മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
കരിപ്പൂർ വിമാനപകടം രണ്ടാം വാർഷികം:, എം ഡിഎഫ് നേതൃത്വത്തിൽ നാട്ടുകാർക്കായി യാത്രക്കാർആശുപത്രിക്ക് കെട്ടിടം പണിയുന്നു
കരിപ്പൂർ വിമാനപകടം നടന്ന രണ്ടാം വാർഷികത്തിൽ മലബാർ ഡവലെപ്പ്മെൻ്റ് ഫോറം കരിപ്പൂർവിമാനപകട ചാറ്റിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിമാനപകടം സംഭവിച്ച സ്ഥലത്തിന് 300 മീറ്റർ അകലത്തിലുള്ള കുണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ ചിറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്വിപുലമായ സൗകര്യങ്ങളോടെ കെട്ടിടം പണിയും. കോറോണ കാലത്ത് ഒന്നും വകവെക്കാതെ രക്ഷാപ്രവർത്തനം നടത്തുന്നതിന് ലോക മാതൃകകാണിച്ച പരിസര വാസികളോടുള്ള കടപ്പാട് പ്രകടിപ്പിക്കാനാണ് ഈ സതുദ്യമത്തിന് അപകടത്തിൽപെട്ട യാത്രക്കാരും മരണപ്പെട്ടവരുടെ ആശ്രിതരും തയ്യാറായത്. വിമാനത്തിൽ ഉണ്ടായിരുന്ന മരണപ്പെട്ട യാത്രക്കാരുടെ ആശ്രിതർക്കും പരിക്ക് പറ്റിയ മുഴുവൻപേർക്കും നഷ്ട പരിഹാര തുക ലഭിച്ചിട്ടുണ്ട് യാത്രക്കാർ മലബാർഡവലെപ്പ് മെൻറ് ഫോറത്തിൻ്റെനേതൃത്വത്തിൽ രൂപീകരിച്ച ആ 'ക്ഷൻ ഫോറം നടത്തിയ വലിയ ശ്രമങ്ങളാണ് ചെറിയ കാലം കൊണ്ട്നഷ്ട പരിഹാര തുക നേടിയെടുക്കാനായത് യാത്രക്കാർക്ക് കിട്ടിയ ഇൻഷുറൻസ് തുകയിൽ നിന്ന് ചെറിയ തുക ശേഖരിച്ചാണ് രാജ്യത്തെ തന്നെഏറ്റവും വലിയ എസ്. സി കോളനികളിൽ ഒന്നായ എൻ എച്ച് കോളനിയിലെ പാവപ്പെട്ട രോഗികളുടെആശാ കേന്ദ്രമായ ചിറയിൽ ചുങ്കം ആശുപത്രിക്ക് കെട്ടിടം നിർമ്മിമ്മിക്കാൻ തിരുമാനിച്ചത്. മലബാർ ഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ യാത്രക്കാർ രൂപീകരിച്ച എം.ഡി.എഫ്ചാരിറ്റി ഫൗണ്ടേഷനാണ് നിർമ്മാത്തത്തിന് നേതൃത്വം നൽകുന്നത് പദ്ദതിയുടെ ധാരണാപത്രം ആക്ഷൻ കൗൺസിൽ ചെയർമാൻ കുടിയായ ടി.വി ഇബ്രാഹിം എം എൽ എ ,മുൻസിപ്പൽ ചെയർപേർസൺ ടി.സി ഫാത്തിമത്ത് സുഹക്കും പി.എച്ച് സി മെഡിക്കൽ ഓഫിസർ സുന്ദർ കല്ലടക്കുംനൽകി നിർവ്വഹിച്ചു. തുടർന്ന് യാത്രക്കാരുടെയും രക്ഷാപ്രവർത്തകരുടെയും സംഗമം എം. ഡി.എഫ് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനിയുടെ അധ്യക്ഷതയിൽ ടി.വി ഇബ്രാഹിം എം.എൽ എ ഉൽഘാടനം ചെയ്തു, പി ഹമീദ് മാസ്റ്റർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി,
ഹാഷിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും പാലിയേക്കര ടോൾ പ്ലാസഉപരോധിച്ചു
