/വളാഞ്ചേരി ഇനി ക്യാമറ കണ്ണിൽ

വളാഞ്ചേരി ഇനി ക്യാമറ കണ്ണിൽ

വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന സി.സി.ടി.പി സ്ഥാപിക്കൽ പദ്ധതിയുടെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.31 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.വളാഞ്ചേരി ജംഗ്ഷൻ,ഷോംപ്പിങ് കോംപ്ലക്സ്,മാർക്കറ്റ്,നഗരസഭ ബസ്റ്റാൻറ്,ബസ്കാത്തിരിപ്പ് കേന്ദ്രം,നഗരസഭ ഓഫീസ് പരിസരം,കോഴിക്കോട് റോഡ്,തൃശൂർ റോഡ്,പട്ടാമ്പി റേഡ്,പെരിന്തൽമണ്ണ റോഡ് എന്നിവിടങ്ങളിലായി ന്യൂതന സങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 32 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.അതിൽ ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള 4ക്യാമറകൾ ഓട്ടോമാറ്റിക്നമ്പർ പ്ലേറ്റ് റെക്കോഡിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമാണ്.നഗരസഭയിലും,പോലീസ് സ്റ്റേഷനിലും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്യും.ടൗണിലെ ട്രാഫിക്ക് സംബന്ധമായതും,മറ്റു കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനായി ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് സ്വാഗതംപറഞ്ഞചടങ്ങിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുനിൽ ദാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്,അസൈനാർ പറശ്ശേരി,രാജൻ മാസ്റ്റർ,സുരേഷ് പാറാതൊടി,കെ.മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.കൗൺസിലർമാരായഈസ നമ്പ്രത്ത്,ഷിഹാബ് പാറക്കൽ,തസ്ലീമ നദീർ,താഹിറ ഇസ്മായിൽ,കെ.വി ശൈലജ,ആബിദ മൻസൂർ,ബദരിയ്യ മുനീർ,സുബിത രാജൻ,ഷാഹിന റസാഖ് എന്നിവർ സംബന്ധിച്ചു.