/പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ എക്സലൻസ് അവാർഡ് വിതരണവും വാർഷിക കലാമേളയുംസംഘടിപ്പിച്ചു.

പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ എക്സലൻസ് അവാർഡ് വിതരണവും വാർഷിക കലാമേളയുംസംഘടിപ്പിച്ചു.

പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ ഇരുപത്തി നാലാമത് സ്കൂൾ വാർഷികവും , പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള എക്സലൻസ് അവാർഡ് വിതരണവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു, 2022 – 23 അധ്യയന വർഷത്തിലെ സി.ബി.എസ് .ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക്‌ , സഫ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകൻ വി.പി കുഞ്ഞിമൊയ്തീൻകുട്ടി മൗലവിയുടെ പേരിൽ ഏർപ്പെടുത്തിയ എൻ്റോ വ്മെൻ്റ് അവാർഡ് വിതരണവും , വാർഷിക കലാമേളയുടെ ഉദ്ഘാടനവും എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി . ഹസീന ഇബ്രാഹിം നിർവ്വഹിച്ചു. തുടർന്ന് കലാ, കായിക,മത്സര പരീക്ഷകളിൽ മികവു പുലർത്തിയ കുട്ടികൾക്ക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. സഫ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ യാസിർ.വി.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി ഷമീർ.യു .എ, വൈസ് ചെയർമാൻ ഇബ്രാഹിം . വി.പി , മെമ്പർ അബ്ദുൾ ഷുക്കൂർ വി.പി, സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് മുസ്തഫ . എ , സഫ കോളേജ് പ്രിൻസിപ്പാൾ ഡോ. നിതിൻ. പി.വി , അറബിക്ക് കോളേജ് പ്രിൻസിപ്പാൾ ഹസീന .ഒ, ഹെവൻസ് ഡയരക്ടർ അബ്ദുൾ റഷീദ്‌, സ്കൂൾ വൈസ് പ്രിൻസിപ്പാൾമാരായ പ്രജീഷ് കുമാർ. സി.എം, മൃദുല സ്റ്റാഫ് സെക്രട്ടറി ശോഭന, മോണ്ടിസ്സോറി ഹെഡ് സന്ധ്യാ ബാബു, പ്രൈമറി വിഭാഗം മേധാവി ഹസീന കെ.എച്ച് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മോണ്ടിസ്സോറി മുതൽ പത്താം ക്ലാസ്സ് വരേയുള്ള കുട്ടികൾ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.