തൃശ്ശൂർ : എറണാകുളത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധംശക്തം. ദേശീയ പാതയിലെ ആളെ കൊല്ലികളായ കുഴികളടക്കാൻ ഇടപെടൽ തേടി മരിച്ച ഹാഷിമിന്റെബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും ഇന്ന് പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച്പ്രതിഷേധിച്ചു. പൊലീസ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് പാലിയേക്കര മുതൽ ഇടപ്പള്ളിവരെയുളള കുഴികൾ പെട്ടന്ന് അടയ്കമെന്ന ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. കുഴിയിൽ വീണ ഹാഷിമിന്റെ ദേഹത്ത് പിന്നാലെ വന്ന വാഹനം കയറിയിറങ്ങിയാണ്അപകടമുണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരംനൽകുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവർക്കെതിരെ കൊലക്കുറ്റത്തിന്കേസെടുക്കണമെന്നാണ് ഹാഷിമിന്റെ കുടുംബം ആവശ്യപ്പെടുന്നത്. അതേ സമയം, ആലുവയിൽ ദേശീയ പാതയിലെ അപകടത്തിൽ മരിച്ച ഹാഷിമിനെ ഇടിച്ച വാഹനംകണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ദേശീയ പാതയിൽ വഴിനീളെ പുതിയക്യാമറകളുണ്ടെന്നും ഇരുട്ടിലും നിയമലംഘനങ്ങൾ പിടിക്കപ്പെടുമെന്നുമായിരുന്നു നേരത്തെയുള്ളഅവകാശവാദങ്ങൾ. എന്നാൽ അത്താണിയിൽ ഹാഷിമിനെ ഇടിച്ചിട്ട വാഹനം കണ്ടുപിടിക്കാൻപൊലീസിന് കഴിഞ്ഞിട്ടില്ല. കിട്ടിയ ചിത്രങ്ങളിൽ വ്യക്തത ഇല്ലെന്നാണ് നെടുമ്പാശേരി പൊലീസ്പറയുന്നത്. അതിനിടെ, ഹാഷിമിന്റെ മരണത്തിൽ നാഷണൽ ഹൈവേ അതോരിറ്റിയെ കുറ്റപ്പെടുത്തിയ, മന്ത്രിമുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. നിരത്തിലെകുഴികളിൽ സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനാണ് മുഹമ്മദ് റിയാസിന്റെശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദേശീയ കുഴിയായാലും സംസ്ഥാന കുഴിയാണെങ്കിലുംമരിക്കുന്നത് മനുഷ്യർ തന്നെയാണ്. പൊതുമരാമത്ത് വകുപ്പിൽ എൻഎച്ച് വിഭാഗം ചീഫ്എൻജിനീയറും ഉദ്യോഗസ്ഥരുമുണ്ട്. റോഡ് വിഷയത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. നിറയെകുഴികളുള്ള റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ്ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി സ്വന്തം കെടുകാര്യസ്ഥത മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
നാലമ്പലം” ബ്രോഷർ ബി. സന്ധ്യ ഐ.പി.എസ് പ്രകാശനം ചെയ്തു .
പൊന്നാനി: രാമായണവും ഭക്തിയും കർക്കിടവും അനശ്വരമാക്കുന്ന കാലഘട്ടത്തിന്റെസവിശേഷതകൾ കൊണ്ട് സമ്പന്നമായ പ്രഗിലേഷ് ശോഭ രചിച്ച് ഈണമിട്ട് സുബൈർ ഗിന്നസ് ആലപിച്ച നാലമ്പലം എന്ന ഭക്തി ഗാന വീഡിയോയുടെ ബ്രോഷർ കേരള സംസ്ഥാന ഫയർറസ്ക്യൂ ഡി.ജി.പി ഡോക്ടർ ബി.സന്ധ്യ ഐ.പി.എസ് പ്രകാശനം ചെയ്തു. EX എം.പി. സി. ഹരിദാസ് ബ്രോഷർ കൈമാറി.പൊന്നാനി കണ്ടു കുറുമ്പ കാവ് ക്ഷേത്രത്തിൽ ഇന്ന് രാമായണ പ്രഭാഷണം നടത്തിയത് ബി.സന്ധ്യ ആയിരുന്നു.മോഹനൻ നായർ, ഉദയൻ കാട്ടിലത്ത് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ബക്കർക്രിയേറ്റീവ് സംഗീതം നൽകിയ നാലമ്പലത്തിന്റെ എഡിറ്റിംഗ് ഷുഹൈബ് എൻ.വിയാണ് .ആർ എം ക്രിയേഷൻസിലൂടെ ആൽബം ജനങ്ങളിലെത്തും.
