നിര്‍വ്വഹിച്ചത്‌.  ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന എമര്‍ജിംഗ് അയ്യൂബി എന്ന കാമ്പയിനിന്‍റെ ഔദ്യോകികഉദ്ഘാടന കര്‍മ്മം കൂടിയായിരുന്നു മന്ത്രി നിർവഹിച്ചത് സി ബി എസ് ഇ പരീക്ഷയിൽ ഡിസ്റ്റിംഗ്ഷൻ നേടിയ പത്തൊൻപത്  വിദ്യാർഥികളെയും ഫസ്റ്റ് ക്ലാസ്നേടിയ പന്ത്രണ്ട് വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻവിഷയങ്ങളിലും എ പ്ലസ് നേടിയ പന്ത്രണ്ട്  അയ്യൂബി പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു. എജ്യുസിറ്റി പ്രിസിഡന്‍റ് ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍, സെക്രട്ടറി അബ്ദുല്‍ കബീര്‍ അഹ്സനി, പ്രിന്‍സിപ്പല്‍ എ.പി അഷ്റഫ്, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷറഫുദ്ദീന്‍ കളത്തില്‍, വാര്‍ഡ്മെമ്പര്‍മാര്‍ മുഹമ്മദ് ഫവാസ്, അബുട്ടി, എന്നിവര്‍ സംബന്ധിച്ചു.

പെരിന്തൽമണ്ണയിൽ വീണ്ടും പോലീസിൻ്റെ വൻ കുഴൽപ്പണ വേട്ട; ഒന്നേകാൽ കോടിയോളംപിടിച്ചെടുത്തു .

പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിൽ  വീണ്ടും വൻ കുഴൽപ്പണ വേട്ട  വാനിൽ കടത്തുകയായിരുന്ന1,24,39,250 രൂപ പോലീസ് പരിശോധനയിൽ പിടികൂടി. എടത്തനാട്ടുകര സ്വദേശികളായഷംസുദ്ദീൻ, ഷാഹുൽ ഹമീദ്, എന്നിവരാണ് പിടിയിലായത്. പിക്കപ്പ് വാനിൽ രഹസ്യ അറയിൽകുഴൽപ്പണം കടത്തുന്നുണ്ട് എന്ന രഹസ്യവിവരം മലപ്പുറം ജില്ല പോലീസ് മേധാവിക്ക് ലഭിച്ചതിൻ്റെഅടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ, ഇൻസ്പെക്ടർ സി. അലവിഎന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. സി.കെ. നൗഷാദ്, ജൂനിയർ എസ്.ഐ. ശൈലേഷ്, എന്നിവർ നടത്തിയ വാഹന പരിശോധനയ്ക്കിടെ പാതായിക്കര തണീർ പന്തലിൽ വെച്ചാണ് പണംപിടികൂടിയത് പിക്കപ്പ് വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽക്കോടിയോളംരൂപ കണ്ടെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനവും രൂപയും പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കും, തുടർനടപടികൾക്കായി ആദായനികുതി വിഭാഗത്തിനും, എൻഫോഴ്സ്മെൻ്റ് വിഭാഗത്തിനും റിപ്പോർട്ട്നൽകും. സി.പി.ഒ. ഷൈജു മാത്യൂവും, ജില്ല പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡുംചേർന്നാണ് വാഹന പരിശോധന നടത്തിയത്.

കോക്കൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു.

ചങ്ങരംകുളം: കാലാവർഷക്കെടുതിയിൽ കോക്കൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെചുറ്റുമതിൽ തകർന്നു.പലവട്ടം മതിലിന്റെ ശോചനീയ അവസ്ഥ പഞ്ചായത്ത്‌ അധികൃതരുടെശ്രദ്ധയിൽ പെടുത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.സ്കൂൾസമയം അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായെങ്കിലും മതിലിന്റെ ബാക്കിയുള്ള ഭാഗംതകർച്ചയുടെ വക്കിൽ ആണെന്നും ഉടൻ പരിഹാരം കാണണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം .

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു .

പെരിന്തൽമണ്ണ, ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ(AODA) പെരിന്തൽമണ്ണ മേഖലകമ്മിറ്റിയും എം ഇ. എസ് മെഡിക്കൽ കോളോജ് (പെരിന്തൽമണ്ണ) ഹോസ്പിറ്റലും സംയുക്തമായിരക്ത ദാന ക്യാമ്പ് സംഘടപ്പിച്ചു കൊളത്തൂർ സബ് ഇൻസ്പെക്ടർ ചന്ദ്രൻ കെ. പി ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ഷബീർ കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു, എം. ഇ. എസ് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രഷൻ ഓഫീസർ പോൾസൺ ജോസ് , ലാബ് ഇൻ-ചാർജ്ലിനിമോൾ പോൾ, പി. ആർ. ഓ ഉസ്മാൻ ചാത്തോലി , നിഖിൽ വെങ്ങാട്, ജോണി വർഗീസ് എന്നിവർസംസാരിച്ചു.

പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി .

വളാഞ്ചേരി : കാർത്തല എ എൽ പി സ്കൂൾ കുഞ്ഞിപ്പ മെമ്മോറിയൽ യൂപി സ്കൂൾ 1990-2000 ബാച്ചുകളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി കാർത്തല എൽ പി സ്കൂളിൽ വെച്ച് നടന്നപരിപാടി വളാഞ്ചേരി നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഇബ്രാഹീം മാരാത്ത്   ഉദ്ഘാടനം ചെയ്തു.   റിയാസ് അതവാനാട് അധ്യക്ഷത വഹിച്ചു. സഹ പാഠികളായിരുന്നവരിൽപ്രയാസമനുഭവിക്കുന്നവർക്ക് ഒരു കൈ സഹായം നൽകാൻ സംഗമം ഐക്യകണ്ഠേനെതീരുമാനമെടുത്തു. നഗരസഭാ കൗൺസിലർ ബഷീറ നൗഷാദ് അധ്യാപകരായ  പവിത്രൻ,മിനി, രാജി, ശിവശങ്കരൻ, സന്തോഷ്, ഷഹർബാനു, പൂർവ്വ വിദ്യാർത്ഥികളായ ഇബ്രാഹീം, മുഹ്സിൻവടക്കുംമുറി, റിയാസുദ്ധീൻ കെ എം, ഫൗസിയ, സാജിറാ, എന്നിവർ സംസാരിച്ചു,  അരുൺ, ഹക്കീം, അൻസാർ ബാബു, അമീർ അലി,മുസ്ഥഫ നടു വഞ്ചേരി, നൗഫൽ, സുജല, പ്രജിത, ദിവ്യ എന്നിവർപരിപാടിക്ക് നേതൃത്വംനൽകി.

കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു .

കാസര്‍കോട്: കനത്ത മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതംതടസപ്പെട്ടു. മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളംകയറിചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി. പാതയില്‍ നിന്ന് മണ്ണ് മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് എറണാകുളം-പുണെ എക്‌സ്പ്രസ് ഭട്കലില്‍ പിടിച്ചിട്ടിരുന്നു. തിരുവനന്തപുരത്തുനിന്ന് വെരാവലിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ സേനാപുരത്തും. ഗാന്ധിധാമില്‍നിന്ന് തിരുനെല്‍വേലിയിലേക്ക്‌ വരുകയായിരുന്ന ട്രെയിന്‍ കുംത സ്റ്റേഷനിലുംനിര്‍ത്തിയിട്ടിരിക്കുകയാണ്. *നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു സര്‍വീസുകള്‍* മഡ്ഗാവ് ജംഗ്ഷന്‍-മെംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി മെംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് ജംഗ്ഷന്‍ സ്‌പെഷ്യല്‍, ഉഡുപ്പി സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും(06602) കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷന്‍-കാര്‍വാര്‍ എക്‌സ്പ്രസ് ഷിരൂര്‍ സ്റ്റേഷനില്‍ പിടിച്ചിടും ലോക്മാന്യ തിലക്-കൊച്ചുവേളി എക്‌സ്പ്രസ് അങ്കോള സ്‌റ്റേഷനില്‍ പിടിച്ചിടും കാര്‍വാര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഹൊന്നാവര്‍ സ്റ്റേഷനില്‍ പിടിച്ചിടും .

നാടുകാണി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 

നിലമ്പൂർ: കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ നാടുകാണി ചുരത്തില്‍ഗതാഗത നിയന്ത്രണം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രികാല യാത്രക്കാണ് നിയന്ത്രണംഏര്‍പ്പെടുത്തിയത്. രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് യാത്രാ നിരോധനം. മലപ്പുറം ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാറാണ് ഉത്തരവിട്ടത്. വാഹനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കാന്‍ വഴിക്കടവ് ആനമറിയില്‍ പൊലീസ് ക്യാമ്ബ് ചെയ്യും. നാടുകാണി ചുരം ഉരുള്‍പൊട്ടല്‍ തീവ്രമേഖലയായതിനാലാണ് ജാഗ്രത നടപടി.