മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
ബിജെപി ചങ്ങരംകുളത്ത് കെ ടി ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു .
ചങ്ങരംകുളം: ഭാരതിയ ജനതാപാർട്ടി പ്രതിഷേധ ധർണ നടത്തി കെ ടി ജലീലിന്റെ രാജ്യവിരുദ്ധപരാമർശന ത്തിനെതിരെ യാണ് ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധ പ്രകടനം നടത്തിയത്. തുടർന്ന് കെ ടി ജലീലിന്റെ കോലം കത്തിച്ചു. ബിജെപിചങ്ങരംകുളം മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ധർണ്ണ സമരം ഉദ്ഘാടനം ചെയ്തുസംസാരിച്ചു ജനാർദ്ദനൻ പട്ടേരി അനീഷ് സുധാകരൻ നന്നംമുക്ക് കുഞ്ഞുണ്ണി കർമത്തിൽഅഖിലേഷ് സന്തോഷ് ചങ്ങരംകുളം എം വിനയകുമാർ ബിജു മാന്തടം എന്നിവർ സംസാരിച്ചു .
തിരൂരിൽ മാധ്യമപ്രവർത്തകനെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ.*
തിരൂർ: തിരൂർ ബീവറേജ് പരിസരത്ത് അക്രമം നടത്തി പോകുന്ന സമയത്താണ് മാധ്യമപ്രവർത്തകനെ ആക്രമിച്ചത്.വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ടിസിവി ക്യാമറമന് നേരെമദ്യപിച്ചെത്തിയ യുവാവ് അക്രമിച്ചത്.തിരൂർ ബീവറേജ് പരിസരത്ത് വ്യാഴാഴ്ച ഉച്ചയോടെ നടന്നഅക്രമത്തിന് ശേഷമാണ് വൈകീട്ടോടെ മാധ്യമ പ്രവർത്തകനെ ആക്രമിക്കുന്നത്. സംഭവത്തിൽപറവണ്ണ സ്രദേശി കമ്മാക്കാൻെറ പുരക്കൽ യൂസഫ്,കാഞ്ഞിരകുറ്റി സ്വദേശി വടക്കേകാരണംവളപ്പിൽ നിസാഫ് എന്നിവർ അറസ്സിലായി. പ്രതികളെ ബീവറേജ് പരിസരത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു.പ്രതികളെ വെള്ളിയാഴ്ചരാത്രിയോടെയാണ് പിടികൂടിയത്. സംഭവത്തിൽ ഒരു പ്രതിയെ കൂടി പിടികുടാനുണ്ട്.സി.ഐ എം.ജെജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്,സിപിഒ ഉണ്ണികുട്ടൻ,ഹരികുമാർ,സിപിഒജിനീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ചർക്ക ചെയർമാൻ റിയാസ് മുക്കോളി എടയൂർ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്ക്
മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന *ചർക്ക അസെറ്റ് ഫോർ നേഷൻ* എന്ന സംഘടനയുടെവളാഞ്ചേരി എടയൂർ അത്തിപ്പറ്റ യിലെ ഒരു വീട്ടിലെ 26, 21 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കാണ്വീൽചെയർ നൽകിയത്. ചർക്ക ചെയർമാൻ റിയാസ് മുക്കോളി എടയൂർ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്ക് വീൽചെയർ കൈമാറി. ചടങ്ങിൽ ഉമറലി കരേക്കാട്, മോഹനകൃഷ്ണൻ, അനുഷ സ്ലിമോവ്, ബിനു മാസ്റ്റർ, ശബാബ്വക്കരത്ത്,ബഷീർ മാവണ്ടിയൂർ ചർക്ക ഭാരവാഹികളായ അലിമോൻ, ഹുസൈൻ കുട്ടി, ജാസിർ, ഫൈസൽ, സലാം, ഹാരിസ്, ഫഹദ്, കുട്ടൻ, സിനാൻ എന്നിവർ പങ്കെടുത്തു. സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത കിടപ്പിലായ സഹോദരിമാർക്ക് ഏറെ ആശ്വാസമാണ്ചർക്കയുടെ ഇടപെടൽ.