സ്വാതന്ത്ര്യസമര സ്മരണയിൽ പൊന്നാനി എവി സ്കൂൾ
പൊന്നാനി: ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളുടെ ഗംഭീര ചരിത്രമുള്ള നാടാണ് പൊന്നാനി. അതിൽത്തന്നെ പ്രത്യേകം പരാമർശിക്കേണ്ട സ്ഥാപനമാണ് പൊന്നാനി എവി ഹയർസെക്കൻഡറിസ്കൂൾ, പൊന്നാനി എവി സ്കൂൾ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടം പിടിക്കുന്നത് കേരളഗാന്ധികെ.കേളപ്പന്റെ വരവോടെയാണ്. 1919ൽ എവി സ്കൂളിൽ ഫിസിക്സ് അധ്യാപകനായികേളപ്പനെത്തിയതോടെ പൊന്നാനിയിലെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് കൂടുതൽ ഗതികോർജംലഭിച്ചു എന്നു പറയാം. അദ്ദേഹത്തിന്റെ വരവോടെ സ്വാതന്ത്ര്യസമര സേനാനികളുടെ ഒരിടത്താവളമായി പൊന്നാനി മാറി. കേളപ്പൻ അധ്യാപകനായെത്തുന്ന കാലത്ത് ദ് ഹൈസ്കൂൾ, പൊന്നാനി എന്നായിരുന്നു എവിസ്കൂളിന്റെ പേര്. ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ള അധ്യാപകരും വിദ്യാർഥികളുമായിരുന്നുസ്കൂളിൽ ഉണ്ടായിരുന്നത്. എവി സ്കൂളിൽ പഠിച്ച ഒട്ടേറെപ്പേർ പിന്നീട് സ്വാതന്ത്ര്യസമരത്തിന്റെമുന്നണിയിലേക്കു വന്നു. അവരുടെ നിര എണ്ണിയാൽത്തീരില്ല. 1935ൽ അന്നത്തെ എഐസിസി പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് പൊന്നാനി എവിഹൈസ്കൂളിലെത്തിയിരുന്നു. പിന്നീട്, രാഷ്ട്രപതിയായ ശേഷം രാജേന്ദ്രപ്രസാദ് ദുരിതാശ്വാസ ഫണ്ട്സ്വരൂപിക്കാനായി വീണ്ടും എത്തി. എവി സ്കൂളിലായിരുന്നു ഫണ്ട് സ്വരൂപണം. അന്നവിടെവിദ്യാർഥിയായിരുന്ന ഇ.കെ.ഇമ്പിച്ചിബാവയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ചേർന്നു സ്വരൂപിച്ചതുകയും ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിരുന്നു.
കാൽപന്ത് കളിയിൽ വിസ്മയം തീർത്ത സഹോദരങ്ങൾ എഫ് സി കേരളയുടെ ഐ ലീഗ് ടീമിലേക്ക് .
ചങ്ങരംകുളം: കാൽപന്ത് കളിയിൽ വിസ്മയം തീർത്ത സഹോദരങ്ങൾ ഇനി മുതൽ ഇന്ത്യയിലെപ്രൊഫഷണൽ ക്ളബ്ബുകളിൽ ഒന്നായ എഫ് സി കേരളയുടെ ഐ ലീഗ് ടീമിൽബുട്ടണിയും,ചങ്ങരംകുളം ചിയ്യാനൂർ സ്വദേശികളായ ഷഹബാസ് അമൻ അണ്ടർ (14) വിഭാഗത്തിലും,സഹോദരൻ ഷഹസാദ് അണ്ടർ(13) വിഭാഗത്തിലുമാണ് എഫ് സി കേരളക്ക് വേണ്ടിസെലക്ഷൻ നേടിയത്.ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ രംഗത്ത് പ്രാവീണ്യം തെളിയിച്ച ഈ ബാലതാരങ്ങൾ തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഓപ്പൺ സെലക്ഷനിൽ ആണ് ടീമിലേക്ക്തിരഞ്ഞെടുക്കപ്പെട്ടത്.ഷഹബാസ് ചാലിശ്ശേരി സ്കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയും,ഷഹസാദ്പെരുമുക്ക് ബിടിഎം സ്കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയുമാണ്.ചിയാനൂർ സ്വദേശിയായപുത്തൻവീട്ടിൽ യാക്കൂബ് മിസിരിയ ദമ്പതികളുടെ മക്കളാണ് ഈ മിടുക്കൻമാർ.
“ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്ഡ്സിൽ ഇടം നേടി ഇർശാദിയ്യ വിദ്യാർഥിനി ഹയ ഫാത്വിമ*
കൊളത്തൂർ: ഒരു മിനിറ്റും 40 സെക്കൻഡും കൊണ്ട് 3 റൂബിക്സ് ക്യൂബുകൾ വാൾ സിറ്റ് മാതൃകയിൽഇരുന്ന് പൂർത്തിയാക്കി ദേശിയ തലത്തിൽ ഒന്നാമതെത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഹയ ഫാത്വിമ. പുലാമന്തോൾ ചെമ്മലസ്വദേശി മണ്ണേങ്ങൽ കണ്ണംതൊടി ഖാലിദിൻ്റെ മകൾ ഹയ ഫാത്വിമയാണ് ഇന്ത്യാ ബുക്ക് ഓഫ്റെക്കോര്ഡ്സ് നിറവില് എത്തിയത്. പഠന,പാഠ്യേതര വിഷയങ്ങളിൽ ഇതിനകം മികവ് തെളിയിച്ചഹയ ഫാത്വിമ സ്കൂളിലെ ഡെപ്യൂട്ടി ഹെഡ്ഗേൾ സ്ഥാനം വഹിക്കുന്നു. അഭിമാന നേട്ടം കൈവരിച്ച ഹയ ഫാത്വിമയെ സ്കൂൾ സ്റ്റാഫ് കൗൺസിലും ഇർശാദിയ്യ മാനേജ്മെൻ്റ് കമ്മിറ്റിയും അഭിനന്ദിച്ചു.
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം : സമർപ്പിച്ചു.
എടയൂർ :- പൂക്കാട്ടിയൂർ ശ്രീമഹാദേവ - മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ നടന്നു വരുന്നഇരുപത്തി ഒന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഭഗവാന് സമർപ്പണം നടത്തി. ജൂലായ് 31 ന്ഞായറാഴ്ച വൈകീട്ട് ആരംഭിച്ച യജ്ഞം ഏഴാം ദിവസമായ ഇന്നലെ 7/8/22 ന് ഞായറാഴ്ച രാവിലെ10.30 ന് താലപ്പൊലിയും വാദ്യമേളങ്ങളോടും കൂടി ഭഗവാന്റെ ആറാട്ട് ഉൽസവമാ ഘോഷിച്ചു. ശേഷംയജ്ഞ സമർപ്പണം നടത്തി. ഉദ്ധവോപദേശം, സ്വർഗ്ഗാരോഹണം, കൽക്യാവതാരം, പരീക്ഷിത്തിന്റെമുക്തി , മാർക്കണ്ഡേയ ചരിത്രം, ഭാഗവത സംഗ്രഹം എന്നീ ഭാഗങ്ങൾ പാരായണം ചെയ്തുകഥാകഥനം നടത്തി. മനശാന്തി, ജീവിത വിജയം എന്നിവയാണ് ശ്രവണ ഫലം. തേൻ മധുര പലഹാരങ്ങൾ എന്നിവ നിവേദ്യങ്ങളായി ഭക്തജനങ്ങൾ ഭഗവാന് സമർപ്പിച്ചു. ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ടും ഉണ്ടായി.... ബ്രഹ്മശ്രീ വയപ്രം വാസുദേവപ്രസാദ് നമ്പൂതിരിയായിരുന്നുയജ്ഞാചാര്യൻ.
ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു.
എടപ്പാൾ: ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം എടപ്പാൾബിആർസിയിൽ നടന്നു. സാൻ്റ് ആർട്ടിസ്റ്റും ചിത്രകാരനും സിനിമാ കലാ സംവിധായകനുമായഉദയൻ എടപ്പാൾ ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം സെക്രട്ടറി സി.എസ് മോഹൻദാസ്അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികളുടേയും വിദ്യാരംഗം കൺവീനർമാരുടേയും ഗസൽ ഗാനങ്ങൾഅരങ്ങേറി. ചിത്രകാരൻ ടി.കെ മുരളിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രകലാ ശില്പശാലനടത്തി. ഉപജില്ലാ കൺവീനർ സുബീന സ്വാഗതവും സാവിത്രി ടീച്ചർ നന്ദിയും പറഞ്ഞു.



