ആലംകോട് സ്വദേശി നാസർ മുഖ്യമന്ത്രിയിൽ നിന്ന് കേരളപോലീസ് മെഡൽ സ്വീകരിച്ചു

ചങ്ങരംകുളം: കേരള പോലീസിന്റെ കാക്കിയണിഞ്ഞ് 11 വർഷം പൂർത്തിയാക്കുന്ന ചങ്ങരംകുളംആലംകോട് സ്വദേശിയായ നാസർ മുഖ്യമന്ത്രിയിൽ നിന്ന് പോലീസ് മെഡൽഏറ്റുവാങ്ങി.വളാഞ്ചേരിയിലും പിന്നീട് പെരുമ്പടപ്പിലുമായി 10 വർഷത്തോളം സേവനം ചെയ്ത്പൊന്നാനി സ്റ്റേഷനിൽ എത്തിയ നാസർ പ്രദേശത്തെ നിരവധി കേസന്വേഷണങ്ങളിൽ മുഖ്യപങ്കാളിയായിട്ടുണ്ട്.ആലംകോട് അട്ടേക്കുന്ന് സ്വദേശിയായ കോട്ടേല വളപ്പിൽ ആലി കദീജദമ്പതികളുടെ മകനാണ് നാസർ. 

സുരക്ഷ മിറർ സ്ഥാപിച്ചു

ചങ്ങരംകുളം: കാളാച്ചാൽ കൊടക്കാട്ടുകുന്ന് കെകെ ബോയ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽലഹരി വിരുദ്ധ ബോധവൽകരണം സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച്   കൊടക്കാട്ടുകുന്ന് പ്രദേശത്തെ അപകടകരമായ വളവുകളിൽ സുരക്ഷ മിററും സ്ഥാപിച്ചു. ചങ്ങരംകുളം എ എസ് ഐ സജീവ് ഉദ്ഘാടനം ചെയ്തു. സി പി ഒ രാജേഷ് ബോധവൽക്കരണം ക്ലാസ്നയിച്ചു. വാർഡ് മെമ്പർ പി കെ അഷ്‌റഫ്‌, കാരുണ്യം പാലിയേറ്റിവ് കെയർ ജനറൽ സെക്രട്ടറി പി കെഅബ്‌ദുള്ള കുട്ടി, റിട്ട പ്രിൻസിപ്പൽ ഹുസൈൻ പള്ളത്ത്, ക്ലബ്‌ പ്രസിഡന്റ്‌ അബ്ദുൽ അസീസ്, ഷമീർ, അബ്‌ദുളകുട്ടി എന്നിവർ സംസാരിച്ചു.

*പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടപകടം; അഞ്ചുപേർക്ക് പരിക്ക്.

പൊന്നാനി: പൊന്നാനി കടലിൽ മത്സ്യബന്ധനത്തിടെ പൊന്നാനി സ്വദേശി ബിനിയാം എന്നയാളുടെഉടമസ്ഥതയിലുള്ള ബാക്കിയ എന്ന ബോട്ടിലെ വലയുടെ റോപ്പ് മുനമ്പം സ്വദേശിയുടെ സെൻ്റ്ആറ്റണി എന്ന ബോട്ടിൽ കുടുങ്ങി ബാക്കിയ ബോട്ടിലെ ഇരുമ്പ് പൈപ്പ് മുറിഞ്ഞ് തൊഴിലാളികളുടെശരീരത്തിലേക്ക് വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കുപറ്റിയ ബാക്കിയ ബോട്ടുടമ പൊന്നാനി സ്വദേശി ബിനിയാം (31), വെസ്റ്റ്ബംഗാൾ സ്വദേശികളായ പ്രസാദ് (35), ഷാജഹാൻ (35), ബൽറാം (35), സെഫുവാൻ (32), എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നെല്ലിശ്ശേരി എ യു പി എസ് ചാമ്പ്യന്മാരായി

എടപ്പാൾ: കെഎംജി യുപിഎസ് തവനൂരിൽ വച്ച് നടന്ന എടപ്പാൾ ഉപജില്ലാ കായിക മത്സരത്തിൽ യുപി വിഭാഗത്തിൽ നെല്ലിശ്ശേരി എയുപി സ്കൂൾ ചാമ്പ്യന്മാരായി. എടപ്പാൾ ഉപജില്ലയിലെ മുഴുവൻഗവൺമെന്റ്, എയ്ഡഡ്, ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ്, സ്കൂളുകൾ പങ്കെടുത്തമത്സരത്തിൽ യുപി വിഭാഗത്തിലാണ് നെല്ലിശ്ശേരി യുപി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കിയത്. 

