പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട വാനിൽ കടത്തുകയായിരുന്ന1,24,39,250 രൂപ പോലീസ് പരിശോധനയിൽ പിടികൂടി. എടത്തനാട്ടുകര സ്വദേശികളായഷംസുദ്ദീൻ, ഷാഹുൽ ഹമീദ്, എന്നിവരാണ് പിടിയിലായത്. പിക്കപ്പ് വാനിൽ രഹസ്യ അറയിൽകുഴൽപ്പണം കടത്തുന്നുണ്ട് എന്ന രഹസ്യവിവരം മലപ്പുറം ജില്ല പോലീസ് മേധാവിക്ക് ലഭിച്ചതിൻ്റെഅടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ, ഇൻസ്പെക്ടർ സി. അലവിഎന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. സി.കെ. നൗഷാദ്, ജൂനിയർ എസ്.ഐ. ശൈലേഷ്, എന്നിവർ നടത്തിയ വാഹന പരിശോധനയ്ക്കിടെ പാതായിക്കര തണീർ പന്തലിൽ വെച്ചാണ് പണംപിടികൂടിയത് പിക്കപ്പ് വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽക്കോടിയോളംരൂപ കണ്ടെടുക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത വാഹനവും രൂപയും പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കും, തുടർനടപടികൾക്കായി ആദായനികുതി വിഭാഗത്തിനും, എൻഫോഴ്സ്മെൻ്റ് വിഭാഗത്തിനും റിപ്പോർട്ട്നൽകും. സി.പി.ഒ. ഷൈജു മാത്യൂവും, ജില്ല പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡുംചേർന്നാണ് വാഹന പരിശോധന നടത്തിയത്.










