മങ്കടയില്‍ മിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ചത് വെള്ളിലയിലെവ്യൂപോയിന്റിലെത്തിയവരാണ്. പാറപ്പുറത്ത് ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. സിയാദ്(18), ഫഹദ്(19),റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഏഴംഗ സംഘമാണ് ഇവിടെ എത്തിയത്. ഒപ്പമുണ്ടായിരുന്ന3 പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍പ്പെട്ടത് പ്രദേശവാസികളായ വിദ്യാര്‍ഥികളാണ്. വെള്ളിലയിലെ പാറപ്പുറത്ത് കാറ്റുകൊള്ളാന്‍ എത്തിയതായിരുന്നു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് അല്പംമാറി വീടുകള്‍ ഉണ്ട്. ഇവരാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് ആദ്യമറിഞ്ഞത്. ഉടന്‍ തന്നെആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.
ചുവട് 2023 കുടുംബശ്രീ സി.ഡി.എസ് വാർഷികം ആഘോഷിച്ചു.
എടയൂർ ഗ്രാമപഞ്ചായത്ത് ചീനിച്ചോട് വാർഡ് 13 ചുവട് 2023 കുടുംബശ്രീ എ.ഡി.എസ് വാർഷികം പൂക്കാട്ടിരി വി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. വാർഷികം എടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: ഹസീന ഇബ്രാഹിം നിർവഹിച്ചു, മുൻഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ : കെ കെ രാജീവ് മാസ്റ്റർ, സി.ഡി.എസ് പ്രസിഡന്റ് ശ്രീമതി : സരോജിനി വാർഡ് മെമ്പർ ശ്രീമതി : സി.ടി ദീപ എന്നിവർ ആശംസ അർപ്പിച്ചു, കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ ഉദ്യോഗസ്ഥ ശ്രീമതി : ദീപ സ്ത്രീ സമത്വം എന്ന വിഷയത്തെഅധികരിച്ച് ക്ലാസ് എടുത്തു, മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിക്കൽ, അയൽ കൂട്ടങ്ങൾ, ഓക്സിലറി ഗ്രൂപ്പ് , ബാലസഭകൾ, എന്നിവരുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.. സിഡിഎസ് മെമ്പർ ശ്രീമതി : ജസീല സ്വാഗതവും എ.ഡിഎസ് ചെയർപേഴ്സൺ ശ്രീമതി : ശ്രീലക്ഷ്മി അധ്യക്ഷതയും വഹിച്ചു
കരിപ്പൂരിൽ 38 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി; ചങ്ങരംകുളം സ്വദേശി അറസ്റ്റിൽ
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തിയ യുവാവ് പോലീസ്പിടിയിൽ. മലപ്പുറം ആലങ്കോട് സ്വദേശി അബ്ദുൾ വാസിത്തി(38)നെയാണ് വിമാനത്താവളത്തിന്എട്ടുകിലോമീറ്റർ അകലെവെച്ച് പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 672 ഗ്രാം സ്വർണംപിടിച്ചെടുത്തു. സ്വർണത്തിന് വിപണിയിൽ 38 ലക്ഷം രൂപവിലവരും. വ്യാഴാഴ്ച രാവിലെ അബുദാബിയിൽനിന്നുളള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് വാസിത്ത്കരിപ്പൂരിലെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളാക്കി സ്വർണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചിരുന്ന ഇയാൾ8.15-ഓടെ കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പംകാറിൽ കയറി വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് പോയെങ്കിലും പോലീസ് ഇവരെപിന്തുടരുകയായിരുന്നു. എട്ട് കിലോമീറ്റർ അകലെ ഒരു ഹോട്ടലിന്റെ മുന്നിൽവെച്ചാണ് ഇവരുടെ കാർ കണ്ടെത്തിയത്. തുടർന്ന് ഹോട്ടലിൽ കയറി നടത്തിയ പരിശോധനയിൽ വാസിത്തിനെ കണ്ടെത്തുകയുംഇയാളിൽനിന്ന് മൂന്ന് ക്യാപ്സ്യൂളുകളും പിടിച്ചെടുക്കുകയുമായിരുന്നു. വിമാനത്താവളത്തിൽനിന്ന്പുറത്തിറങ്ങിയതിന് പിന്നാലെ ഇയാൾ ശരീരത്തിനുള്ളിൽനിന്ന് ക്യാപ്സ്യൂളുകളെല്ലാംപുറത്തെടുത്തിരുന്നതായും പാന്റ്സിന്റെ പോക്കറ്റിൽനിന്നാണ് ഇവ കണ്ടെടുത്തതെന്നും പോലീസ്പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോർട്ട്നൽകും. ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുന്ന ഏഴാമത്തെസ്വർണക്കടത്ത് കേസാണിത്.