പൊന്നാനി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
ഒമാനില്‍ വാഹനാപകടത്തില്‍ പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി കടവനാട് കക്കാട്ട്ബാലകൃഷ്ണന്റെയും ജയശ്രിയുടെയും മകന് ഷിജില്‍(32) ആണ് മരിച്ചത്. ഒമാനിലെ കസബില് ഈമാസം ഒമ്പതിനായിരുന്നു അപകടം നടന്നത്. ഒരുപാട് നാളായി ഒമാനിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഷിജില്ഓടിച്ചിരുന്ന ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹംനാട്ടിലേക്ക് കൊണ്ടുപോക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: അമൃത, മകള്‍: ശിവാത്മിക.
അപകടഭീഷണിയായി ജീർണിച്ച കെട്ടിടം; പൊളിച്ചുമാറ്റാൻ തയ്യാറാകാതെ ഉടമകൾ
പൊന്നാനി: ശക്തമായ കാറ്റടിച്ചാൽ നിലം പൊത്താൻ സാധ്യതയുള്ള പൊന്നാനി അങ്ങാടിപ്പാലത്തിന്സമീപത്തെ കെട്ടിടം അപകടഭീഷണിയുയർത്തുന്നു. കാലപ്പഴക്കംമൂലം പാതി തകർന്ന കെട്ടിടമാണ്അപായഭീഷണി ഉയർത്തിനിൽക്കുന്നത്. പൊന്നാനി അങ്ങാടിപ്പാലത്തിന് കിഴക്കുഭാഗത്ത് നിൽക്കുന്നകെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർന്നനിലയിലാണ്. ആയിരക്കണക്കിന് വാഹനങ്ങളും കാൽനടക്കാരും കടന്നുപോകുന്ന സംസ്ഥാന പാതയോരത്തെ ഈകെട്ടിടം തകർന്നാൽ വലിയ ദുരന്തമാണുണ്ടാവുക. കെട്ടിടത്തിന് മുന്നിൽ വൈദ്യുതിപോസ്റ്റുള്ളതിനാൽ ദുരന്തമുണ്ടായാൽ ആഘാതം ഇരട്ടിയാകും. കെട്ടിടത്തിന് പിന്നിൽആൾതാമസമുള്ള വീടുമുണ്ട്. കെട്ടിടത്തിന്റെ അപകടാവസ്ഥ കാരണം വീടിന് പുറത്തിറങ്ങാൻകഴിയാത്ത സ്ഥിതിയിലാണ് കുടുംബം. തകർച്ചയിലായ കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട്വർഷങ്ങൾക്കുമുമ്പുതന്നെ വീട്ടുകാർ നഗരസഭാധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും കെട്ടിടംപൊളിച്ചെന്നാണ് ഉടമകൾ മറുപടി നൽകിയത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഓരോന്നും വീടിന് പിൻവശത്തേക്ക് വീഴുന്നെന്നാണ് വീട്ടുകാർപറയുന്നത്. പലതവണ കെട്ടിട ഉടമകളോട് നേരിട്ട് പരാതിപ്പെട്ടിട്ടും കെട്ടിടം പൊളിച്ചുമാറ്റാൻനടപടിയായിട്ടില്ല. അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ജില്ല കലക്ടർക്കും പരാതിനൽകിയിരുന്നു. വിഷയത്തിൽ ജില്ല ഭരണകൂടം ഇടപെട്ടിട്ടും കെട്ടിടം പൊളിച്ചുമാറ്റാൻ തയാറായിട്ടില്ല.
ചങ്ങരംകുളത്ത് പുതുതായി നിർമിക്കുന്ന വ്യാപാര ഭവന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 15ന് നടക്കും.
