മുൻമന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം ചിതറചല്ലിമുക്കിൽ വച്ചാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറിസമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരുക്കേറ്റു. പരുക്കുകൾ ഗുരുതരമല്ല. നിയന്ത്രണം വിട്ട കാർ റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ചു കയറി. ബൈക്കിന്കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജുംകുടുംബവും. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളമുണ്ടായതാണ് അപകടത്തിന്കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറിൻ്റെമുൻവശം തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ വീണയും കുടുംബവും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക്യാത്ര തിരിച്ചു.
നഗരപ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ നിർവഹിച്ചു.
വളാഞ്ചേരി നഗരസഭയുടെ ആരോഗ്യ മേഖലക്ക് പുത്തനുനർവ് നൽകി നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന കാവുംപുറം ബ്ലോക്ക് ഓഫീസിന് സമീപം ആരംഭിക്കുന്ന നഗരപ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. നിലവിലെ…
ബോട്ടിബൂത്തുകൾ സ്ഥാപിക്കൽ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന ബോട്ടിബൂത്തുകൾ സ്ഥാപിക്കൽ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യഷത വഹിച്ചു.മാലിന്യ മുക്ത വളാഞ്ചേരി എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പ്ലാസ്റ്റിക്ക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിന് മാത്രമായാണ് ബോട്ടിൽ ബൂത്തുകൾ…
എജ്യു അറ്റ് ഇരിമ്പിളിയം പദ്ധതിയുടെ ഭാഗമായി അധ്യാപക സംഗമം സംഘടിപ്പിച്ചു.
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൻ്റെ തനത് വിദ്യാഭ്യാസ പദ്ധതിയായ എജ്യു അറ്റ് ഇരിമ്പിളിയം പദ്ധതിയുടെ ഭാഗമായി അധ്യാപക സംഗമം സംഘടിപ്പിച്ചു. അനുദിനംമാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമീപനത്തോടൊപ്പം വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും ഉയർത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ഇരിമ്പിളിയം പഞ്ചായത്ത് വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതിയാണ് "എജ്യു @ ഇരിമ്പിളിയം''.പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ…
പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വിതരണം നടന്നു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് സഭകളിൽ നിന്നും അപേക്ഷ ലഭിച്ച ഗുണഭോക്ത്യ വിഹിതം അടവാക്കിയവരാണ്…
2024 – 25 ബജറ്റ് അവതരിപ്പിച്ചു.
വളാഞ്ചേരി :ആരോഗ്യം,ക്ഷേമം,കൃഷി,വിദ്യാഭ്യാസം,കായികം മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് വളാഞ്ചേരി നഗരസഭയുടെ 2024-25 വർഷത്തെ ബജറ്റ് നഗരസഭ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ അധ്യക്ഷതയിൽ നഗരസഭ ഉപാധ്യക്ഷ റംല മുഹമ്മദ് ബജറ്റ് അവതരിപ്പിച്ചു. 773100083 രൂപ വരവും748990597രൂപ ചെലവും രൂപ24109486നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ് . ഹാപ്പിനസ്സ് ഇക്കോ പാർക്ക് 7.5 കോടി,മഡ് ടർഫ് നിർമ്മാണം…
സർവ്വോദയ മേള ഡോ.കെ ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു
തവനൂർ: തിരുന്നവായ സർവ്വോദയ മേള ഡോ.കെ .ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു മേള ചെയർമാൻ സി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ മുഖ്യാതിഥിയായി. ലോകസമാധാനത്തിന് ഗാന്ധിമാർഗ്ഗം മേള സന്ദേശം പീതാംബരൻ മാസ്റ്റർ പറഞ്ഞു. തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ്, ,പി. ജ്യോതി, ടി.കെ.എ…
യുഎസ് ഗവൺമെന്റിന്റെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അഡ്വ. നജ്മ തബ്ഷീറക്ക് ക്ഷണം.
മലപ്പുറം: യുഎസ് ഗവൺമെന്റിന്റെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അഡ്വ. നജ്മ തബ്ഷീറക്ക് ക്ഷണം. യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ അഫയേഴ്സ് സംഘടിപ്പിക്കുന്നതാണ് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ലീഡർഷിപ്പ് പ്രോഗ്രാം. പരിപാടിയിൽ പങ്കെടുക്കാനായി നജ്മ ഇന്ന് യു.എസിലേക്ക് യാത്ര തിരിക്കും.…
എടയൂർ ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റിൽ
എടയൂർ ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റിൽ 40,61,13,187 രൂപ വരവും 39,13,21,633 രൂപ ചെലവും 1,48,09,554 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് കെ പി വേലായുധൻ അവതരിപ്പിച്ചു. സമ്പൂർണ്ണ…