വിദ്യാർത്ഥിയുടെ നല്ല മനസിന് വാർഡ് മെമ്പറുടെ സമ്മാനം
ചങ്ങരംകുളം: സഹപാഠിയായ സുഹൃത്തിനു ടൂറിനുപോകാൻആഗ്രഹമുണ്ടെങ്കിലുംപൈസയില്ലെന്നറിഞ്ഞു തന്റെ രക്ഷിതാവിൽ നിന്ന് പൈസവാങ്ങി ടൂറിനു കൂടെ കൂട്ടിയ അമീന്റെ നല്ലമനസിന് വാർഡ് മെമ്പറുടെ സ്നേഹസമ്മാനം.ചിയ്യാനൂർ ജിഎൽപി സ്കൂളിൽ നലാം ക്ലാസിൽ പഠിക്കുന്ന ഇടശ്ശേരി വളപ്പിൽ ബഷീർ ഫൗസിയ ദമ്പതികളുടെ മകൻ അമീൻ ആണ് സഹപാഠിയുടെ ആഗ്രഹംസഫലീകരിക്കാൻ പിതാവിന്റെ സഹായം തേടിയത്.സംഭവം അറിഞ്ഞതോടെ വാർഡ് മെമ്പർ തസ്നീംഅബ്ദുൽ ബഷീർ സ്കൂളിൽ ചെന്ന് അമീന്റെ നല്ല മനസിനെ അഭിനന്ദിക്കുകയും സ്നേഹ സമ്മാനംകൈമാറുകയുമായിരുന്നു.സഹജീവികളോടും സമൂഹത്തോടും ഉള്ള സ്നേഹവും കടമയും മറന്നുപോകുന്ന ഈ കാലഘട്ടത്തിൽ നാലാം ക്ലാസിൽ പഠിക്കുന്ന അമീൻ എന്ന കുട്ടിമാതൃകാപ്രവൃത്തിയെ മുതിർന്നവർ പോലും കണ്ട് പഠിക്കേണ്ടതാണെന്നും വാർഡ് മെമ്പർ പറഞ്ഞു.
കവർച്ചാ സംഘത്തലവനും കൂട്ടാളിയും മയക്കുമരുന്നു മായി പിടിയിൽ.
കരിപ്പൂർ: ഹൈവേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ രണ്ടു പേർ പിടിയിൽ . തേഞ്ഞിപ്പാലം മുല്ലപ്പടി വള്ളിത്തൻ വീട്ടിൽ മുഹമ്മദ് ഷാഫി (39), കരിപ്പുർ നെടുംതൊടിക സ്വദേശി കോലോത്തും തൊടിക മുഹമ്മദ് റിസ്‌വാൻ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന കഞ്ചാവും എം…
പ്രവാസിയുടെ ഭാര്യയ്ക്ക് എം ഡി എം എ നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ വീടിന്റെ ഓട്പൊളിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ.
മലപ്പുറം : സിന്തറ്റിക് മയക്കുമരുന്ന്നായ എം ഡി എം എ നല്‍കി മയക്കിയ ശേഷം പ്രവാസിയുടെഭാര്യയായ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി മഞ്ചേരിപോലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീൻ (28)ആണ്കണ്ണൂർ പഴയങ്ങാടിയിൽ വെച്ച് പോലീസ് പിടിയിലായത്.കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ്അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന്സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെവീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരിനല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത്തിയഇയാള്‍ ലഹരി മരുന്ന് നല്‍കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന്ഇരയാക്കിയെന്നാണ് കേസ്. കേസിലെ പ്രധാന പ്രതിയായ പാറക്കാടന്‍ റിഷാദ് മൊയ്തീനെ പിടികൂടുന്നതിനായി പോലീസ്ഇയാളുടെ വീട് വളയുന്നതിനിടയില്‍ റിഷാദ് മൊയ്തീൻ വീടിന്‍റെ ഓട് പൊളിച്ച് മുകളിൽ കയറി ഓടിരക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതിനിടെ ഇതരസംസ്ഥാനങ്ങളിലുംവിവിധ സ്ഥലങ്ങളിലുമായി മാറി മാറി ഒളിവിൽ കഴിഞ്ഞ ഇയാൾ അടുത്തിടെ കണ്ണൂർ ജില്ലയിലെപഴയങ്ങാടിയിൽ എത്തിയിട്ടുണ്ടെന്ന ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, സ്ഥലത്തെത്തിയ മഞ്ചേരി പോലീസ്, പഴയങ്ങാടിയിൽ ഇയാളുടെ താമസസ്ഥലം വളഞ്ഞ്സാഹസികമായി പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പിപി. അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ മഞ്ചേരി സിഐ റിയാസ് ചാക്കീരി, എസ്ഐ സുജിത്. ആർ.പി, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ,മുഹമ്മദ് സലീം പൂവത്തി, എൻ.എം. അബ്ദുല്ല ബാബു, , കെ.കെ. ജസീർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെപിടികൂടിയത്.