*ദേവികയെ ആദരിച്ചു*

കപ്പൂർ: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എ സോഷ്യോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വി. ദേവികയെ ബിജെപി കാഞ്ഞിരത്താണി ബൂത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ബിജെപി മണ്ഡലംപ്രസിഡന്റ്‌ ദിനേശൻ എറവക്കാട് ആദരിച്ചു. രതീഷ് തണ്ണീർക്കോട്, നാരായണൻ വി വി,മണികണ്ഠൻ പി രാധാകൃഷ്ണൻ പി, സുരേന്ദ്രൻ ടി വി, പ്രേമൻ കാഞ്ഞിരത്താണി, ബാലചന്ദ്രൻ പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

*ബേക്കറിയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി;കട ഉടമ പിടിയിൽ*

പടിഞ്ഞാറങ്ങാടി: പടിഞ്ഞാറങ്ങാടിയിൽ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി. തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50000 രൂപ വിലവരുന്നപതിനഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. പടിഞ്ഞാറങ്ങാടി ന്യൂ മലബാർ ബേക്കറിയിൽ നിന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്. കടക്കുള്ളിൽരണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു.കട ഉടമ കുമ്പിടി സ്വദേശി ഷൗക്കത്തലിയെതൃത്താല പോലീസ് അറസ്റ്റ് ചെയ്തു.   കോയമ്പത്തൂരിൽ നിന്നാണ് ഹാൻസ് വാങ്ങിയതെന്ന് തൃത്താല പോലീസിന് മൊഴി നൽകി. തൃത്താലമേഖലയിൽ ഹാൻസ് വിതരണം ചെയ്യുന്ന ആളാണ് ഷൗക്കത്ത് എന്ന് തൃത്താല പോലീസ് പറഞ്ഞു. 

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും കേരള അഗ്രോ മിഷനറി കോർപ്പറേഷനും ചേർന്ന് കാർഷിക യന്ത്രങ്ങൾക്ക് 50% മുതൽ 80 % വരെ സബ്സിഡി ലഭിക്കുന്നതിന് വേണ്ടി സൗജന്യ ഓൺലൈനിൻ രജിസ്ട്രേഷനും യന്ത്രങ്ങളുടെ പ്രദർശനവും ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടന്നു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു.

സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ; 2 കോടി 20 ലക്ഷം രൂപ ക്യാഷ്പ്രൈസ്

സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ. റിയാദിൽ പ്രവാസിയായകോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റൺ മത്സരത്തിൽ ജേതാവായത്. 2കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം ലഭിക്കും. വനിതാ സിംഗിസ് ബാഡ്മിന്റൺ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അൽ നജദ് ക്ലബിനെ പ്രതിനിധീകരിച്ച്കളത്തിലിറങ്ങിയ ഖദീജ വിജയം നേടി. ഇന്നു നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാൽ ക്ലബിലെഹയ അൽ മുദരയ്യയെ 21-11, 21-10 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. സൗദിയിൽ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സൗദിയിലുളള വിദേശികൾക്കുംപങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്. ദേശീയ ഗെയിംസിൽപങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ്. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾപ്ലസ് വൺ വിദ്യാർഥിനിയാണ്. ഐടി എഞ്ചിനീയർ കൊടത്തിങ്ങൽ അബ്ദുല്ലത്തീഫിന്റെ മകളാണ്. സൗദി, ബഹ്‌റൈൻ, ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന നിരവധി മത്സരങ്ങളിലും ഖദീജ നിസബാഡ്മിന്റൺ മത്സരത്തിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്.