ചങ്ങരംകുളം: വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പുതുതായിചങ്ങരംകുളത്ത് നിർമിക്കുന്ന വ്യാപാര ഭവന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 15ന് നടക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. വൈകിട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനവും ശിലാസ്ഥാപനവുംനിർവഹിക്കും. പി.നന്ദകുമാർ എം എൽ എ, ആലംകോട് ലീലാകൃഷ്ണൻ എന്നിവർമുഖ്യാഥിതികളായി പങ്കെടുക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും, വ്യാപാരികളുടെ ഉന്നമനവും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജമാക്കാൻകെട്ടിടത്തിന്റെ നിർമാണം പൂർത്തിയാവുന്നതോടെ കഴിയുമെന്നും നേതാക്കൾ പറഞ്ഞു. ചങ്ങരംകുളംമദർ ഹോസ്പിറ്റലിന് സമീപത്തായി സ്വന്തമായി വാങ്ങിയ 20 സെന്റ് സ്ഥലത്ത് 3 നിലകളിലായി രണ്ട്ഘട്ടങ്ങളിലായി മൂന്നര കോടി രൂപ ചിലവിട്ടാണ് വ്യാപാര ഭവന്റെ നിർമാണ പ്രവൃത്തിക്ക് തുടക്കംകുറിക്കുന്നത്. പി.പി ഖാലിദ്, ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര, കെ.വി ഇബ്രാഹിം, ഉസ്മാൻ പന്താവൂർതുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
*കെഎസ്ആർടിസി നൈറ്റ് ജംഗിൾ സഫാരി ആരംഭിക്കുന്നു* വിനോദ സഞ്ചാരികൾക്കായി വയനാട് ജില്ലയിൽ കെ.എസ്.ആർടിസി നൈറ്റ് ജംഗിൾ സഫാരിആരംഭിക്കുന്നു. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ അറുപതു കിലോമീറ്റർ ദൂരത്തിലാണ്സർവീസ്. സുൽത്താൻ ബത്തേരി ഡിപ്പോയാണ് സർവീസ് ഓപ്പറേറ്റ് ചെയ്യുക. സഞ്ചാരികൾക്ക് രാത്രികാല വന യാത്രയാണ് നൈറ്റ് ജംഗിൾ സഫാരി നൽകുക. ബത്തേരിഡിപ്പോയിൽ നിന്നു തുടങ്ങുന്ന യാത്ര പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റർ ദൂരത്തിലാണ്. വൈകുന്നേരം 6 മുതൽ രാത്രി 10 വരെയാണ് സർവീസ്. ഒരാളിൽ നിന്ന്300 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. ബത്തേരി ഡിപ്പോയിലെ വിവിധ പദ്ധതികൾ മന്ത്രിആന്റണി രാജു ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ ചിലവിൽ വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനായി ബഡ്ജറ്റ് ടൂറിസം സെൽസ്ലീപ്പർ ബസുകളും സജ്ജമാക്കി. ആധുനിക സൗകര്യങ്ങളോടു കൂടിയ എസി ഡോർമെറ്ററികളാണ്സ്ലീപ്പർ ബസ്സിലുള്ളത്. സഞ്ചാരികൾക്ക് 150 രൂപ നിരക്കിൽ സ്ലീപ്പർ ബസ് ഉപയോഗിക്കാം. ബത്തേരിഡിപ്പോയിൽ ഇത്തരത്തിൽ മൂന്ന് ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്.
കെ വി വി ഇ എസ് യൂത്ത് വിംഗ് ചങ്ങരംകുളം യൂണിറ്റ് സംഗമം നടത്തി
ചങ്ങരംകുളം: കെ വി വി ഇ എസ് യൂത്ത് വിംഗ് ചങ്ങരംകുളം യൂണിറ്റ് സംഗമം നടത്തി. കെ വി വി ഇഎസ് പ്രസിഡന്റ് ബി.കെ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി പി.പി ഖാലിദ്സംഗമം ഉദ്ഘാടനം ചെയ്തു. ഒ.മൊയ്തുണ്ണി, ടി.കൃഷ്ണൻ നായർ, ഉമ്മർ കുളങ്ങര, സുമേഷ്, ഐശ്വര്യ, മുഹമ്മദലി, പഞ്ചമി, കെ.വി ഇബ്രാഹിംക്കുട്ടി, ഗീതാ മോഹൻ എന്നിവർ പ്രസംഗിച്ചു. യൂത്ത് വിംഗ് അംഗമായിരുന്നമരണമടഞ്ഞ വിബിൻ എന്ന സഹോദരന്റെ കുടുംബത്തിന് യൂത്ത് വിംഗ് നൽകന്ന സഹായ ഫണ്ട്വി.കെ നൗഷാദിൽ നിന്നും പി.പി ഖാലിദ് ഏറ്റുവാങ്ങി.