ബാംഗ്ലൂരില്‍നിന്നും എം.ഡി.എം.എ ഗ്രാമിന് ആയിരംരൂപനല്‍കി വാങ്ങി കേരളത്തിലെത്തിച്ച്അയ്യായിരം രൂപക്കു വില്‍പന.
മലപ്പുറം: ബാംഗ്ലൂരില്‍നിന്നും എം.ഡി.എം.എ ഗ്രാമിന് ആയരംരൂപനല്‍കി വാങ്ങി കേരളത്തിലെത്തിച്ച് അയ്യായിരം രൂപക്കു വില്‍പന നടത്തുന്ന സംഘത്തില്‍പ്പെട്ട പ്രതിക്കു 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. 2021 നവംബര്‍ 12നു പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി പബ്ലിക് റോഡില്‍ പാതാക്കര പി ടി എം ഗവണ്‍മെന്റ് കോളേജിന് സമീപത്തു…
ഒറ്റക്കൈയ്യിൽ സൈക്കിളോടിച്ച് അച്ഛൻ, ചിരിച്ചുല്ലസിച്ച് പിന്നില്‍ യുകെജിക്കാരി; ആ വൈറൽയാത്രക്കാർ ഇവിടെയുണ്ട്.
കോഴിക്കോട്: ഒറ്റക്കൈ കൊണ്ട് സൈക്കിൾ ബാലൻസ് ചെയ്ത് മകളെയുമിരുത്തി സ്കൂളിൽപോകുന്ന അച്ഛൻ. ചിരിച്ചുല്ലസിച്ച് യാത്ര ആസ്വദിക്കുന്ന യുകെജിക്കാരി. കൊയിലാണ്ടി നഗരത്തിലൂടെയുള്ള ഈ യാത്ര വൈറലായതിന്റെ അതിശയത്തിലാണ് ഈ അച്ഛനും മകളും. കൊയിലാണ്ടിയിലെ അബ്ദുൾ റഷീദും മകൻ ഖദീജ ഹന്നയും സൈക്കിളിൽ പോകുന്ന ഈ ദൃശ്യംഇപ്പോൾ വൈറലാണ്. മകളെ സ്കൂളിൽ വീട്ട് വീട്ടിലേക്ക് വന്നതിന് ശേഷമാണ് ഇങ്ങനെയൊരുവീഡിയോയെക്കുറിച്ച് അറിയുന്നത് എന്ന് അബ്ദുൾ റഷീദ് പറയുന്നു. ആരാണ് വീഡിയോഎടുത്തതെന്നും അറിഞ്ഞില്ല. പിന്നീടാണ് ഡോക്ടർ റെയ്സ് ആണ് വീഡിയോ എടുത്തതെന്ന്അറിഞ്ഞത്. ഭാര്യയാണ് പറഞ്ഞത് ഈ വീഡിയോ വൈറലാണെന്ന്.
കുടുംബ കൂട്ടായ്മ “സംഗമം 2023
വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി അമ്പലപ്പറമ്പ് മേഖല കുടുംബ കൂട്ടായ്മ "സംഗമം 2023 " പടിഞ്ഞാക്കരയിൽ നടത്തപ്പെട്ടു. ഡി.സി.സി പ്രസി: വി.എസ്.ജോയ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.മെമ്പർ വി.മധുസൂതനൻ മുഖ്യപ്രഭാഷണം നടത്തി.അജീഷ് പട്ടേരി ആദ്യക്ഷംവഹിച്ചചടങ്ങിൽ മുബഷിർ അമ്പലപ്പറമ്പ് സ്വാഗതവും.പി.സി.എ.നൂർ, മുഹമ്മദ് പാറയിൽ ,പറശ്ശേരിഅസൈനാർ,കെ.വി.ഉണ്ണികൃഷ്ണൻ, ഷബാബ് വക്കരത്ത്, നാണു മാസ്റ്റർ, വി.ടി.മുസ്തഫ, എന്നിവർസംബന്ധിച്ചു. പുതുതായി പാർട്ടിയിലേക്ക് വന്ന പത്തോളം ആളുകളെഡി.സി.സി.പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സംഗമം 2023 പരിപാടിക്ക് പങ്കെടുത്തആളുകൾക്ക് റഷീദ് പി വി പറമ്പോളം നന്ദിയും അറിയിച്ചു.










