താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
പൾസ് – രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസും ജൻഡർ റിസോഴ്സ് സെന്ററും സംയുക്തമായി രക്‌തദാനക്യാമ്പ് സംഘടിപ്പിച്ചു. സ്ത്രീകൾക്കിടയിൽ രക്‌തദാനം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ തനതു പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതാണ് പൾസ് രക്തദാന ക്യാമ്പ്. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ…
ട്രസ്റ്റി ബോർഡ് നിലവിൽ വന്നു.
കരേക്കാട് : നമ്പൂതിരിപ്പടി ശ്രീ യക്ഷേശ്വരം ശിവക്ഷേത്രത്തിൽ ട്രസ്റ്റി ബോർഡ് നിലവിൽ വന്നു. ചെയർമാനായി പടിഞ്ഞാറപ്പാട്ട്ഉണ്ണികൃഷ്ണനെയും മെമ്പർമാരായി ബാലൻ മേച്ചേരി, അറമുഖൻ കിഴക്കേപുരക്കൽ, മണികണ്ഠൻ മൂലയിൽ, മുരളി മഠത്തിൽ എന്നവരെയും തിരഞ്ഞെടുത്തു. മലബാർ ദേവസ്വം ബോർഡ് ഇൻസ്പെക്ട്ടർ ബാബുരാജിൻ്റെയും,ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ രാമകൃഷ്ണൻ്റെയും നേതൃത്വത്തിലാണ്തിരഞ്ഞെടുപ്പു നടന്നത്.
ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ്…
വളാഞ്ചേരി നഗരസഭയിലെ ഹരിത കർമസേനക്ക് പഠനയാത്ര സംഘടിപ്പിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിലെ ഹരിത കർമസേനക്ക് പഠനയാത്ര സംഘടിപ്പിച്ചു. നഗരസഭയിൽ നിന്നും ആരംഭിച്ച യാത്ര നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഫ്ലാഗ് ഓഫ് ചെയ്തു.32 ഓളം ഹരിത കർമ്മസേനംഗങ്ങളും ആരോഗ്യവിഭാഗം ജീവനക്കാരും ആണ് പഠനയാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ നിന്നും താമരശ്ശേരി കട്ടിപ്പാറയിലെ ഗ്രീൻ വേഠസ് എന്ന സ്ഥാപനത്തിലേക്കു പഠന യാത്ര…
ഇടവിളക്കിറ്റ് വിതരണം ആരംഭിച്ചു
ഇടവിളക്കിറ്റ് വിതരണം ആരംഭിച്ചു വളാഞ്ചേരി നഗരസഭയുടെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയുടെ വികസനത്തിന് വേണ്ടി നഗരസഭ നടപ്പിലാക്കുന്ന ഇടവിളക്കിറ്റ് വിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷതവഹിച്ചു.800 ഓളം ഗുണഭോക്തക്കൾക്കാണ് പദ്ധതിയിലൂടെ…
ബയോ കബോസ്റ്റ് ബിൻ,റിംഗ് കബോസ്റ്റ് എന്നിവ വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നഗരസഭ പരിധിയിലെ അങ്കണവാടികൾ,സ്കൂളുകൾ,പൊതുസ്ഥാപനങ്ങൾക്കുള്ള ബയോ കബോസ്റ്റ് ബിൻ,റിംഗ് കബോസ്റ്റ് എന്നിവ വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.മാലിന്യമുക്ത വളാഞ്ചേരി എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് 69 ഓളം നഗരസഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ബിൻ,റിംഗ് വിതരണം ചെയ്യുന്നത്.പദ്ധതിയുടെ ഭാഗമായി മുൻ…
ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു
ആലപ്പുഴയില്‍ പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടന്നത്.ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ…
വളാഞ്ചേരി നഗരസഭ യുടെ 2023 – 24 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ മൂന്നാം ഘട്ടം വിതരണം ആരംഭിച്ചു.
വളാഞ്ചേരി :-വളാഞ്ചേരി നഗരസഭ യുടെ 2023 - 24 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ മൂന്നാം ഘട്ടം വിതരണം ആരംഭിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അപേക്ഷ നൽകി ഗുണഭോക്ത്യ വിഹിതം…










